വാട്‌സ്‌ആപ് ശബ്ദസന്ദേശങ്ങള്‍ ചില സമയങ്ങളിലെങ്കിലും ഉപയോക്താവിനെ കുഴക്കാറുണ്ട്. ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലങ്ങളിലോ മറ്റോ ആകുമ്ബോള്‍, ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ശബ്ദസന്ദേശം കേള്‍ക്കാനാവില്ല.
കൈയില്‍ ഹെഡ് സെറ്റ് ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈ ഘട്ടങ്ങളില്‍, ശബ്ദ സന്ദേശങ്ങള്‍ ടെക്സ്റ്റ് മെസേജായിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചുപോകും.
ഉപയോക്താവിന്റെ ഈ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സ്‌ആപ്. വാട്‌സ്‌ആപ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇപ്പോള്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ് ഈ സേവനം നല്‍കുന്നുണ്ട്. വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് ലഭ്യമാവുക.
പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്‌സ്‌ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്‌ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്.
ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്‌ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യന്‍, പോർചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങള്‍ അയക്കുന്ന ശബ്ദസന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങളും ട്രാൻസ്‌ക്രൈബ് ചെയ്യാനാവും.
ഫോണില്‍തന്നെയാണ് ഈ പ്രക്രിയ നടക്കുക എന്നതിനാല്‍ ഒരു ഘട്ടത്തിലും സ്വകാര്യത ഹനിക്കപ്പെടുന്നില്ല. വാട്‌സ്‌ആപ്പില്‍ അടുത്തിടെയാണ് മെറ്റയുടെ എ.ഐ ചാറ്റ് ബോട്ട് വന്നത്. ഇതിന് വലിയ സ്വീകാര്യത കിട്ടിയിരിക്കെയാണ് പുതിയ ഫീച്ചറുമായി വീണ്ടും വാട്‌സ്‌ആപ് എത്തിയിരിക്കുന്നത്.