ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഴക്കാലമല്ലേ, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് വീട്ടില്‍ പാമ്പുകൾ കയറാതെ നോക്കാം ; ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകള്‍ നോക്കാം..




മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ പേടിക്കേണ്ടതാണ്. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങള്‍ ഇല്ലാതാവുമ്ബോഴാണ് പാമ്ബുകള്‍ പുറത്തിറങ്ങുക.


മാളങ്ങളില്‍ വെള്ളം കെട്ടി നിറയുന്നതോടെ പാമ്ബുകള്‍ ജനവാസ പ്രദേശങ്ങളിലേക്കെത്താം. മഴക്കാലം എത്തുന്നതോടെ വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെയും ചപ്പുചവറുകള്‍ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്. കാരണം അവ പാമ്ബുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.


ചെരുപ്പുകള്‍ക്കുള്ളില്‍

മാഴക്കാലത്ത് ചെരുപ്പുകള്‍ക്കുള്ളില്‍ പാമ്ബുകള്‍ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച്‌ ഇഴജന്തുക്കള്‍ ഒന്നും തന്നെ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.


വാഹനങ്ങള്‍

വാഹനങ്ങള്‍ എടുക്കുമ്ബോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്ബുകള്‍ പതുങ്ങിയിരിക്കാം. പാമ്ബുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകാണം വാഹനം എടുക്കേണ്ടത്. 


വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍ കുന്നു കൂട്ടിയിടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്ബുകള്‍ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.

ചപ്പുചവറുകള്‍

മഴക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്ബുകള്‍ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.


വള്ളി ചെടികള്‍

വള്ളി ചെടികള്‍ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്ബുകള്‍ ചുറ്റികിടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, വള്ളി ചെടികളിലൂടെ പാമ്ബുകള്‍ അകത്തേയ്ക്ക് കയറുന്നതിനും ഇടയാക്കും.പട്ടിക്കൂട്, കോഴിക്കൂട് എന്നിവയ്ക്ക് സമീപം പാമ്ബുകള്‍ വരുന്നത് നാം കാണാറുണ്ട്. 


വളർത്തു മൃഗങ്ങളുടെ കൂട് 

വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.വീടിന് സമീപത്ത് പൊത്തുകള്‍ ഉണ്ടങ്കില്‍ നിർബന്ധമായും അടയ്ക്കുക. കാരണം, പൊത്തുകള്‍ ഉള്ളയിടത്ത് പാമ്ബുകള്‍ കയറിരിക്കാം.


കാട്

വീടിന് ചുറ്റുമുള്ള പുല്ല്, അതുപോലെ, കാട് പിടിച്ച് കിടക്കുന്ന പറമ്പ് എന്നിവയെല്ലാം വൃത്തിയാക്കുന്നത് പാമ്പുകൾ അതിനുള്ളിൽ കയറികിടക്കാതിരിക്കാൻ സഹായിക്കും. അതുപോലെ തന്നെ, വീടിന് സമീപത്ത് വേയ്സ്റ്റ് തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. പലരും വീടിന് സമീപത്ത് തന്നെ വേയ്സ്റ്റ് കുന്ന് കൂട്ടി ഇട്ടിരിക്കുന്നത് കാണാം. ഇത്തരത്തിൽ ചെയ്യുന്നത് പാമ്പ് വരുന്നതിന് കാരണമാണ്.


അതുപോലെ തന്നെ, വീട്ടിലേയ്ക്ക് പടർന്ന് പന്തലിക്കുന്ന ചെടികൾ വളർത്താതിരിക്കാം. വീടിനോട് ചേർന്ന് മരങ്ങൾ വളർത്താതിരിക്കുന്നതും പാമ്പ് വീട്ടിലേയ്ക്ക് കയറുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ചിലർ വീടിനോട് ചേർന്ന് തന്നെ വിറക് പുര നിർമ്മിക്കുന്നത്. കാണാം. ഇത്തരത്തിൽ വിറക് അടുക്കി വെക്കുന്നത് പാമ്പ് കയറി കിടക്കുന്നതിലേയ്ക്ക നയിക്കും. അതിനാൽ ഇത് പരമാവധി ഒഴിവാക്കാം.


∙ വീടിന്റെ അസ്തിവാരത്തിലും ഭിത്തിയിലുമൊക്കെ ചെറിയ വിള്ളലുകളുണ്ടെങ്കിൽ സിമന്റ് വച്ച് അടയ്ക്കുക 

∙ വീടിന്റെ വെളിയിലേക്ക് പോകുന്ന ഡ്രെയിനേജ് പൈപ്പിന്റെ അറ്റത്ത്‌ ലോഹ വല ഇട്ടാൽ ഇതു വഴി പാമ്പ് വീട്ടിലെത്തുന്നത് തടയാൻ കഴിയും.

∙ മുറ്റത്ത്‌ ടൈൽസിന്റെ ഇടയിൽ വിള്ളലില്ലെന്ന് ഉറപ്പുവരുത്തുക. വീടുകളിൽ വാതിലിനും കട്ടിളയ്ക്കും ഇടയിൽ വിടവ് ഒഴിവാക്കുക.

മഴക്കാലത്ത് പാമ്പുകളെ വീട്ടിൽ നിന്നും തുരത്താൻ നമ്മുടെ പൂർവ്വികർ പല പൊടികൈകളും പ്രയാഗിച്ചിട്ടുണ്ട്


വെളുത്തുള്ളി
ഇടയ്ക്ക് വീടിന് ചുറ്റും വളുത്തുള്ളി തൊണ്ട് കളയാതെ ചതച്ച് അത് വെള്ളത്തിൽ കലക്കി വീടിന് ചുറ്റും തെളിക്കുന്നത് നല്ലതാണ്. ഇതിന്റെ മണം മൂലം പാമ്പുകൾ വീടിന്റെ പരിസരത്ത് വരികയില്ല. പാമ്പിനെ കാണ്ടാലും ആ സ്ഥലത്ത് ഇത്തരത്തിൽ വെളുത്തുള്ളി വെള്ളം തെളിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫോണിക് ആസിഡ് പാമ്പിന്റെ കണ്ണിൽ അടിക്കുമ്പോൾ അത് കണ്ണിൽ പുകച്ചിൽ ഉണ്ടാക്കുന്നു. അതിനാൽ, പാമ്പ് ആ സ്ഥലത്ത് നിന്നും പോവുകയും അതുപോലെ, ഇത് ഇടയ്ക്കിടയ്ക്ക് തെളിച്ച് കൊടുത്താൽ പാമ്പിന്റെ ശല്യം നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്.


ലെമൺഗ്രാസ്സ്
വീടിന് ചുറ്റും ലെമൺഗ്രാസ്സ് നട്ട് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് നട്ട് പിടിപ്പിച്ചാൽ ഇതിന്റെ മണം കാരണം കൊതുക്, തേള് എന്നിവ വരികയില്ല. അതുപോലെ തന്നെ പാമ്പും ഇതിന്റെ മണം കാരണം വീടിന്റെ പരിസരത്ത് പോലും എത്തുകയില്ല.


അതിനാൽ നിങ്ങൾ വീടിന്റെ നാല് ചൂറ്റിലും രണ്ടോ മൂന്നേ ലെമൺ ഗ്രാസ്സ് നട്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇതിന്റെ മണം കുറേ ദൂരം വരെ എത്തുന്നതിനാൽ നിങ്ങൾക്ക് പാമ്പിൽ നിന്നും വീടിനെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.


ചെണ്ടുമല്ലി
പല വീട്ടിലും ധാരാളം കാണപ്പെടുന്ന ഒരു ചെടിയാണ് ചെണ്ടുമല്ലി. ഈ ചെണ്ടുമല്ലി പൂവിന് വല്ലാത്ത ഒരു വാസനയുണ്ട്. ഇത് പല പ്രാണികൾക്കും അതുപോലെതന്നെ ജീവികൾക്കും താൽപര്യമില്ലാത്തതാണ്. ഇത്തരത്തിൽ വീട്ടിൽ ചെ്ടുമല്ലി നട്ട് പിടിപ്പിച്ചാൽ ഇതിന്റെ മണം മൂലം പാമ്പ് ആ ഭാഗത്തേയ്ക്ക് വരികയില്ല.


നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം ഈ പൂവ് നട്ട് പിടിപ്പിക്കാൻ ഇത്തരത്തിൽ നട്ട് പിടിപ്പിച്ചാൽ നന്നായി വളരുകയും, വിത്ത് വീണ് കൂടുതൽ ചെടികൾ വളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്.


തുളസി
വീട്ടിൽ തുളസി നട്ട് പിടിപ്പിച്ചാൽ പാമ്പ് വരികയില്ല എന്നാണ് പറയുന്നത്. ഒരു തുളസി നട്ട് വളർത്തി എടുത്താൽ അതിനോട് അചുപ്പിച്ച് വിത്ത് വീണ് കുറേ തുളസികൾ വളരുന്നതായിരിക്കും. ഈ തുളസി, പനിക്കൂർക്ക, എന്നിവയുടെ മണവും പാമ്പുകൾക്ക് പറ്റുകയില്ല. അതിനാൽ നിങ്ങൾക്ക് ഇവ നട്ട് പിടിപ്പിക്കാവുന്നതാണ്.