കുടുംബ ബന്ധങ്ങൾ സന്തോഷകരമാകാൻ എന്താണ് ഒഴിവാക്കേണ്ടത് ?.
ദാമ്പത്യ ജീവിതം മറ്റെല്ലാ ബന്ധങ്ങളേക്കാളും മഹത്തരമാണ് . അങ്ങനെയാകണമെങ്കിൽ കുടുംബാംഗങ്ങൾ . പ്രത്യേകമായി ശ്രദ്ധിച്ചിരിക്കണം. എല്ലാവരിലും നന്മയുണ്ട് .ആർക്കും ആ സത്യം നിഷേധിക്കാനുമാവില്ല. ഭാര്യയിലും ഭർത്താവിലും അമ്മയിലും അച്ഛനിലുമുണ്ട് .അത് കാണുവാനുള്ള മനസ്സില്ലാത്തതാണ് കുടുംബങ്ങളിലെ പൊരുത്തക്കേടുകളുടെ മുഖ്യ കാരണം.
ദാമ്പത്യത്തിലെ സുഖവും ദുഃഖവും നിരാശയും മാറിക്കൊണ്ടിരിക്കുകയാണ്. നാം മറ്റുള്ളവരിൽ നന്മ കാണുന്നില്ല. കുറ്റം എവിടെ ഉണ്ടെന്നു കണ്ടെത്താനാണ് ശ്രമിക്കുന്നത് . ദമ്പതികളിൽ ഇരുവരിലും ഇത്തരം സ്വഭാവ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. പുരുഷന്മാരിൽ കണ്ടു ഒരു അപാകത സൂചിപ്പിക്കാം.
ഒരു അവധി ദിവസം ഭർത്താവ് പുറത്തു പോയി തിരിച്ചെത്തി.ഊണിനു സമയമായി. ഭക്ഷണം വിളമ്പി വച്ചു. ഭാര്യ അടുത്തിരുന്നു. അദ്ദേഹം വിഭവങ്ങളൊരോന്നും രുചി കൊണ്ടേയിരുന്നു. അവിയൽ , സാമ്പാർ , മീൻകറി, പുളിശേരി തുടങ്ങിയവക്കെല്ലാം നല്ല രുചി .ഭർത്താവിനൊരു ഒരു സംശയം" ഇത് നീ തന്നെയാണോ ഉണ്ടാക്കിയത്? ." കുറ്റം പറയാൻ ഒന്നും കിട്ടുന്നില്ല .ഇതിനിടെ ഭാര്യ കുടിക്കാനായി വെള്ളം കൊണ്ടു വച്ചു. വെള്ളത്തിന് അല്പം ചൂട് കുറവ് ." വെള്ളത്തിന് ചൂടി ഇല്ലല്ലോ? എനിക്കു ചൂടുവെള്ളം വേണമെന്നറിഞ്ഞു കൂടെ !. "കുറ്റം ഒന്നും കണ്ടുപിടിക്കാൻ ഒന്നും ഇല്ലാതിരുന്നപ്പോൾ ഒരു പിടിവള്ളി കിട്ടി. കുറ്റം കണ്ടുപിടിച്ചു .
ഇതിനിടെ ഭാര്യ പാചകം ചെയ്ത ഭക്ഷണത്തിന്റെ രുചിയോ നല്ലതായ മറ്റൊന്നുമോ കണ്ടതുമില്ല, ശ്രദ്ധയിൽ വന്നതുമില്ല .ചെറിയ ഒരു അപാകത ശ്രദ്ധയിൽ പെട്ടാൽ മതി എടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നത് ചില പുരുഷന്മാരുടെ ശീലമാണ് .
ഇത്തരം ശീലങ്ങൾ തങ്ങളിൽ എത്രത്തോളമുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റിയെടുക്കാൻ ശ്രമിക്കുക. ദാമ്പത്യം
സന്തോഷകരമായി മാറും!.
KHAN KARICODE
CON PSYCHOLOGIST