മറക്കാനും പൊറുക്കാനും കഴിയാത്ത കാര്യങ്ങൾ, പങ്കാളിയുടെ കുറ്റമായി പറയുമ്പോഴാണ് ദാമ്പത്യ കലഹങ്ങൾക്ക് കാരണമാകുന്നത്
പലപ്പോഴും ചിലർ ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് വിവേകത്തോടെ സംസാരിക്കുക എന്നത്. ആദ്യം മുതല്‍ പങ്കാളിയെ അവഗണിക്കാന്‍ തുടങ്ങിയാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ നമ്മുടെ പങ്കാളിയോട് വിവേകത്തോടെ സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധം പോലും വഷളാക്കിയേക്കാം.
നല്ലതും ചീത്തയും തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഭാര്യയെ ബോഡിഷെയിം ചെയ്യുക, വേദനിപ്പിക്കുന്ന തമാശകള്‍ പറയുക, ഞാന്‍ പറഞ്ഞത് തമാശയാണെന്ന് പറഞ്ഞ് ന്യായീകരിക്കുക. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. എപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്ത് സംസാരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം. ഒരു തരത്തിലും ഭാര്യയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭാര്യയുടെ കുറ്റം പോലും മറ്റൊരാളോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് തുറന്ന് സംസാരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്
ഒരിക്കൽ സംഭവിച്ച പിഴവുകൾ, വീഴ്ചകൾ മനസ്സിലാക്കുന്നത് നല്ലതാണ്. പക്ഷേ ഇടയ്ക്കിടെ ചൂണ്ടിക്കാണിച്ച് തലനാരിഴകീറി ചർച്ച ചെയ്യുന്നത് ശരിയായ കാര്യമല്ല. അരോചകം തന്നെയല്ലേ.പഴയ അബദ്ധങ്ങൾ ഇടയ്ക്കൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത് അത്തരം തെറ്റുകൾ പിന്നീട് ഉണ്ടാകാതിരിക്കാനായിരിക്കാം.
പക്ഷേ ഓർമപ്പെടുത്തലുകൾ പ്രചോദനം ആകുന്നില്ലായെന്നു മാത്രമല്ല, പറയുന്ന വ്യക്തിയോട് കടുത്ത വൈരാഗ്യo തോന്നാനും ഇടയാക്കിയേക്കാം.
മാനസികമായി അകലാനും കാരണമാകാം.അതിനാൽ പഴയ കാര്യങ്ങൾ പറയാതിരിക്കുക. സന്തോഷകരമയ ദാമ്പത്യ ജീവിതമാണ് പ്രതിക്ഷിക്കുന്നതെങ്കിൽ ഇത്തരം കുത്തി നോവിക്കൽ ഒഴിവാക്കുക തന്നെ വേണം.
നവദമ്പതികള്‍ ആയാല്‍ പോലും പലപ്പോഴും 'ഞാന്‍ നിന്നെ അത്രമേല്‍ സ്‌നേഹിക്കുന്നു' എന്ന് പറയുന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ ഉദാഹരണങ്ങളാണ് ഈ വാക്കുകള്‍ എല്ലാം തന്നെ. എന്തെങ്കിലും തെറ്റ് സംഭവിച്ചാലോ ദേഷ്യപ്പെട്ടാലോ പോലും ഇത്തരം കാര്യങ്ങള്‍ ഇത്തരം വാക്കുകള്‍ പറഞ്ഞാല്‍ എന്ത് വലിയ പ്രശ്‌നമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് പങ്കാളിയുടെ പിന്തുണയും സ്‌നേഹവും പരസ്പരധാരണയും മതി.
✍️Acu. Pr. Nahad Ayanoth
PH:8086886111