ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓട്ടോമാറ്റിക് ഗേറ്റുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്

ഓട്ടോമാറ്റിക് ഗേറ്റിനടിയിൽപ്പെട്ട് കുട്ടി മരിച്ച വാർത്ത നമ്മളെല്ലാം വളരെ വേദനയോടെയാണ് അറിഞ്ഞത്.  ഓട്ടോമാറ്റിക് ഗേറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  അറിയാം.





ഗേറ്റിനരികില്‍ കളിക്കുന്നതിനിടെ അറിയാതെ സ്വിച്ചമർത്തിയതോടെയാണ് സിനാൻ അപകടത്തില്‍ പെട്ടത്. നമ്മുടെ ജീവിതം ആയാസ രഹിതമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളില്‍ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. വാഹനത്തിലിരുന്നും വീട്ടിനുള്ളിലിരുന്നും ഇവ അടയ്‌ക്കുകയും തുറക്കുകയും ചെയ്യാം എന്നതാണ് പ്രധാന സൗകര്യം. എന്നാല്‍ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇത്തരത്തില്‍ ദുരന്തമായും മാറാം.


വൈദ്യുതി, മോട്ടോർ ,റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. ഇവ ഉപയോഗിക്കുമ്ബോള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങള്‍ക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ലശ്രദ്ധ വേണം.


ഓട്ടോമാറ്റിക് ഗേറ്റുകള്‍ക്ക് പൊതുവായി സാങ്കേതിക തകരാറോ, ഷോക്കോ, ഗേറ്റ് നീങ്ങേണ്ട ട്രാക്കിലെ പ്രശ്‌നമോ,എന്തിന് പറയുന്നു ഇതിലെ സെൻസറില്‍ വരുന്ന പ്രാണികള്‍ വരെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇവ കൃത്യമായി നിരീക്ഷിച്ച്‌ ശരിയാക്കേണ്ടത് ഉപഭോക്താക്കളാണ്.


ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് 


ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാള്‍ക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാല്‍ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.

 
സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഗേറ്റുകള്‍

സെൻസറുകള്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകള്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ അവ ഉടമയ്‌ക്ക് അറിയിക്കാൻ കഴിയും. എന്നാല്‍ അടയ്‌ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച്‌ ചെയ്യാവുന്ന ഗേറ്റുകളില്‍ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കില്‍ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച്‌ ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.


ഗേറ്റിനിടയില്‍ കുടുങ്ങാം

കുട്ടികള്‍ക്ക് മാത്രമല്ല വളർത്തുമൃഗങ്ങള്‍ക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കില്‍ ഗേറ്റിനിടയില്‍ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകള്‍ സമീപത്ത് നില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


പ്രാണിശല്യങ്ങൾ ഉണ്ടാകാം 

ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയില്‍ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത്. എന്നാല്‍ പ്രാണികള്‍ കൂടുകൂട്ടുകയോ മറ്റോ ചെയ്‌ത് സെൻസറുകള്‍ പ്രവർത്തിക്കാതെ വന്നാല്‍ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകള്‍ക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.


ഷോക്കേല്‍ക്കാൻ സാധ്യത 

വൈദ്യുതികൊണ്ട് പ്രവ‌ർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റില്‍ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകള്‍ എന്നതിനാലാണിത്.


വൈദ്യുതി തടസം കൊണ്ടുള്ള പ്ര‌ശ്‌നങ്ങള്‍

വൈദ്യുതി തടസം നേരിട്ടാല്‍ ഗേറ്റ് ചിലപ്പോള്‍ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കില്‍ അവ അടയ്‌ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡില്‍ നിന്ന് ഇടയ്‌ക്കിടെ മാനുവല്‍ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം.


അടയ്‌ക്കുമ്ബോഴും തുറക്കുമ്ബോഴും വലിയ ശബ്ദം

നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമ്ബോള്‍ ഇവയ്‌ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിന്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച്‌ പരിശോധിച്ച്‌ പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിന്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കില്‍ എണ്ണയടക്കം ലേപനങ്ങള്‍ നല്‍കണം.


കൃത്യമായ അറ്റകുറ്റപണി

ഗേറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്ബോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവില്‍ പരിശോധനയും എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ഉടനെ അറ്റ‌കുറ്റപണി നടത്തുകയും വേണം. നല്ല കമ്ബനിയുടെ ഉപകരണങ്ങള്‍ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കില്‍ കുഴപ്പങ്ങള്‍ കുറയുകയും ഏറെനാള്‍ നിലനില്‍ക്കുകയും ചെയ്യും എന്നതും ഓർക്കുക.



മൃതദേഹങ്ങൾ കബറടക്കി.


അയല്‍വാസിയുടെ വീട്ടിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ ഒമ്ബതുവയസുകാരൻ മരിച്ച സംഭവത്തില്‍ വൈലത്തൂർ ചിലവില്‍ ചങ്ങണംകാട്ടില്‍ കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാന്റെയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവില്‍ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.


തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. 


റിമാട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും സ്വിച്ച്‌ ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച്‌ അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്ബോഴാണ് ഗേറ്റില്‍ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എല്ലാവരും ഹജ്ജിനു പോയതിനാല്‍ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടില്‍ ആരും ഇല്ലായിരുന്നു.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദനവരാത്തവരായിട്ട് ആരും ഉണ്ടാകില്ല

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് പലപ്പോഴും വയറുവേദനയും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. വയറുവേദനയ്ക്കുള്ള പൊതു കാരണം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം അധിക വായുവും വയറിലെത്തുന്നു. അധിക ഭക്ഷണം നിങ്ങളുടെ വയറ്റിൽ എത്തുമ്പോൾ അത് വീക്കത്തിനും ഗ്യാസിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിനെ വലുതാക്കി കാണിക്കുകയും അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. "ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോ തുടങ്ങിയതാ വയറ് വേദന. എന്തോ കഴിച്ചത് അങ്ങ് ഏറ്റില്ലെന്നു തോന്നുന്നു." നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദന വരാത്തവരായിട്ട് ആരും ഉണ്ടാകില്ല. ഒന്ന് ടൌണിൽ പോയി വരുന്ന നേരത്താണ് ഭക്ഷണം കഴിച്ചത്. ശേഷമുള്ള യാത്ര ബസ്സിലാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ.  വയറ്റിലെ അസ്...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...