കൂടുതൽ സമയം ഹെഡ് ഫോൺ ഉപയോഗിക്കുന്നത് ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു
സംഗീതമോ സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനും പുറത്തുള്ള അനാവശ്യ ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാനും ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവർ ആണോ നിങ്ങള്‍?
മൊബൈല്‍ ഫോണ്‍ മണിക്കൂറുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഹെഡ് ഫോണും മണിക്കൂറുകളോളം ഉപയോഗിക്കുന്നു. എന്നാല്‍ ഇത്രയും സമയം ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് വിളിച്ച് വരുത്തുന്നത്. ഇത് നിങ്ങളുടെ കേള്‍വിശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.
മണിക്കൂറുകളോളം ഇയർഫോണുകള്‍ ചെവിയില്‍ തിരുകി മുഴുകിയിരിക്കുന്നവർ നമുക്കിടയിലുണ്ട്. ഫോണ്‍ വിളിക്കാനും പാട്ടുകളും പോട്ട് കാസ്റ്റുകള്‍ കേള്‍ക്കാനും സിനിമകളും സീരിയലുകളും ആസ്വദിക്കാനും ഇയർ ബട്ടടക്കമുള്ള ഇയർ ഫോണുകള്‍ ഉപയോഗിക്കുന്നു. നിസ്സാരമായി കാണുന്ന തലവേദന മുതല്‍ ചെവിയില്‍ അണുബാധയ്ക്ക് വരെ ഇത് കാരണമാകുന്നു
ലോകമെമ്ബാടുമുള്ള ഒരു ബില്യണ്‍ യുവാക്കള്‍ക്ക് ആണ് സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ (ഡബ്ല്യുഎച്ച്‌ഒ) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസേന മണിക്കൂറുകളോളം ഹെഡ്ഫോണോ ഇയർഫോണോ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങള്‍ എന്താണെന്ന് നോക്കാം.
ചെവിയിലെ അണുബാധ
വായുസഞ്ചാരത്തിന് തടസമാണ് ഇയർഫോണുകള്‍ ചെവിയില്‍ തിരുകുന്നത്. ഇതുമൂലം ചെവിയില്‍ പലവിധ അണുബാധക്കും കാരണമാകും. മറ്റൊരാളുടെ ഹെഡ് ഫോണുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കില്‍ രോഗങ്ങള്‍ പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോണ്‍ മറ്റാളുകളുമായി പങ്കിടരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്.
കേള്‍വിക്കുറവ്
ഉയർന്ന ശബ്ദത്തില്‍ ഇയർഫോണില്‍ നിന്നോ ഹെഡ്ഫോണില്‍ നിന്നോ തുടർച്ചയായി സംഗീതം കേള്‍ക്കുന്നത് കേള്‍വിയെ ബാധിക്കും. ചെവികളുടെ കേള്‍വിശക്തി 90 ഡെസിബെല്‍ മാത്രമാണ്. തുടർച്ചയായി കേള്‍ക്കുന്നതിലൂടെ 40-50 ഡെസിബെല്‍ ആയി കുറയുന്നു.. പിന്നീട് കേള്‍വി ശക്തി വല്ലാതെ കുറയുകയും ചെയ്യുന്നു.
തലവേദന
ഹെഡ്ഫോണില്‍ നിന്നും ഇയർഫോണില്‍ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിനെയും ബാധിക്കുന്നു. ഇതിന്റെ ഫലമായ തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറക്കക്കുറവും ഉറക്കമില്ലായ്മക്കും കാരണമായേകാം.
സമ്മർദ്ദവും ഉത്കണ്ഠയും
ഹെഡ്ഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഒപ്റ്റിമല്‍ തലത്തില്‍ പ്രവർത്തിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.