നല്ല കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ എന്താണു വേണ്ടിയിരിക്കുന്നത്?.
എല്ലാവരിലും നന്മയുണ്ട് .ആർക്കും അതു നിഷേധിക്കാനുമാവില്ല ഭാര്യയിലും ഭർത്താവിലും അമ്മയിലും അച്ഛനിലുമുണ്ട്. അത് കണ്ടെത്തുവാനും, അംഗികരിക്കാനും കഴിയാതിരിക്കുന്നതാണ് പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ഇടയാക്കുന്നത്.
ദാമ്പത്യ ജീവിതത്തിൽ സുഖവും ദുഃഖവും നിരാശ്ശയും മാറിക്കൊണ്ടിരിക്കും. നാം മറ്റുള്ളവരിൽ നന്മ കാണുന്നില്ല. കുറ്റം എവിടെ ഉണ്ടെന്നു കണ്ടെത്താനാണ് മിക്കവരും ശ്രമിക്കുന്നത്. ദമ്പതികളിൽ ഇരുവരിലും ഇത്തരം സ്വഭാവ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. പുരുഷന്മാരിൽ കണ്ടു ഒരു അപാകത സൂചിപ്പിക്കാം.
ഒരു അവധി ദിവസം ഭർത്താവ് പുറത്തു പോയി തിരിച്ചെത്തി. ഊണിനു സമയമായി. ഭക്ഷണം വിളമ്പി വച്ചു ഭാര്യ അടുത്തിരുന്നു.
അദ്ദേഹം വിഭവങ്ങളൊരോന്നായി
രുചിച്ചു കൊണ്ടിരുന്നു. അവിയൽ , സാമ്പാർ , മീൻകറി, പുളിശേരി . തുടങ്ങിഎല്ലാ വിഭവങ്ങൾക്കും നല്ല രുചി, ഭർത്താവിനൊരു ഒരു സംശയം " ഇത് നീ തന്നെയാണോ ഉണ്ടാക്കിയത്? ." ഭക്ഷണത്തിൽ കുറ്റം പറയാൻ ഒന്നും കിട്ടുന്നില്ല - ഇതിനിടെ ഭാര്യ കുടിക്കാനായി വെള്ളം കൊണ്ടു വച്ചു. വെള്ളത്തിനൊരല്പം ചൂടു കുറവ് ."വെള്ളത്തിന് ചൂടില്ലല്ലോ? .എനിക്കു ചൂടു വെള്ളം വേണമെന്നറിഞ്ഞു കൂടെ !."കുറ്റം കണ്ടുപിടിക്കാൻ ഒന്നും ഇല്ലാതിരുന്നപ്പോൾ ഒരു പിടിവള്ളി കിട്ടി. കുറ്റം കണ്ടുപിടിച്ചു .
ഭാര്യ പാചകം ചെയ്ത ഭക്ഷണത്തിന്റെ രുചിയോ, നല്ലതായി മറ്റൊന്നുമോ കണ്ടില്ല, അതൊന്നും ശ്രദ്ധയിൽ വന്നതുമില്ല. പങ്കാളിയിൽ ചെറിയ ഒരു അപാകത കണ്ടാൽ എടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നത് ചില പുരുഷന്മാരുടെ ശീലമാണ്. ഈ പറച്ചിൽ കൊണ്ടു പങ്കാളിയുടെ മനസ്സു വിഷമിപ്പിക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഇത്തരം ശീലങ്ങൾ തങ്ങളിൽ എത്രത്തോളമുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റിയെടുക്കാൻ ശ്രമിക്കുക. ദാമ്പത്യം
സന്തോഷകരമായി മാറും.
KHAN KARICODE
CON PSYCHOLOGIST