ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വകാര്യഭാഗം ഷേവ് ചെയ്യുന്നത് സുരക്ഷിതമാണോ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് നിങ്ങളുടെ മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയാണെന്ന് കരുതിയോ , എങ്കില്‍ ഇത് തെറ്റാണ്. മറ്റ് ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് എന്ന് പറയുന്നതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്.




സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്ബോള്‍ വളരെ ശ്രദ്ധിച്ചു വേണം കാരണം ചിലര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ ഷേവ് ചെയ്യുമ്ബോള്‍ ചൊറിച്ചിലും മറ്റ് ഇന്‍ഫക്ഷന്‍സും ഉണ്ടാവുന്നതാണ്.


ശരീര ഭാഗങ്ങളില്‍ രോമം വളരുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഇത്തരത്തില്‍ രോമം വളരുന്ന ഭാഗങ്ങളില്‍ സ്വകാര്യഭാഗവും പെടും. സ്വകാര്യ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് പലര്‍ക്കുമുള്ള ശീലമാണ്. ചിലര്‍ ഈ ഭാഗത്തെ രോമം മുഴുവനുമായും ഷേവ് ചെയ്ത് നീക്കാനും ശ്രമിയ്ക്കും. പ്രത്യേകിച്ചും സ്ത്രീകള്‍. എന്നാല്‍ ഇതിനു വേണ്ടി അവലംബിയ്ക്കുന്ന ചില വഴികള്‍ പലപ്പോഴും പല അപകടങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് ആളുകളെ നയിക്കാനായി ഇത് വഴിയൊരുക്കും. ഇതെക്കുറിച്ച് അറിയൂ..


ഓരോരുത്തരുടെയും ചര്‍മ്മം അനുസരിച്ച്‌ ഷേവിങ്ങ് രീതികളും മാറ്റേണ്ടതുണ്ട്. എങ്ങനെയുളള ഷേവിങ്ങ് സ്റ്റിക്ക് ആണ് ഉപയോഗിക്കേണ്ടതെന്നും, ഷേവിങ്ങ് ക്രീം ഏതെന്നും അറിയേണ്ടതുണ്ട്. ഷേവ് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


വളരെ സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ മുറിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പെട്ടെന്ന് തന്നെ അണുബാധ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴി വെക്കുന്നു. ഷേവ് ചെയ്യുമ്ബോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.


ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.


നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് പുതിയതും ബ്ലേഡ് മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. 

ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

പഴയതോ തുരുമ്ബ് വന്നതോ ആയ ഷേവിങ്ങ് സ്റ്റിക്ക് അല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. 


ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് ചുടുവെളളത്തില്‍ കഴുകേണ്ടതാണ്. 

ഷേവിങ്ങ് സ്റ്റിക്ക് ചര്‍മ്മത്തില്‍ ബലമായി പ്രസ് ചെയ്യാന്‍ പാടില്ല.

ഷേവിങ്ങ് ചെയ്യുന്നതിന് മുൻപ് ഏതെങ്കിലും നല്ല ഷേവിംഗ് ക്രീം നിർബന്ധമായും ഉപയോഗിക്കുക. 

ഒരിക്കലും ഷേവിംഗ് ക്രീമിനു പകരം സോപ്പോ, ഷവർ ജെല്ലോ ഉപയോഗിക്കരുത്.

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യുന്നതിനു മുൻപ് നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക. ശേഷം ആവിശ്യമെങ്കില്‍ ഷേവ് ചെയ്യുക. 

നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ് ചെയ്യേണ്ടി വരുന്നതാണ്, ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതുമാണ്.

ഇനി നിങ്ങള്‍ക്ക് ഷേവ് ചെയ്യുമ്ബോള്‍ ചൊറിച്ചിലോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നവരാണെങ്കില്‍ ഷേവിങ് പൂർണമായും ഒഴിവാക്കുക. അതിനു പകരം നിങ്ങളുടെ സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യാൻ ട്രിമ്മർ ഉപയോഗിക്കുക. ഇതും ശ്രദ്ധിച്ചു വേണം ഉപയോഗിക്കാൻ.


ഇത് ട്രിം ചെയ്ത് നിര്‍ത്തിയാല്‍ മതിയാകും. ഇതിനായി ഷേവിംഗ് ബ്ലേഡുകളുടെ ആവശ്യമില്ല. ട്രിമ്മര്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ ട്രിം ചെയ്യാന്‍ കത്രിക ഉപയോഗിയ്ക്കാം. എന്നാല്‍ ഇത് ചര്‍മത്തില്‍ മുറിവുണ്ടാക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടതും ആവശ്യമാണ്. 


ഇതുപോലെ ഈ ഭാഗത്തെ രോമം നീക്കം ചെയ്യാന്‍ പല തരം ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ പൂര്‍ണമായും സുരക്ഷിതം എന്നു പറയാനാകില്ല. ഇവയിലെ കെമിക്കലുകള്‍ പലര്‍ക്കും അലര്‍ജിയും ചര്‍മ പ്രശ്‌നങ്ങളുമെല്ലാം വരുത്തും. ഇതിനാല്‍ തന്നെ കഴിവതും ഇത്തരം വഴികളോ ഇതു പോലെ വാക്‌സിംഗ് പോലുള്ള മാര്‍ഗങ്ങളോ ഉപയോഗിയ്ക്കരുത്. ഈ ഭാഗത്തെ രോമം ട്രിം ചെയ്ത് ഈ ഭാഗം വൃത്തിയായി സൂക്ഷിയ്ച്ചാല്‍ മതിയാകും