നേട്ടങ്ങളിലേക്കു നയിക്കുന്ന വിശ്വാസമാണ് ശുഭപ്രതീക്ഷ’ എന്ന സ്വന്തം വാക്കുകൾ ഹെലൻ കെല്ലർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. സ്വന്തം പോരായ്മകളെക്കുറിച്ചു വിലപിക്കുകയോ അന്യരുടെ കാരുണ്യത്തിനു യാചിക്കുകയോ ചെയ്യാതെ, ആത്മവിശ്വാസത്തിൽ മുറുകെപ്പിടിച്ച് സ്ഥിരപരിശ്രമം വഴി മഹാവിജയം നേടി.
വിജയികള്‍ സ്വപ്നം കാണുന്നു . 'പരുന്തിനെ ഉന്നംവെച്ച് കുന്തം എറിഞ്ഞ് പാറയില്‍ തട്ടുന്നതിനേക്കാള്‍ നല്ലതല്ലേ ചന്ദ്രനെ ലക്ഷ്യമാക്കി എറിഞ്ഞ് ഒരു പരുന്തിനെയെങ്കിലും വീഴ്ത്തുന്നത്?' ജീവിത വിജയം കത്തെുക എന്ന വിഷയത്തിന് പ്രചാരം നല്‍കിയ അമേരിക്കന്‍ എഴുത്തുകാരന്‍ നെപ്പോളിയന്‍ ഹില്‍ പറയുന്നത് പോലെ, 'എല്ലാ നേട്ടങ്ങളും സമ്പദ് സമൃദ്ധിയും തുടങ്ങുന്നത് ഒരു ആശയത്തില്‍ നിന്നോ സ്വപ്നത്തില്‍ നിന്നോ ആയിരിക്കും'.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ ലെസ് ബ്രൗണ്‍ പറയുന്നതിങ്ങനെയാണ്.''നിങ്ങളുടെ അവകാശമാണ് എന്ന അധികാരബോധത്തോടെ സ്വപ്നങ്ങളെ പിന്തുടരുക. നിങ്ങള്‍ക്ക് അവ നേടിയെടുക്കാനുള്ള കഴിവുണ്ട് എന്നറിയാമല്ലോ. നിങ്ങള്‍ അവ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ട് ജീവിതത്തെ പിടിച്ചു നിര്‍ത്തി മുഖത്ത് നോക്കി പറയാന്‍ കഴിയണം, ഇങ്ങ് വിട്ടു തന്നേക്ക്, അതെന്റെ സ്വപ്നമാണ്.''
സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങൾ ഇവരുടെ സ്വപ്നങ്ങള്‍ എല്ലാം വലുതാണ്, വിഷന് പരിമിതികളുമില്ല. ചെറിയ സ്വപ്നങ്ങള്‍ ഇവരെ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. ഒരു ചെറിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഊര്‍ജവും അധ്വാനവും മതി ഒരു വമ്പന്‍ സ്വപ്നം സ്വന്തമാക്കാന്‍ എന്ന് ഇവര്‍ക്കറിയാം.
എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ വളരെ ആലോചിക്കും. അവരുടെ സ്വപ്നങ്ങള്‍ എഴുതി വെക്കുകയും ചെയ്യും. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് സാധ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കണമോ അതോ എതെങ്കിലും മതിയോ എന്നും തീരുമാനിക്കും.
വിഷ്വലൈസ് ചെയ്യുക. ജീവിതത്തില്‍ വിജയിക്കുന്നവര്‍ എല്ലാവരും വിഷ്വലൈസ് ചെയ്യുന്നതില്‍ മികവുള്ളവരായിരിക്കും. എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവരുടെ മനസില്‍ വ്യക്തമായ ചിത്രമുാണ്ടാകും.
ലഭ്യമായ ഏത് അവസരവും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ എപ്പോഴും തയാറാകും.
സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാവുന്ന ലക്ഷ്യങ്ങളാക്കി മാറ്റാന്‍ ഇവര്‍ ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.
ജീവിതത്തിൽ എങ്ങനെ വിജയിക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്നവരെയാണ് നമ്മൾ മഹാന്മാർ എന്ന് വിളിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിതത്തിൽ വിജയം എത്തിപ്പിടിച്ചവർ. അവരുടെ ജീവിതം വളർന്നു വരുന്ന ഓരോ കുട്ടികളും അറിഞ്ഞിരിക്കേണ്ടതാണ്.
കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെൺകുട്ടിയാണ് ഹെലൻ. അന്ധയും ബധിരയുമായ അവൾ നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങൾ തീർത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ ഏറ്റവും വലിയ ഒരു പാഠം കൂടിയാണ് ഹെലൻ കെല്ലർ.
ആരെയും കോരിത്തരിപ്പിക്കുന്ന ജീവിതകഥയാണ് ഹെലൻ കെല്ലറുടേത് . 19 മാസം പ്രായമായപ്പോൾ രോഗം ബാധിച്ച് കാഴ്ചയും കേൾവിയും നശിച്ച് നിസ്സഹായയായ കുട്ടി. ഏഴാം വയസ്സിൽ ആൻ സള്ളിവൻ എന്ന അധ്യാപിക സഹായത്തിനെത്തി.ഹെലനെക്കാൾ 14 വയസ്സു മാത്രം കൂടുതൽ. എന്തെങ്കിലുമൊന്ന് എങ്ങനെ പഠിപ്പിക്കുമെന്നോർത്ത് അവർ കുഴങ്ങി. ഒരു നാൾ കളിപ്പാവയെ കൈയിൽ കൊടുത്ത് D-O-L-L എന്ന് കുട്ടിയുടെ കൈയിൽ വിരലമർത്തിക്കാട്ടി. പിന്നീട് ഒരു കൈയിൽ വെള്ളമൊഴുക്കി മറുകൈയിൽ W-A-T-E-R എന്നതിന്റെ അടയാളം നൽകിയതോടെ സാധനങ്ങളും അടയാളങ്ങളൂം തമ്മിലുള്ള ബന്ധം ഗ്രഹിച്ചു. കൂടുതൽ പഠിക്കാൻ ആവേശമായി. പഠനം അതിവേഗം ഇടതടവില്ലാതെ തുടർന്നു.
ആനും ഹെലനും തമ്മിലുള്ള നിരന്തരബന്ധം 49 വർഷം ഇടമുറിയാതെ നീണ്ടു.കാഴ്ചയോ കേൾവിയോ ഇല്ലാത്ത ഹെലൻ കെല്ലർ ഇതിനിടയിൽ കൈവരിച്ച നേട്ടങ്ങൾ ആരെയും വിസ്മയിപ്പിക്കും.
24–ാം വയസ്സിൽ സർവകലാശാലാബിരുദം നേടി. ടീച്ചറുടെ ചുണ്ടിലെയും തൊണ്ടയിലെയും ചലനങ്ങൾ തൊട്ടറിഞ്ഞ് സംസാരിക്കാൻ പഠിച്ചു. പ്രഭാഷകയായി.ദരിദ്രരുടെയും വൈകല്യമുള്ളവരുടെയും വനിതകളുടെയും അവകാശങ്ങൾക്കായി പൊരുതി.. ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന അതിമനോഹരശൈലിയിലുള്ള ആത്മകഥയടക്കം ഒരു ഡസൻ ഗ്രന്ഥങ്ങൾ രചിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.
'നേട്ടങ്ങളിലേക്കു നയിക്കുന്ന വിശ്വാസമാണ് ശുഭപ്രതീക്ഷ’ എന്ന സ്വന്തം വാക്കുകൾ ഹെലൻ കെല്ലർ ജീവിച്ചുതെളിയിച്ചു. സ്വന്തം പോരായ്മകളെക്കുറിച്ചു വിലപിക്കുകയോ അന്യരുടെ കാരുണ്യത്തിനു യാചിക്കുകയോ ചെയ്യാതെ, ആത്മവിശ്വാസത്തിൽ മുറുകെപ്പിടിച്ച് സ്ഥിരപരിശ്രമംവഴി മഹാവിജയം നേടി.
ഹെലൻ കെല്ലറുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠം സ്ഥിരപ്രയത്നത്തിനു പകരം വക്കാൻ മറ്റൊന്നില്ല എന്നതാണ്... തിരിച്ചടിയുണ്ടായാൽ മനസ്സു മടുക്കരുത്. തെറ്റു തിരുത്തി, മുൻപത്തെക്കാൾ ഊർജ്ജസ്വലതയോടെ പ്രയത്നിച്ചു മുന്നേറണം. മഷിയുണങ്ങാത്ത പേന നമുക്കു മനസ്സിൽ വയ്ക്കാവുന്ന പ്രതീകം. തോറ്റിട്ട് മൂന്നാമതോ നാലാമതോ തവണ ശ്രമിക്കുന്ന രീതി നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുമെന്ന് നോവലിസ്റ്റ് ജെയിംസ് മിച്ച്നർ പറയുന്നു . സ്ഥിരപരിശ്രമമെന്ന താക്കോൽ കൊണ്ട് തടസ്സവാദത്തിന്റെ വാതിലുകളെല്ലാം തുറക്കാം. വിജയം ഒരിക്കലും തനിയേ ഒഴുകി വരില്ല, നാമതു സ്ഥിരപരിശ്രമംവഴി നേടിയെടുക്കണം.
ഹെലൻ കെല്ലറുടെ ജീവിത കഥയിൽ അവർ പറയുന്നത് ഇങ്ങനെ : 'ജീവിതത്തിന്റെ അടഞ്ഞ വാതിലിനു മുന്നിൽ ഏകയായി കാത്തിരിക്കുമ്പോൾ, തണുത്ത മൂടൽമഞ്ഞു പോലെ ഒരു ഒറ്റപ്പെടൽ എനിക്കു പലപ്പോഴും അനുഭവപ്പെടാറുണ്ട് എന്നത് വാസ്തവമാണ്. അപ്പുറത്തു വെളിച്ചവും സംഗീതവും മുധുരതരമായ ചങ്ങാത്തവുമുണ്ട്. പക്ഷേ, എനിക്കവിടെ പ്രവേശിക്കാനാവില്ല. വിധിയും മൗനവും നിർദയത്വവും വഴിതടയുന്നു. എന്റെ ഹൃദയം അച്ചടക്കമില്ലാത്തതും വികാരാധീനവുമാണ് എന്നതു കൊണ്ട് അദ്ദേഹത്തിന്റെ വിധിതീർപ്പിനെ ചോദ്യം ചെയ്യാനാവുമോ; എന്റെ നാവ്, ചുണ്ടുകളിലൂടെ ഉതിരുന്ന കയ്പേറിയ, വ്യർഥമായ ആ വാക്കുകൾ ഉച്ചരിക്കില്ല. പൊഴിക്കാത്ത കണ്ണുനീർത്തുള്ളികൾ പോലെ അവ എന്റെ ഹൃദയത്തിലേക്കുതന്നെ തിരികെ പതിക്കും. നിശ്ശബ്ദത എന്റെ ആത്മാവിനെയാകെ പൊതിഞ്ഞിരിക്കുന്നു.അപ്പോൾ പ്രതീക്ഷ പുഞ്ചിരിയുമായി വന്ന് മന്ത്രിക്കുന്നു:‘ ആത്മവിസ്മൃതിയിൽ ആനന്ദമുണ്ട് ’. അതിനാൽ ഞാൻ മറ്റുള്ളവരുടെ കണ്ണുകളിലെ പ്രകാശത്തെ എന്റെ സൂര്യനായും അവരുടെ കർണങ്ങളിലെ സംഗീതം എന്റെ സിംഫണിയായും അവരുടെ ചുണ്ടുകളിലെ പുഞ്ചിരി എന്റെ ആഹ്ളാദമായും മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.'