കാസർകോട്: സ്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്.
ശ്രീ വിഷ്ണുമൂർത്തി എ.യു.പി സ്കൂള്‍ വരാന്തയിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയില്‍ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയയാക്കി.
ദൂരെ നിന്നും ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. കുഞ്ഞിന്റെ കരച്ചില് കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴാണ് സ്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ അറിയിക്കുകയായിരുന്നു.
സ്കൂള്‍ ഹെഡ്മാസ്റ്റര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ കുട്ടിയെ ഉപേക്ഷിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളൊന്നുമില്ല
പ്രദേശത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.