നല്ല വൃത്തിയും ഭംഗിയുമുള്ള പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്.
മുഖം പോലെ തന്നെ പ്രധാനമാണ് കാൽ പാദങ്ങളും വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. അതിനുള്ള ചില പൊടിക്കൈകൾ നോക്കാം.
കാൽ കണ്ടാൽ അറിയാം എത്ര വ്യത്തിയുണ്ടെന്ന് പലരും പറയാറുണ്ട്. ചർമ്മം പോലെ തന്നെ പ്രധാനമാണ് കാലിൻ്റെ ഭംഗിയും. പെട്ടെന്ന് ആരും ശ്രദ്ധിക്കിലല്ലോ എന്ന് ഓർത്ത് കാലിനെ അങ്ങനെ മൈൻഡ് ചെയ്യാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ കാലിൻ്റെ ഭംഗി വളരെ പ്രധാനമാണ്.
കാലുകളെ വ്യത്തിയായി സംരക്ഷിക്കുന്നത് ആത്മവിശ്വാസം കൂട്ടാൻ ഏറെ സഹായിക്കും. ഓരോരുത്തരുടെയും കാലിന് ഓരോ രീതിയായിരിക്കാം. എന്നാൽ കൃത്യമായ പരിചരണം അതിനെ മനോഹരമാക്കാൻ ഏറെ സഹായിക്കും. കാലിൻ്റെ ഭംഗി കൂട്ടാൻ ചില വഴികൾ നോക്കാം.
ദിവസവും കാലുകൾ വ്യത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. അഴുക്കും മറ്റ് ബാക്ടീരിയകളെയും ഇല്ലാതാക്കാൻ കാലുകൾ ദിവസവും ചെറു ചൂട് വെള്ളം ഉപയോഗിക്ക് ക്ലെൻസ് ചെയ്യുക. സോപ്പോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ക്ലെൻസറുകളോ ഇതിനൊപ്പം ഉപയോഗിക്കാവുന്നതാണ്. അതിന് ശേഷം കാലുകൾ പാറ്റ് ഡ്രൈ ചെയ്ത് എടുക്കുക. പ്രത്യേകിച്ച് വിരലുകൾക്കിടയിൽ വെള്ളം തുടച്ച് കളയാൻ ശ്രമിക്കണം. ഇതിന് ശേഷം പ്രകൃതിദത്തമായ എന്തെങ്കിലും ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യുക.
കാലുകൾ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍ മഴക്കാലത്ത് പാദസംരക്ഷണം പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി വീട്ടില്‍ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
ഒന്ന്
പുറത്തു പോയിവന്നാലുടന്‍ പാദങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകുക. മഴക്കാലത്ത് ഇത്തരത്തില്‍ കാലുകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
രണ്ട്
ഇളം ചൂടുവെള്ളത്തില്‍ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങള്‍ മുക്കി വയ്‌ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ഇത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.
മൂന്ന്
ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലർത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. ശേഷം പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ അഴുക്ക്, പാടുകള്‍ എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.
നാല്
ഒരു സ്‌പൂണ്‍ കസ്‌തൂരി മഞ്ഞള്‍, രണ്ട് സ്‌പൂണ്‍ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്ബാക്കി ഒരു മണിക്കൂർ നേരം കാലില്‍ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയാം.
അഞ്ച്
വിണ്ടുകീറിയ പാദങ്ങല്‍ ആണെങ്കില്‍, കുറച്ച് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
ആറ്
നഖങ്ങള്‍ക്കിടയില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അതിനാല്‍ നഖം വളർത്തുന്ന ശീലം മഴക്കാലത്ത് വേണ്ടെന്ന് വയ്ക്കുക.
ഏഴ്
വളരെ സിമ്പിളായി വീട്ടിൽ ചെയ്യാവുന്ന ഒരു പായ്ക്കാണിത്. കാലിൻ്റെ തിളക്കവും മൃദുത്വവും കൂട്ടാൻ ഇത് ഏറെ സഹായിക്കും. കടലമാവ്, ഗ്ലിസറിൻ, തൈര്, നാരങ്ങ നീര് എന്നിവ ചേർത്ത് പേസ്റ്റ് തയാറാക്കുക. ഇനി ഈ പായ്ക്ക് കാലിൽ പുരട്ടിയ ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കാൽ കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ കാലുകളിൽ എളെണ്ണ പുരട്ടി തടവുന്നതും ഏറെ നല്ലതാണ്.
ഔഷധ ഗുണങ്ങളുടെ കലവറയാണ് ആര്യവേപ്പ്. തണുപ്പ് കാലത്തൊക്കെ കാലിൽ ഉണ്ടാകുന്ന പല അണുബാധകളെയും ചെറുക്കാൻ ആര്യവേപ്പ് സഹായിക്കാറുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ് ആര്യവേപ്പ് ഫൂട്ട് മാസ്ക്. അൽപ്പം ആര്യവേപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറി വരുമ്പോൾ തീ ഓഫാക്കാം. ഇനി ഈ വെള്ളം തണുത്ത് കഴിയുമ്പോൾ കാലുകൾ അതിൽ മുക്കി വയ്ക്കുക. 20 മിനിറ്റോളം ഇങ്ങനെ ചെയ്യുന്നത് കാലിന് പല ഗുണങ്ങളും നൽകുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.