നമ്മൾ മലയാളികൾക്ക് അച്ചാർ വളരെ പ്രിയപ്പെട്ടതാണ്,
വെത്യസ്തമായ അച്ചാറുകള്‍ നമ്മള്‍ ദിവസവും ഉപയോഗിക്കാറുണ്ട് എന്നാല്‍ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല.സ്വാദുള്ള ബീഫ് അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം….
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് -അരക്കിലോ
ഇഞ്ചി -2 ടീസ്പൂണ്‍
വെളുത്തുള്ളി -2 ടീസ്പൂണ്‍
അച്ചാർ പൊടി -4 ടേബിള്‍ സ്പൂണ്‍
വെള്ളം -1 കപ്പ്
വിനാഗിരി -1 കപ്പ്
പഞ്ചസാര -2 നുള്ള്
എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി,
മല്ലിപ്പൊടി -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക.
ഒരു പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തില്‍ അരിഞ്ഞതും വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക.
ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്ബോള്‍ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്ബോള്‍ സ്വാദ് ക്രമീകരിക്കാൻ പഞ്ചസാര ചേർക്കുക. വളരെ സ്വാദിഷ്ടമായ ബീഫ് അച്ചാർ റെഡി.