അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കക്ഷത്തിലെ കറുപ്പിനെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ ഫലപ്രദമായ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ കക്ഷത്തിലെ കറുപ്പ് പൂർണമായും മാറ്റാനാകും
പലരേയും അലട്ടുന്ന പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ്. പ്രത്യേകിച്ച് സ്ലീവ്ലെസ് വസ്ത്രമിടാനുള്ള നമ്മുടെ ആത്മവിശ്വാസം തന്നെ ഇത് നഷ്ടപ്പെടുത്തും.
ഹോർമോണ്‍ വ്യതിയാനവും ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണങ്ങള്‍. ഈ കറുപ്പ് കളയാനായി വീട്ടില്‍ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകളുണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ ഒരു പ്രകൃതിദത്ത ക്ലെൻസറാണ്. രണ്ട് ടേബിൾസ്പൂൺ ബേക്കിങ് സോഡയിൽ ആപ്പിൾ സിഡെർ വിനെഗർ കലർത്തിയ ശേഷം ഈ മിശ്രിതം നിങ്ങളുടെ കക്ഷത്തിൽ പുരട്ടുക. 5 മിനിറ്റ് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഒലിവ് ഓയിൽ
ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ബ്രൗൺ ഷുഗറുമായി കലർത്തുക. ഇങ്ങനെ ലഭിക്കുന്ന എക്സ്ഫോളിയേറ്റർ രണ്ട് മിനിറ്റ് സ്ക്രബ്ബ് ചെയ്ത ശേഷം കുറച്ച് നേരം വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകുക.
കറ്റാർ വാഴ
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന കറ്റാർ വാഴയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ചർമത്തിന് നിറം നല്‍കുകയും ചെയ്യും. കറ്റാർ വാഴയുടെ ജെല്‍ കക്ഷത്തില്‍ പുരട്ടി 14 മിനിറ്റ് വെക്കുക. ശേഷം ഇത് വെള്ളത്തില്‍ കഴുകി കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്താല്‍ മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.
വെളിച്ചെണ്ണ
വെളിച്ചണ്ണയില് അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ലോറിക് ആസിഡ് ഈർപ്പമുള്ള സ്ഥലത്തെ ബാക്ടീരയകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ കറുപ്പ് മാറാൻ ഏറെ സഹായിക്കുന്നത്. ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കറുപ്പുള്ള ഭാഗങ്ങളില്‍ മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവർത്തിച്ചാല്‍ ചർമം തിളങ്ങുകയും കറുപ്പ് നിറം കുറയുകയും ചെയ്യും.
നാരങ്ങയും മഞ്ഞള്‍പൊടിയും
നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമത്തിന്റെ നിറം കൂട്ടാൻ സഹായിക്കുന്ന ഘടകമാണ്. രണ്ട് ടേബ്ള്സ്പൂണ് നാരങ്ങാ നീര് മഞ്ഞള്‍പൊടിയുമായി ചേർത്ത് പേസ്റ്റുണ്ടാക്കി അത് കക്ഷത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. അതുപോലെ ദിവസവും പകുതി മുറിച്ച നാരങ്ങ കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും തടവിയാലും ഫലം ലഭിക്കും. ഗുണം കൂടുതല്‍ കിട്ടാൻ നാരങ്ങയ്ക്കൊപ്പം അല്പം ഉപ്പ് കൂടി ചേർത്താല്‍ മതി.
ബേക്കിങ് സോഡ
കക്ഷത്തിലെ കറുപ്പ് മാറാൻ ഏറ്റവും മികച്ച വഴികളിലൊന്നാണ് ബേക്കിങ് സോഡ. നാല് ടേബ്ള്സ്പൂണ് ബേക്കിങ് സോഡ ഒരു ടേബ്ള്സ്പൂണ് റോസ് വാട്ടറില്‍ കലർത്തി പേസ്റ്റുണ്ടാക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ഈ പേസ്റ്റ് കക്ഷത്തില്‍ പുരട്ടുക. അഞ്ച് മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരത്തില്‍ ചെയ്താല്‍ കക്ഷത്തിലെ കറുപ്പ് മാറിക്കിട്ടും.
ഉരുളക്കിഴങ്ങ്
പ്രകൃതിദത്ത ബ്ലീച്ച് ആയ ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് മാറാൻ ഉപയോഗിക്കാം. വെള്ളം ചേർക്കാതെ അല്പം ഉരുളക്കിഴങ്ങ് നീരുണ്ടാക്കുക. ഇത് കക്ഷത്തില്‍ തേച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുക്കിക്കളയുക. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിച്ചശേഷം ആവശ്യമുള്ളപ്പോള്‍ എടുത്ത് കക്ഷത്തില്‍ ഉരസുകയും ചെയ്യാം. അതല്ലെങ്കില്‍ മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തില്‍ ഉരസുന്നതും കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. ദിവസവും രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.