ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഇപ്പോൾ ആഗ്രഹിക്കാനിടയുളള ചില കാര്യങ്ങൾ?.
ജീവിതത്തിൽ പഠനം, ജോലി, എന്നിവയിൽ ഉന്നത നിലകളിലെത്തണമെങ്കിൽ, അതിനു സ്വയം തിരിച്ചറിവു ഉണ്ടായി തുടങ്ങുന്ന 13 വയസു മുതൽ 19 വയസ്സു വരെയെന്ന സത്യം അറിയാതെപോയി. അതിനാൽ ആ കാലം ശരിക്കു ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതിലുള്ള നഷ്ടബോധം.
കൗമാരത്തിൽ കൂട്ടുകാരുടെ സമ്മർദ്ദത്താൽ അരുതാത്തത് ചെയ്തു ദുശ്ശീലങ്ങൾക്ക് അടിമയായി പൊയതിലുളള വിഷമം.
തന്റേയും പങ്കാളിയുടേയും ജീവിത വിജയ കണക്കിലെടുക്കാതെ പക്വത എത്തും മുന്നേ വിവാഹ ജീവിതത്തിലേക്കുള്ള എടുത്തു ചാട്ടം.
സംവാദത്തിൽ എതിരെ നിൽക്കുന്ന ആളുടെ വശങ്ങളും കേൾക്കാതെ എതിർപു പ്രകടിപ്പിക്കൽ . ആശയത്തെ ആശയം കൊണ്ട് നേരിടാതെ ഞാൻ
ഒറ്റപ്പെട്ടു പോകുമെന്ന ധാരണയിൽ കൂട്ടത്തിൽ കൂടുന്ന ശീലം.
മറ്റുള്ളവരെ കുറിച്ചു പറയുന്ന പരദൂഷണത്തിൽ പങ്കെടുക്കുന്ന ശീലം.
ഡിപ്രെഷൻ , സ്ട്രെസ്സ്, ആകാംക്ഷ , കോപം തുടങ്ങിയവയല്ലാം നമ്മുടെ ശാരിരികാരോഗ്യം ശെരിയല്ലാത്തതു കൊണ്ട് ഉണ്ടാവുന്നതാണ് .
ശാരീരികാരോഗ്യം പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് നമ്മുടെ മാനസീകാരോഗ്യവുമെന്ന തിരിച്ചറിവ്.
സ്വയം സ്നേഹിച്ചാൽ മാത്രമേ, ബാക്കി ഉള്ളവരും നമ്മളെ സ്നേഹിക്കുകയുള്ളു എന്നും, സ്വയം ആദരവുണ്ടായാൽ മാത്രമേ നമ്മളെ മറ്റുള്ളവർ ആദരിക്കു എന്നുമുള്ള തിരിച്ചറിവ്.
വായന മികച്ച അനുഭവം നൽകുമെന്നും,
മറ്റൊരു ശീലത്തിനും മനസ്സിനു ഇത്ര മികച്ച ശാന്തത നൽകാൻ കഴിയില്ലായെന്ന തിരിച്ചറിവ് .
അസൂയ കുശുമ്പ് മുതലായ ശീലങ്ങൾ ഏവരിലും ഉണ്ടാകാമെന്നും, അത് സ്വാഭാവികമാണെന്നും അതിനെ അതിജീവിക്കുന്നതിലാണ് കാര്യമെന്നുമുള്ള തിരിച്ചറിവ്.
നമ്മിൽ മാറ്റങ്ങൾ സംഭവിക്കാതെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ലായന്നും, മാറ്റങ്ങളെ അംഗീകരിച്ചും, അനുസരിച്ചും മുന്നോട്ട് പോകുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവ്.
ജോലി സ്ഥലങ്ങളിൽ എല്ലാരോടും പ്രൊഫഷനലിസം സൂക്ഷിക്കുകയും ജോലി സ്ഥലത്തെ അനാവശ്യ ചർച്ചകളിൽപ്പെടാതെയിരിക്കുകയാണു വേണ്ടതെന്നുള്ള തിരിച്ചറിവു.
ആ സമീപനമാണ്ആരേയും പേടിക്കാത ആത്മാർത്ഥയോടെ ജോലി ചെയ്യാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവ് .
സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറിലുലുമല്ല നമ്മുടെ വിലയെന്നുമുള്ള തിരിച്ചറിവു.
FB, ഇൻസ്റ്റാഗ്രാം തുടങ്ങിയ മീഡിയ സൗഹൃദങ്ങളിലും പരോക്ഷമയെങ്കിലും പകയും വിദ്വേഷവുമാണ് പരത്തുന്നതെന്നും ഉളള തിരിച്ചറിവു.
ഈ തിരിച്ചറിവുകൾ ഇനിയുള്ള കാലയളവിൽ ജീവിതം ഗുണകരമാക്കുമെന്നും തിരിച്ചറിയുക.
KHAN KARICODE
CON PSYCHOLOGIST