തുണി അലക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്
വസ്ത്രങ്ങള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് എങ്ങനെയാണ്: വസ്ത്രങ്ങൾ കഴുകാതെ എത്ര തവണ ഉപയോഗിക്കാം
വ്യക്തി ശുചിത്വമാണ് ആരോഗ്യത്തിലേക്കുള്ള ആദ്യ വഴി. വീട്ടിലും ശുചിത്വശീലം കാത്തു സൂക്ഷിച്ചാൽ മാത്രമേ വ്യക്‌തിശുചിത്വം പൂർണ്ണമാവുകയുള്ളൂ. കൈ കഴുക്കുക, കുളിക്കുക, പല്ല് തേയ്ക്കുക, തുടങ്ങിയവ ചിലർക്ക് ബോറിംഗ് ആയി തോന്നാം. എന്നാൽ ഇത് രസകരമായി ചെയ്ത് ആരോഗ്യവും മടുപ്പും മാറ്റാം. ഇതെല്ലാം തന്നെ കീടാണുക്കളിൽ നിന്നും വൈറസിൽ നിന്നും അസുഖത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
വ്യക്‌തിശുചിത്വത്തിനു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ അനവധിയാണ്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് വസ്ത്രങ്ങളുടെ ശുചിത്വം.
വസ്ത്രങ്ങള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വ്യക്തി ശുചിത്വത്തിന്റെ ഭാഗം മാത്രമല്ല, അവ ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത തരം വസ്ത്രങ്ങള്‍ കഴുകേണ്ട രീതിയും എത്ര തവണ ഉപയോഗിച്ച ശേഷം കഴുകണം എന്നതുമെല്ലാം വ്യത്യാസപ്പെടാം. ജീൻസ്, അടിവസ്‌ത്രങ്ങള്‍, സോക്‌സ്, ഷര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ വാര്‍ഡ്രോബിലെ വിവിധ ഇനം വസ്ത്രങ്ങള്‍ എങ്ങനെ കഴുകണം എന്ന് മനസിലാക്കാം.
ഷര്‍ട്ടുകള്‍
ഷര്‍ട്ടുകളും ഓരോ ഉപയോഗത്തിന് ശേഷവും കഴുകുന്നതാണ് വ്യക്തിഗത ശുചിത്വത്തിന് നല്ലത്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥകളിലും മറ്റും ധരിക്കുന്ന ഷര്‍ട്ടുകള്‍. കാഷ്വല്‍ ഷര്‍ട്ടുകള്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം കഴുകണം. കൂടാതെ ഓരോ മെന്റീരിയല്‍ അനുസരിച്ച് ഷര്‍ട്ടുകളുടെ വാഷ് കെയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സോക്സ്
സോക്സുകളില്‍ ബാക്ടീരിയകള്‍ വേഗത്തില്‍ വളരുകയും ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യാറുണ്ട്. അതിനാല്‍ സോക്സുകളും പതിവായി കഴുകേണ്ടത് അത്യാവശ്യമാണ്. ഓരോ തവണ ഉപയോഗിച്ച ശേഷവും പ്രത്യേകിച്ച് ശാരീരിക അധ്വാനമുള്ള സമയങ്ങളില്‍ ഉപയോഗിച്ച സോക്സുകള്‍ ഉപയോഗ ശേഷം എത്രയും വേഗം കഴുകേണ്ടതാണ്. സോക്സിലെ വിയര്‍പ്പും ദുര്‍ഗന്ധവും അകറ്റാൻ സോക്സ് മറിച്ചും തിരിച്ചും വൃത്തിയായി കഴുകി ഉണക്കണം.
അടിവസ്ത്രം
കട്ടി കുറഞ്ഞ വളരെ മൃദുലമായ തുണികളാണ് അടിവസ്ത്രങ്ങളുടേത്. അതുകൊണ്ട് തന്നെ അവ കഴുകുമ്ബോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഓരോ അടിവസ്ത്രങ്ങളിലും അവയുടെ വാഷ് കെയര്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. വീര്യം കുറഞ്ഞ സോപ്പോ ഡിന്റര്‍ജന്റോ ഉപയോഗിച്ച് കൈകള്‍ കൊണ്ട് കഴുകുന്നതാണ് നല്ലത്.
ജീൻസ്
ജീൻസ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാല്‍ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാൻ കാരണമാകും. എന്നാല്‍ 4 മുതല്‍ 6 തവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകള്‍ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിര്‍ത്താം.
അണ്ടര്‍ജീൻസ്
അണ്ടര്‍ജീൻസ് ഓരോ തവണ ധരിച്ച ശേഷവും കഴുകണം. കാരണം ഇവ ധരിക്കുമ്ബോള്‍ ശരീരത്തോട് ഒട്ടി നില്‍ക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് തന്നെ ശരീരഭാഗങ്ങളിലെ സൂക്ഷ്മാണുക്കള്‍ ഇവയില്‍ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഓരോ തവണ ഉപയോഗിച്ച ശേഷവും ഇവ കഴുകി വൃത്തിയാക്കേണ്ടതുണ്ട്.