ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിപ ബാധയെന്ന് സംശയം; കോഴിക്കോട് 14കാരൻ ചികിത്സയില്‍



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരൻ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


കുട്ടിയുടെ സ്രവ സാമ്ബിളുകള്‍ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിലവില്‍ ആരോഗ്യനില തൃപ്‌തികരമെന്നാണ് വിവരം.


ഇന്നലെയാണ് കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഉടൻതന്നെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവാണ് എന്നാണ് വിവരം. എന്നാല്‍, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാ ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ.


സംഭവത്തില്‍ ആരോഗ്യമന്ത്രി ഉടൻതന്നെ അടിയന്തര യോഗം വിളിക്കുമെന്നാണ് വിവരം. സ്ഥിരീകരണം ഉണ്ടായാല്‍ ആരോഗ്യമന്ത്രി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കോഴിക്കോട്ടേക്ക് തിരിക്കും.



കണ്ണൂരില്‍ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് മൂന്നരവയസുകാരൻ


കണ്ണൂരില്‍ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


ആദ്യം കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്നലെ വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തില്‍ നിന്നും കുട്ടിക്ക് രോഗം ബാധിച്ചതാകാമെന്ന് സംശയം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവിശ്വസനീയമായ വ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല തെറ്റിദ്ധാരണകൾക്കും കാരണം

എന്താണ് ഡിസ്‌ലെക്സിയ..?    എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല അബദ്ധധാരണങ്ങൾക്കും കാരണം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്. എന്താണ് ഡിസ്‌ലെക്സിയ എന്നും ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും  മനസ്സിലാക്കാം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവൻ സ്പീൽബർഗ്, ഇവരെയൊക്കെ നമുക്കറിയാം അല്ലേ ? പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതര്‍, ഇവരെയൊക്കെത്തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഇവരൊക്കെ ഡിസ് ലെക്സിയ(dyslexia) എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ലോകത്ത് ഈ പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള, പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും ആയവര്‍‍. ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഗൂഗിളില്‍ നോക്കിയാല്‍ ഇതുപോലെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകളെ നമുക്ക് കാണാം. എന്നാല്‍ സമൂഹത്തിനു ഡിസ്ലെക്സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിധാരണകള്‍ നിലവിലും ഉള്ളതിനാല്‍...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് നമ്മെ പഠിപ്പിക്കുന്നത് യാത്രകളാണ്. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ യാത്രകള്‍ ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്‌പന്ദനവുമായി പാരസ്‌പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നൽകുന്ന ഊഷ്‌മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ യാത്രപോലൊരു ഉപനിഷത്തില്ല. ഇത്രയും നാളത്തെ ജീവിതം പകർന്നുതന്നത് എന്താണ്? ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയതെന്താണ്? എന്താണ് ഇത്രയും നാളത്തെ ജീവിതം പഠിപ്പിച്ചത്? അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് പഠിച്ചത്?. ഒരൊറ്റ കാര്യമാണ് പ്രധാനമായി അറിഞ്ഞത്. പകർന്നു കൊടുക്കുന്നിടത്താണ് ജീവനും ജീവിതവും ജീവത്താകുന്നത്, ഹൃദ്യമാകുന്നത്. കൂട്ടിവക്കുന്നിടത്ത് അതെന്നും നിർജ്ജീവമാണ്. വിരസമാണ്. സമ്മർദമാണ്. ഒഴുക്കില്ലാതെ നദിക്ക്‌ എങ്ങനെ സാഗരത്തെ സ്വപ്‌നം കാണാനാകും? സാഗരോന്മുഖമായി ഒഴുകുക എന്നതു തന്നെയാണല്ലോ നദിയുടെ ആ സ്വപ്‌നം; സാക്ഷാത്ക്കാരവും. അതെ.. പങ്കുവക്കുന്നതാണ് ഒഴുക്ക്. കൊടുത്തുകൊണ്ടേയിരിക്കുന്...

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

സ്വന്തം കുറവുകളെ ഓർത്തു വിഷമിച്ചു കൊണ്ടിരിക്കുന്ന ആളാണോ ?

എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക. ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു. സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്.  കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം. പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി. രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈ...