കാലംപോകും തോറും ആളുകൾക്ക് പ്രായമാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരെ കാണുമ്പോൾ അത്ഭുതം തോന്നും. എത്രപ്രായമുണ്ടെങ്കിലും അത് തോന്നിക്കുകയില്ല. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ടാകും.
പ്രായം തോന്നിക്കുന്നത് ഒരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കനുസരിച്ച് വ്യത്യാസപ്പെടും. അതോടൊപ്പം ജീവിത രീതിയും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിത രീതി, ഭക്ഷണ ശീലങ്ങൾ, സ്ഥിര വ്യായാമങ്ങൾ, മാനസിക സമ്മർദം നിയന്ത്രിക്കൽ എന്നിവ ആരോഗ്യം നിലനിർത്തുന്നതിനും പ്രായമാകുന്നത് തടയുന്നതിനും സഹായിക്കും.
ചില ഭക്ഷണ പദാർത്ഥങ്ങളിൽ ഒളിച്ചിരിക്കുന്ന സവിശേഷ ജീവകങ്ങൾക്ക് നിങ്ങളുടെ പ്രായം കുറയ്ക്കാൻ കഴിവുണ്ട്.
കണ്ണിന്റെയും ചുണ്ടിന്റെയും വശങ്ങളിൽ അവിടവിടെയായി നേർത്ത വരകൾ തെളിയുന്നുണ്ടോ? എങ്കിൽ കണ്ണാടിയിൽ നോക്കി നിൽക്കാതെ സ്വന്തം പ്ലേറ്റിലേക്കു നോക്കൂ. പ്രായാധിക്യം തോന്നാതിരിക്കാൻ ഭക്ഷണ രീതിയിൽ ഒരൽപം മാറ്റം വരുത്തിയേ പറ്റൂ. പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ആഹാരസാധനങ്ങളെ തിരിച്ചറിയൂ. ഇനി അവ കൃത്യമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാറ്റം തിരിച്ചറിയാം.
അത്തരത്തില്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ധാന്യങ്ങൾ തവിടോടുകൂടി കഴിക്കാം
ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്സ് തുടങ്ങിയവ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്സ് ചേർക്കാം. അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.
ഫാറ്റി ഫിഷ്
സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
ബെറിപ്പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ബെറിപ്പഴങ്ങള്‍ പതിവാക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
ബദാം പാലിനൊപ്പം ചേരട്ടെ
പ്രോട്ടീന്റെയും വൈറ്റമിൻ ഇയുടെയും സ്രോതസ്സായ ബദാം ചർമത്തിന്റെ കാന്തി നിലനിർത്തും. തലമുടി സമൃദ്ധമായി വളരാൻ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം പാലിൽ ചേർത്തു കഴിക്കുന്നതു നല്ലതാണ്.
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
മാതളം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
അവക്കാഡോ
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
നല്ലതാണ് നെല്ലിക്ക
ചെറുപ്പം നിലനിർത്താൻ ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും ഉളളതിനാൽ ചുളിവുകൾ വീഴാത്ത സുന്ദരമായ ചർമ്മത്തിനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും. ദിവസവും ഒരു പച്ച നെല്ലിക്ക ശീലമാക്കൂ. രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അധികം വെളളം ചേർക്കാതെ നെല്ലിക്ക മിക്സിയിലരച്ച് തേൻ ചേർത്ത് രണ്ടോ മൂന്നോ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം വെളളം ചേർത്ത് ദിവസവും ഓരോ ഗ്ലാസ് ജ്യൂസ് കുടിക്കാം. പ്രതിരോധശേഷി കൂട്ടാൻ നെല്ലിക്കയോളം നല്ല മരുന്ന് വേറെയില്ല.
മുട്ട
പ്രോട്ടീനിന്റെ കലവറയാണ് മുട്ട. വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും.
തൈര്
തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
പാലും നിർബന്ധം
ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ പാൽ ശീലമാക്കാം. ചർമത്തിൽ ചുളിവുകൾ ഉണ്ടാകാതിരിക്കാനും പുതിയ കോശങ്ങൾ ഉണ്ടാകാനും ഇവ വേണം. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കുക. പാലുൽപ്പന്നങ്ങളായ നെയ്യ്, ബട്ടർ, ഇവ മിതമായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്താം.
പപ്പായ തിളങ്ങട്ടെ
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, വൈറ്റമിൻ എ എന്നിവ ചർമത്തിന്റെ തിളക്കം കൂട്ടും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും പപ്പായ കഴിക്കുന്നത് ശീലമാക്കുക. പഴുത്ത പപ്പായ, കശുവണ്ടി, തേൻ എന്നിവ ചേർത്ത് ഷേക്ക് ഉണ്ടാക്കാം. പച്ചപ്പപ്പായ തോരനുണ്ടാക്കാം. സാമ്പാറിലും അവിയലിലും ചേർക്കാം.
ചർമം തൂങ്ങാതിരിക്കാൻ നാരങ്ങ
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കും. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു പിടി മാതളനാരങ്ങയുടെ അല്ലി കഴിക്കുന്നത് വിളർച്ച ഉണ്ടാകാതെ, ചർമത്തിന് സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കും. സാലഡുകളിൽ മാതളനാരങ്ങ ചേർക്കുന്നത് ശീലമാക്കാം.
പഞ്ചസാരയ്ക്കു പകരം തേൻ
തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും കൊളാജിൻ നശിച്ചു പോകുന്നതു മൂലം ഉണ്ടാകുന്ന ചുളിവുകൾ തടയുന്നു. പഞ്ചസാരയ്ക്കു പകരം ഗ്രീൻ ടീ, ബ്ലാക് ടീ, ഓട്സ് ഇവയ്ക്കൊപ്പം ഇനി തേൻ മാത്രം മതി എന്നു തീരുമാനിക്കാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.