തൃശൂരില്‍ വിദ്യാര്‍ഥിനിയുടെ സ്കൂള്‍ ബാഗ്തുറന്നപ്പോൾ മലമ്ബാമ്ബ്
തൃശൂർ ചേലക്കരയില്‍ വിദ്യാർഥിനിയുടെ സ്കൂള്‍ ബാഗില്‍ മലമ്ബാമ്ബ് കടന്നു കൂടി. ചേലക്കര ലിറ്റില്‍ ഫ്ലവർ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്ബാമ്ബിന്റെ കുത്തിനെ കണ്ടത്.
സ്കൂളിലെത്തി ക്ലാസ് തുടങ്ങിയ ആദ്യ പിരീഡില്‍ ആയിരുന്നു സംഭവം. വിദ്യാർത്ഥിനി ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടെ പാമ്ബ് കയ്യില്‍ തട്ടി. ഉടൻ തന്നെ കൈവലിച്ച് നോക്കിയപ്പോഴാണ് പാമ്ബിനെ കണ്ടത്.
ഇതു കണ്ട സഹപാഠി ഉടൻ തന്നെ ബാഗിന്റെ സിബ്ബ് അടയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ വീട്ടില്‍ നിന്നുമാണ് പാമ്ബ് കയറിക്കൂടിയത് എന്നും മഴക്കാലമായതിനാല്‍ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും സ്കൂള്‍ പ്രിൻസിപ്പല്‍ സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു.