കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു എന്നുള്ളത് മിക്ക രക്ഷിതാക്കളുടെയും പരാതിയാണ്. കുട്ടികൾ കൂടുതലും ബേക്കറി പലഹാരങ്ങളാണ് കഴിക്കുന്നത്, ഭാരം കൂടുന്നില്ല ഇങ്ങനെ നിരവധി പരാതികളാണ് രക്ഷിതാക്കൾ ഡോക്ടർമാരോട് പറയാറുള്ളത്.
കൊച്ചു കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ സ്കൂള് തുറന്ന് കഴിഞ്ഞാല്‍ പിന്നെ ഒരു ഓട്ടപ്പാച്ചില്‍ ആണ് മാതാപിതാക്കള്‍ക്ക്..ഒരുപക്ഷേ വീട്ടില്‍ ജോലിക്ക് പോകുന്ന ഒരു അച്ഛനോ അല്ലെങ്കില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന ഒരു അമ്മയോ കൂടി ആണെങ്കില്‍ പിന്നെ പറയണ്ട, രാവിലെ മുതല്‍ വീട് ഒരു യുദ്ധകളമായി മാറുമെന്ന് പറയുന്നതാണ് സത്യം. രാവിലെ ഉറക്കത്തിൽ നിന്നും അവരെ എഴുന്നേൽപ്പിക്കുന്ന മുതൽ അവർക്കുവേണ്ട രാവിലത്തെ ഭക്ഷണം ഒക്കെ കഴിപ്പിക്കുകയും പിന്നീട് സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ഭക്ഷണം തയ്യാറായി കൊടുക്കും എല്ലാം ചെയ്യുന്നത് അമ്മമാർ ആണല്ലോ.
ഇതിലേറ്റവും പ്രധാനപ്പെട്ട കുട്ടികള്‍ക്കുള്ള ലഞ്ച് ആണ്. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ തന്നെ ലഞ്ച് കൊടുത്താല്‍ മാത്രമേ അതു മുഴുവൻ അവർ കഴിക്കുകയുള്ളൂ..
ഭൂരിഭാഗം കുട്ടികള്‍ക്കും ഭക്ഷണം കഴിക്കുവാൻ വലിയ മടിയാണ്. അതുകൊണ്ടു തന്നെ ഹെല്‍ത്തിയായുള്ള ആഹാരം അവരുടെ ഉള്ളിലേക്ക് ചെല്ലണമെങ്കില്‍ മാതാപിതാക്കള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. അത്തരത്തില്‍ വളരെ പെട്ടെന്ന് പാത്രം കാലിയാക്കുന്ന എന്നാല്‍ ഒരുപാട് മിനക്കെടാതെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ലഞ്ച് റെസിപ്പിയെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇതിനു വേണ്ടി ആദ്യം വേണ്ടത് ബസുമതി റൈസ് തന്നെയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ബിരിയാണി റൈസ് കാണുകയാണെങ്കില്‍ അവർ പെട്ടെന്ന് ഭക്ഷണം കഴിക്കും.. അതിന്റെ കൂടെ അത് കുറച്ച് കളർഫുള്‍ കൂടി ആണെങ്കില്‍ ആ ഭക്ഷണം എപ്പോള്‍ തീർന്നു ചോദിച്ചാല്‍ മതി..
കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചേർത്ത് അത് ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ നല്ല ഹെല്‍ത്തി ആയ ഫുഡ് അവരുടെ ഉള്ളില്‍ ചെല്ലുകയും ചെയ്യും നമ്മുടെ ജോലി കുറയുകയും ചെയ്യും. അത്തരത്തിലുള്ള ഹെല്‍ത്തി ആയിട്ടുള്ള 2 ലഞ്ച് റെസിപ്പിയെ കുറിച്ചാണ് പറയുന്നത്.
ഹെല്‍ത്തി ആയിട്ടുള്ള 2 ലഞ്ച് റെസിപ്പി...
ആദ്യം തന്നെ ഹെല്‍ത്തി റെസിപ്പിക്കായി ആവശ്യമുള്ളതും ബസ്മതി റൈസ് തന്നെയാണ്. നന്നായി വേവിച്ച് വച്ചിരിക്കുന്ന ബസുമതി റൈസ് ആണ് ഇതിനാവശ്യം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർക്കുക. അതിലേക്ക് രണ്ട് ഏലക്ക ഒരു കറുവപട്ട ചെറിയ തക്കോലം എന്നിവ ഇടുക. ശേഷം കുറച്ച് ബീൻസും ക്യാരറ്റും വെളുത്തുള്ളിയുമിട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുവെച്ച കുറച്ച് ഗ്രീൻപീസ് കൂടി ഇടാം. അതിനുശേഷം ഇത് നന്നായി വേവിച്ച് എടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ഗരം മസാല കൂടിയിട്ട് നന്നായി വഴറ്റുക. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ബസുമതി റൈസ് ഇതിലേക്ക് ഇട്ടു കൊടുക്കാം . എല്ലാം നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു കുരുമുളക് പൊടിയും നാരങ്ങാനീരും കൂടി ചേർത്തു കൊടുക്കുക. നാരങ്ങാനീരില്ലങ്കില്‍ അല്പം വിനാഗിരി ചേർത്താലും മതി. ഇനി ചൂടോടെ ഇത് വിളമ്ബാവുന്നതാണ്. പുലാവിന്റെ രുചിയുള്ള ഒക്കെ ഈ ഭക്ഷണം വളരെ ആരോഗ്യപ്രദമായ ഒരു ലഞ്ചാണ്. പച്ചക്കറികളൊക്കെ കഴിക്കാത്ത കുട്ടികള്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ പച്ചക്കറികള്‍ ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്.
രണ്ടാമത്തെ ഹെല്‍ത്തി റെസിപ്പി ക്യാരറ്റ് എഗ്ഗ് റൈസ് റെഡിയാക്കുന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ബസ്മതി റൈസ് ഒരുപാട് കുഴയാത്ത രീതിയില്‍ വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ക്യാരറ്റ് തുടങ്ങിയവ ഇട്ട് വാഴറ്റുക ആവശ്യമെങ്കില്‍ കുറച്ചു തക്കാളിയും കൂടി ഇടാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി ബീറ്റ് ചെയ്ത് ഒഴിക്കുക. ക്യാരറ്റ് ഒരുപാട് വെന്തു പോവാത്ത രീതിയില്‍ വഴറ്റിയെടുക്കുന്നതാണ് രുചികരം. ശേഷം കുറച്ച് കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കിയെടുക്കുക, ഇതിലേക്ക് റൈസ് കൂടി ചേർത്തു കൊടുത്തതിനു ശേഷം രുചികരമായി വിളമ്ബാം. സാലഡോ അച്ചാറോ കൂട്ടി കഴിക്കാം. വേണമെങ്കില്‍ ചിക്കൻ വേവിച്ച് വറുത്ത് ചെറിയ പീസുകള്‍ ആക്കി ഇടാം