ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. കോടി കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ഇന്ത്യയിലും ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നായിരിക്കാം വാട്സ്ആപ്പ്. ജനങ്ങൾക്ക് ഉപകരാപ്പെടുന്ന നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും സൂക്ഷിച്ച് വേണം വാട്സ്ആപ്പ് ഉപയോഗിക്കാൻ.
നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന എസ്‌എംഎസ് അല്ലെങ്കില്‍ കോള്‍ വഴിയാണ് ഒടുപി വെരിഫൈ ചെയ്യേണ്ടത്.
നിങ്ങള്‍ക്ക് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.
അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്ബറിന്റെ വാട്സ് ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.
കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്സ് ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോള്‍ വരുന്ന കാള്‍ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങള്‍ കോള്‍ മെർജ് ചെയ്യുന്നു, ഇത് വാട്സ് ആപ്പ് നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാർ ഒടിപി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.
മറ്റൊരു രീതിയില്‍, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് ഒടിപി ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങള്‍ വാട്ട്‌സ്‌ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ചില തട്ടിപ്പുകാർ തെറ്റായ ഒടിപി എന്റർ ചെയ്ത് നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ട് 12 അല്ലെങ്കില്‍ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടല്‍ നടത്തുമ്ബോള്‍ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ചില ഫിഷിങ് സന്ദശം ആയയ്ച്ച് ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഉപയോക്താക്കളെക്കാെണ്ട് ഹാക്കർമാര് ക്ലിക്ക് ചെയ്യിക്കും. ഇത്തരം ലിങ്കുകൾ നമ്മളെ കൊണ്ടെത്തിക്കുന്നത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്കാണ്. ഇതുവഴി നമ്മുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുന്നതാണ്. ഇതിലൂടെ നമ്മുടെ വാട്സ്ആപ്പിലെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നമ്മുടെ അനുവാദം ഇല്ലാതെ ഓപ്പറേറ്റ് ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്.
സ്ക്രീൻ ഷെയർ ഓപ്ഷന്റെ സഹായത്താൽ നമ്മുടെ ഫോണിൽ വന്നിരിക്കുന്ന രഹസ്യ ഒടിപികൾ അടക്കം ഇവർക്ക് എടുക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ തന്നെ ഇതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ മോഷ്ടിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. വാട്സ്ആപ്പിന്റെ സ്ക്രീൻ റെക്കോർഡിങ് സ്കാം വഴി ഇതിനോടകെ തന്നെ രാജ്യത്തുടനീളമായി നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.