ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചിലവ് കുറഞ്ഞ രീതിയിൽ മുഖം തിളങ്ങാൻ കൊറിയക്കാരുടെ ഒരു ബ്യൂട്ടി സീക്രട്ട് പരീക്ഷിക്കാം


സൗന്ദര്യ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്നവരുണ്ട്. നല്ല മൂക്കും ചുണ്ടും എല്ലാം സ്വന്തമാക്കാനായി ലക്ഷങ്ങള്‍ മുടക്കി സൗന്ദര്യ ചികിത്സ നടത്തിയവരെക്കുറിച്ചുള്ള കഥകളും നമ്മള്‍ കേള്‍ക്കാറുണ്ട്. പ്രകൃതിദത്തമായ രീതിയിൽ അല്ല നാം സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നതെങ്കിൽ അത് പലവിധത്തിലുള്ള രോഗങ്ങൾക്കും കാരണമാകും.


ബ്യൂട്ടീപാർലറില്‍ പോയി ഫേഷ്യല്‍ ചെയ്യാത്ത എത്ര പേർ ഉണ്ട്? വിവാഹത്തിനെങ്കിലും ഫേഷ്യല്‍ ചെയ്യാത്തവരുണ്ടാകില്ല. ഗോള്‍ഡൻ അടക്കം പല തരത്തിലുള്ള ഫേഷ്യലുകള്‍ നമ്മുടെ സമീപത്തുള്ള ബ്യൂട്ടീപാർലറുകളില്‍ ചെയ്‌തുതരും. ജി എസ് ടി അടക്കം ആയിരത്തിന് മുകളില്‍ നല്‍കേണ്ടിവരും. ചുരുക്കി പറഞ്ഞാല്‍ ചർമം തിളങ്ങുമ്ബോഴേക്ക് പോക്കറ്റ് കാലിയാകുമെന്ന് സാരം.


പോക്കറ്റ് കാലിയാകാതെ മുഖം തിളങ്ങാൻ നിങ്ങള്‍ക്ക് വേണമെങ്കില്‍ കൊറിയക്കാരുടെ ഒരു ബ്യൂട്ടി സീക്രട്ട് പരീക്ഷിക്കാം. ചിയ സീഡും പാലും മാത്രമേ ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ ആവശ്യമുള്ളൂ. പല ബ്രാൻഡുകളിലുള്ള ചിയാ സീഡ് മാർക്കറ്റില്‍ ലഭ്യമാണ്. അമ്ബത്‌ രൂപ തൊട്ട് പല വിലയില്‍ സാധനം ലഭ്യമാണ്. അത്യാവശ്യം ക്വാളിറ്റിയുള്ളത് വേണം തിരഞ്ഞെടുക്കാൻ.


നാല് ടേബിള്‍ സ്പൂണ്‍ പാലിലേക്ക് രണ്ട് ടീസ്പൂണ്‍ ചിയാ സീഡ് ഇട്ടുകൊടുക്കുക. ഇത് നന്നായി യോജിപ്പിക്കുക. അഞ്ച് മിനിട്ട് മാറ്റിവയ്ക്കാം. ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കാം. ഇങ്ങനെ മിക്സിയിലിട്ട് അടിച്ചില്ലെങ്കിലും പ്രശ്നമില്ല. വേണമെങ്കില്‍ നേരിട്ട് മുഖത്തും കഴുത്തിലും തേച്ചുകൊടുക്കാം. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം.


ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്ബന്നമായ ചിയാ സീഡ് മുഖക്കുരു, സണ്‍ടാൻ പോലുള്ള ചർമ്മപ്രശ്നങ്ങള്‍ അകറ്റാൻ സഹായിക്കും. ജലാംശം നിലനിർത്താനും മുഖം തിളങ്ങാനും ഇത് സഹായിക്കുന്നു.


ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല, സെൻസീറ്റീവ് സ്‌കിന്നുള്ളവരോ അലർജിയുള്ളവരോ ഒക്കെ പാച്ച്‌ ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ എന്തും മുഖത്ത് തേക്കാവൂ. നമ്മൾ എന്തും പുതുതായി മുഖത്ത് ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ വളരെ കുറച്ചെടുത്ത് ഒരു ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ അത് മുഖത്ത് ഉപയോഗിക്കാവൂ.


ചർമപ്രശ്നങ്ങള്‍ക്ക് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ചിയാ സീഡ് സഹായിക്കും. നിറയെ പോഷകഗുണങ്ങളടങ്ങിയ ചിയാ സീഡ്‌ ദിവസവും കൃത്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആഴ്ചകള്‍ കൊണ്ട് ശരീര ഭാരം കുറയ്ക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

പതിവായി ചിയാ സീഡ് കഴിക്കുന്നതിലൂടെ പ്രമേഹ രോഗം വരാനുളള സാദ്ധ്യതയും കുറയ്ക്കാം. ഓർമശക്തിയും വർദ്ധിപ്പിക്കും. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡിന് പുറമേ ഫൈബർ,പ്രോട്ടീൻ, ആന്റീഓക്സിഡന്റുകള്‍, കാല്‍സ്യം,മഗ്നീഷ്യം,വൈറ്റമിൻ സി,ബി,ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചിയാ സീഡില്‍ സാല്‍മണ്‍ മത്യത്തേക്കാള്‍ കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചീരയേക്കാളും ഇരുമ്ബ് അടങ്ങിയിട്ടുണ്ട്.കൂടാതെ പാലിനെക്കാളും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.