ഒരു പരിചയമില്ലാത്ത ആൾ പോലും നൽകുന്ന ഐസ്ക്രീം കുട്ടികൾക് വാങ്ങിക്കഴിക്കാൻ ഒരു മടിയും കാണിക്കുന്നില്ലന്ന് സർവ്വേ
യൂ എ ഇ:അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്ബോള് സ്വീകരിക്കാൻ 97ശതമാനം കുട്ടികള്‍ക്കും മടിയില്ലെന്ന് സാമൂഹിക പരീക്ഷണ സർവേയില്‍ കണ്ടെത്തി.കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന റിപ്പോർട്ട് സാമൂഹിക പരീക്ഷണത്തിനു ശേഷമാണ് ഷാർജ ചൈല്‍ഡ് സേഫ്റ്റി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഐസ്ക്രീം നല്‍കാമെന്ന് ആവശ്യപ്പെടുമ്ബോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത 37 കുട്ടികളില്‍ 36 പേരും അപരിചിതൻ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്തിയത്. ഐസ്ക്രീം വാനില്‍ പ്രവേശിക്കാനാണ് കുട്ടികള്‍ക്ക് ഐസ്ക്രീം നല്‍കുന്നതിന് പകരമായി ആവശ്യപ്പെടുന്നത്. ഇതിന് കുട്ടികള്‍ സന്നദ്ധമാകുന്നുമുണ്ട്. ഇത് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന ഫലമാണെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.
ഷാർജയിലെ ക്ഷീഷാ പാർക്കില്‍ നടത്തിയ ഈ പരീക്ഷണത്തില്‍ കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞ തിരക്കേറിയ പൊതു പാർക്കില്‍ യഥാർഥ സാഹചര്യം സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഒരു കച്ചവടക്കാരൻ തന്റെ വാനില്‍ കയറുന്നതിന് പകരമായി സൗജന്യമായി ഐസ്ക്രീം വാഗ്ദാനം ചെയ്ത് കുട്ടികളെ സമീപിക്കുകയാണ് ചെയ്തത്. മിക്ക കുട്ടികളും മടികൂടാതെ ഓഫർ സ്വീകരിക്കുകയായിരുന്നു. അപരിചിതരുമായി ഇടപെടുമ്ബോള്‍ കുട്ടികള്‍ ശ്രദ്ധ പുലർത്തുന്നുണ്ടോ എന്ന് അറിയാനായിരുന്നു പരീക്ഷണം.
ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കേണ്ടതുണ്ടെന്ന് ഷാർജ ചൈല്‍ഡ് സേഫ്റ്റി വകുപ്പ് ചൂണ്ടിക്കാണിച്ചു. രക്ഷാകർത്താക്കളും അധ്യാപകരും സമൂഹവും ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ സഹായിക്കാനും സുരക്ഷ ഉറപ്പാക്കാനും ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പരിചയമില്ലാത്ത ആളിൽ നിന്നും ഇതുപോലുള്ള വസ്തുക്കൾ വാങ്ങി കഴിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കണം എന്നും അധികൃതർ പറഞ്ഞു.
അപരിചിതരുമായി ഇടപെടുന്ന സാഹചര്യങ്ങളില്‍ സുരക്ഷിതമാകുന്നത് സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ഓർമപ്പെടുത്തലാണ് ഈ പരീക്ഷണമെന്ന് വകുപ്പ് ഡയറക്ടർ ഹനാദി അല്‍ യാഫി പറഞ്ഞു. കുട്ടികളുടെ സുരക്ഷ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ രക്ഷാകർത്താക്കള്‍ക്കും കുട്ടികള്‍ക്കും ഹെല്പ്ലൈൻ നമ്ബറായ 800-700ല്‍ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.