എത്ര വൃത്തിയാക്കിയിട്ടും നിങ്ങളുടെ മുഖം എപ്പോഴും വഴുവഴുപ്പുള്ളതായി കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മിക്കവാറും എണ്ണമയമുള്ള ചര്‍മ്മത്താല്‍ ബുദ്ധിമുട്ടുന്നവരായിരിക്കും.
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് താഴെയുള്ള സെബാസിയസ് ഗ്രന്ഥികള്‍ അധിക എണ്ണയോ സെബമോ ഉത്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് കാരണമാകുന്നത്.
ട്രൈഗ്ലിസറൈഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയതാണ് സെബം. ഇത് ചര്‍മ്മത്തിന് ജലാംശം നല്‍കാനും അണുബാധകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഉല്പ്പാദിപ്പിക്കുമ്ബോള് സെബം ചര്‍മ്മത്തെ കൊഴുപ്പുള്ളതാക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനായി കറ്റാര്‍ വാഴ നിങ്ങളെ സഹായിക്കും. നൂറ്റാണ്ടുകളായി ഈ സസ്യം ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.
എണ്ണമയമുള്ള ചര്‍മ്മത്തിന് കറ്റാര്‍ വാഴ എങ്ങനെ ഗുണംചെയ്യുന്നു
കറ്റാര്‍ വാഴ ജെല്‍ ഒരു പ്രകൃതിദത്ത രേതസ് ആണ്. ഇത് സെബം നിയന്ത്രിക്കുന്നതിനും സുഷിരങ്ങള്‍ അടയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ അധിക എണ്ണ, അഴുക്ക്, മാലിന്യങ്ങള്‍ എന്നിവ ആഗിരണം ചെയ്ത് വൃത്തിയുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കും. കറ്റാര്‍ വാഴയുടെ ജലാംശം നല്കുന്ന ഗുണങ്ങള്‍ എണ്ണമയമുള്ള ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. മുഖക്കുരു പോലുള്ള ഒഴിവാക്കാന്‍ കറ്റാര്‍ വാഴ സഹായിക്കും. ഇത് മുഖത്ത് നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നാരങ്ങ നീരും കറ്റാര്‍ വാഴയും
കറ്റാര്‍ വാഴയും ചെറുനാരങ്ങയും പ്രകൃതിദത്തമായ രേതസ് ആണ്. അവ അധിക സെബം നിയന്ത്രിക്കുകയും സുഷിരങ്ങളില്‍ നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും സുഷിരങ്ങള്‍ ചുരുക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ശുദ്ധീകരണത്തിനും തിളക്കത്തിനും സഹായിക്കുന്നു. കുറച്ച് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ നീരും നാരങ്ങ നീരും തുല്യ അളവില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.
ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍
ശരീരത്തിലെ വിവിധ രോഗങ്ങളെ സുഖപ്പെടുത്തുന്ന നിരവധി ഗുണങ്ങള്‍ ഉള്ള സസ്യമാണ് കറ്റാര്‍ വാഴ. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍ വാഴ പണ്ടുകാലം മുതല്ക്കേ ഉപയോഗിച്ചുവരുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലതാണ്. ഒരു പുതിയ കറ്റാര്‍ വാഴയുടെ തണ്ട് എടുത്ത് ജെല്ല് പുറത്തെടുക്കുക. ഈ ജെല്‍ നിങ്ങളുടെ കൈകള്‍ കൊണ്ട് വൃത്തിയുള്ള മുഖത്തും കഴുത്തിലും പുരട്ടുക. രാത്രി മുഴുവന്‍ വച്ച ശേഷം പിറ്റേന്ന് രാവിലെ ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക.
കക്കിരി, കറ്റാര്‍വാഴ ഫേസ് മാസ്ക്
എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെയേറെ ഫലപ്രദമായ പ്രതിവിധിയാണ് കറ്റാര്‍ വാഴയും കക്കിരിയും. സെബം ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശക്തമായ രേതസാണ് ഈ രണ്ട് ചേരുവയും. ചര്‍മ്മ സുഷിരങ്ങള്‍ ശുദ്ധീകരിക്കുന്നതിനും ശക്തമാക്കുന്നതിനും ഇവ സഹായിക്കുന്നു. കക്കിരി ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. അതേസമയം കറ്റാര്‍ വാഴ അതിന്റെ ശീതീകരണ ഗുണങ്ങളാല്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നു. 2-3 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും അര കഷ്ണം കക്കിരിയും മിനുസമാര്‍ന്ന പേസ്റ്റാക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് വിട്ടശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.