പകൽ സമയത്ത് ചുറുചുറുക്കോടെ ശ്രദ്ധയോടെ കൃത്യതയോടെ കാര്യങ്ങൾ ചെയ്യുവാൻ രാത്രി നന്നായി വേണ്ടത്ര സമയം ഉറങ്ങണം. ഉറക്കത്തിൽ നമ്മുടെ ശരീരം ചിലവാക്കുന്ന ഊർജം കുറവാണ്. ഇങ്ങനെ ലാഭിക്കുന്ന ഊർജം ശരീരവളർച്ചയെ സഹായിക്കും. പകൽ നല്ല മാനസികാവസ്ഥയിൽ വർത്തിക്കാനും മതിയായ ഉറക്കം ലഭിക്കണം.
കൊച്ചു കുട്ടികൾ ദിവസത്തിൽ കൂടുതൽ സമയവും ഉറക്കത്തിലായിരിക്കും. നവജാത ശിശുക്കൾ ദിവസം 18 മണിക്കൂറോളം ഉറങ്ങും. രണ്ടു വയസ്സാകുന്നതുവരെയുള്ള ആകെ സമയത്തിൽ പകുതിയിലേറെ സമയവും കുഞ്ഞ് ഉറങ്ങുകയായിരിക്കും. ഒരു വയസ്സുവരെ രാത്രിയുള്ള ഉറക്കം കൂടാതെ രണ്ടോ മൂന്നോ പകലുറക്കങ്ങളും കാണും. 2 മുതൽ 5 വയസ്സുവരെ ദിവസം 12 മണിക്കൂറോളം ഉറങ്ങണം. 5വയസ്സോടെ പകൽ ഉറങ്ങുന്ന ശീലം സാധാരണ ഗതിയിൽ ഇല്ലാതാകുന്നു. കൗമാരപ്രായക്കാർ ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം.
കൗമാര പ്രായമാകുമ്പോഴേക്കും സ്വാഭാവികമായിത്തന്നെ രാത്രി ഉറക്കം വരുന്ന സമയം വൈകാൻ തുടങ്ങും. അതുപോലെ ഉണരുന്ന സമയവും അൽപം വൈകും.
ചെറുപ്പക്കാരിൽ രാത്രി ഉറക്കം മതിയാകാത്തത് പകലുറക്കം, എളുപ്പത്തിൽ ദേഷ്യം വരിക, സ്വഭാവ വ്യതിയാനങ്ങൾ, പഠന പ്രശ്നങ്ങൾ, റോഡപകടങ്ങൾ എന്നിവയ്ക്ക് വഴിവയ്ക്കുന്നു.
നമ്മള്‍ പകല്‍ എങ്ങനെ ചെലവിട്ടു, എത്രത്തോളം മാനസികസമ്മര്‍ദ്ദങ്ങളുണ്ട് എന്നിങ്ങനെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വരെ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.
ഇത്തരത്തില്‍ നമ്മുടെ ഉറക്കം കെടുത്താൻ സാധ്യതയുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
സ്പൈസിയായ ഭക്ഷണങ്ങൾ...
നല്ല സ്പൈസിയായ ഭക്ഷണവും ഉറങ്ങാൻ കിടക്കുന്നതിന് മുമ്ബ് കഴിക്കുന്നത് നല്ലതല്ല. ഇവ ശരീരത്തിന്‍റെ താപനില വര്‍ധിപ്പിക്കുകയും, അസിഡിറ്റി (നെഞ്ചിരിച്ചില്‍ - പുളിച്ചുതികട്ടല്‍) ഉണ്ടാക്കുകയും ചെയ്യുന്നതോടെയാണ് ഉറക്കം പ്രശ്നത്തിലാകുന്നത്. ജങ്ക് ഫുഡ് രാത്രിയില്‍ ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണവും ഇതാണ്.
തക്കാളി
ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്ബായി തക്കാളി കഴിച്ചാല്‍ അത് ഉറക്കത്തെ ബാധിക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള 'ടിരാമൈൻ' എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നത് മൂലമാണ് ഉറക്കം ശരിയാകാതെ പോകുക. അതുപോലെ ചിലരില്‍ തക്കാളി അസിഡിറ്റിയുമുണ്ടാക്കും. ഇതും ഉറക്കത്തെ ബാധിക്കാം.
ഐസ്ക്രീം
പലരും രാത്രിയില്‍ ഐസ്ക്രീം കഴിക്കാറുണ്ട്. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.
വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡും ഉറക്കത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണമാണ്. ഒരുപാട് റിഫൈൻഡ്-കാര്‍ബ് അടങ്ങിയതിനാല്‍ ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണമാണ് വൈറ്റ് ബ്രഡ്. അതിനാല്‍ ഇത് കഴിക്കുന്നതോടെ രക്തത്തിലെ ഷുഗര്‍നിലയില്‍ പെട്ടെന്ന് മാറ്റം വരികയാണ്. ഇതാണ് ഉറക്കത്തെ പ്രശ്നത്തിലാക്കുന്നു.
ചോക്ലേറ്റ്
രാത്രിയില്‍ ചിലയിനം ചോക്ലേറ്റുകളും ഡിസേര്‍ട്ടുകളും കഴിക്കുന്നതും ഉറക്കത്തെ പ്രശ്നത്തിലാക്കാം. ഇവയിലടങ്ങിയിരിക്കുന്ന 'ടൈറോസിൻ' എന്ന ഘടകമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് ഉണര്‍ന്നിരിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കും. അതുപോലെ ചില ചോക്ലേറ്റുകള്‍ നെഞ്ചിടിപ്പ് കൂട്ടും. ഉദാഹരണത്തിന് ഡാര്‍ക് ചോക്ലേറ്റ്. നെഞ്ചിടിപ്പ് കൂടുന്നതും ഉറക്കത്തെ ബാധിക്കാം. ചോക്ലേറ്റിലും പലഹാരങ്ങളിലുമുള്ള ഉയര്‍ന്ന ഷുഗറും വില്ലനായി വരുന്നു. കഫീൻ കൂടി അടങ്ങിയ വിഭവങ്ങളാണെങ്കിലും ഇതും ഉറക്കത്തെ പ്രശ്നത്തിലാക്കാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.