ചോറ്, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം വിളമ്ബാൻ സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കിയാലോ, മസാലയില്‍ കുതിർന്ന നല്ല കൊഞ്ച് റോസ്റ്റ്.
കേരളം കൊഞ്ച് വിഭവങ്ങള്‍ക്ക് പ്രശസ്തമാണ്, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍.മീൻ വിഭവങ്ങളിൽ ഏറ്റവും രുചികരമായ വിഭവം, കൊഞ്ച് റോസ്റ്റിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. റെസിപ്പി നോക്കിയാലോ.
ആവശ്യമായ സാധനങ്ങൾ...
1/2 കിലോ കൊഞ്ച്
1 1/2 എണ്ണം അരിഞ്ഞ ഉള്ളി
1 ടീസ്പൂണ്‍ നാരങ്ങ നീര്
1 സ്പൂണ്‍ മുളക് പൊടി
1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി
1/2 സ്പൂണ്‍ ഗരം മസാല
2 തക്കാളി അരിഞ്ഞത്
4 പച്ചമുളക് അരിഞ്ഞത്
1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 പിടി മല്ലിയില അരിഞ്ഞത്
2 കറിവേപ്പില
2 സ്പൂണ്‍ ഓയില്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
1/2 എസ് മഞ്ഞള്‍പ്പൊടി, 1/2 എസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 മുളകുപൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക. 1/2 മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെമ്മീൻ നന്നായി വറുത്തെടുക്കുക. പാനില്‍ നിന്ന് കൊഞ്ച് മാറ്റി, അതേ എണ്ണയില്‍ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. നന്നായി വഴറ്റുക.
ഉള്ളി വഴന്നു വരുമ്ബോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി ഇളക്കുക. തക്കാളി ചേർക്കുക. തക്കാളി വഴന്നു വരുമ്ബോള്‍ എല്ലാ മസാലകളും ചേർക്കുക. കുറഞ്ഞ തീയില്‍ 1 മിനിറ്റ് തുടർച്ചയായി ഇളക്കുക. ചെമ്മീൻ ചേർത്ത് നന്നായി വഴറ്റുക. പാൻ ലിഡ് അടച്ച് 5 മിനിറ്റ് വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കുക.