രാത്രി വെെകി ആഹാരം കഴിക്കുന്ന ശീലം പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം വെെകി കഴിക്കുമ്പോൾ പലതരത്തിലുള്ള ജീവിതശെെലി രോഗങ്ങൾക്ക് കാരണമാവുന്നു. രാത്രിയിലേക്കുള്ള ആഹാരം എപ്പോൾ കഴിക്കണം, എന്തു കഴിക്കണം എത്ര കഴിക്കണം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം.
രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിന് നന്ന്. അതായത് രാത്രി 7 മണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക് ഉറങ്ങാൻ തയാറെടുക്കാം.രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും.
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രി വെെകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. അത് കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.അമിതവണ്ണം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതായി കണ്ട് വരുന്നു. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുന്നത് ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
രാത്രി ഭക്ഷണം ഇപ്പോ എല്ലാ കുടുംബങ്ങളിലും വൈകി കഴിക്കുന്നതാണ് പതിവ്. ജോലി ഒക്കെ കഴിഞ്ഞു വന്ന് ടിവിയൊക്കെ കണ്ടുകൊണ്ടാണ് എല്ലാരും അത്താഴം കഴിക്കുന്നത്.
മുമ്ബത്തെ തലമുറ കുറച്ചുകൂടെ നേരത്തേ കഴിക്കുകയും ഉറങ്ങുകയും ചെയ്യുമായിരുന്നു. എന്നാല് ഇന്ന് സോഷ്യല്മീഡിയ കാലമായതോടെ എല്ലാവരുടെയും എല്ലാ പതിവുകളും തെറ്റിത്തുടങ്ങി.
എന്ത് കഴിക്കുന്നു എന്നത് തന്നെ പോലെ തന്നെ പ്രധാനമാണ് എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നതും. ഭാരം കുറയാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിഭക്ഷണം എപ്പോൾ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയിൽ രാത്രിഭക്ഷണം പൂർത്തിയാക്കുന്നത് ഭാരം കുറയാൻ മാത്രമല്ല സഹായിക്കുക. നേരത്തെയുള്ള അത്താഴം മൂലമുള്ള മറ്റ് ഗുണങ്ങൾ ഇനി പറയുന്നവയാണ്.
അത്താഴ സമയം വൈകിട്ട് 6നും 7നുമിടയിലായാല് ആരോഗ്യം നന്നായിരിക്കുമെന്ന് ഗവേഷണ സംഘം സൂചിപ്പിക്കുന്നുണ്ട്. അത്താഴം വൈകി കഴിക്കുന്നത് എലികളിലും മനുഷ്യരിലും ഗ്ലൂക്കോസ് മെറ്റബോളിസം ഉള്പ്പെടെയുള്ള ഉപാപചയ പ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും എന്നാല്, അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ അടുത്ത ഭക്ഷണത്തിന് മുമ്ബുള്ള സമയദൈര്ഘ്യം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇന്സുലിന്റെയും സംവേദനക്ഷമത എന്നിവയില് സ്വാധീനം ചെലുത്തുന്നതായും 2021ല് നടത്തിയ പഠനം പറയുന്നു.
ന്യൂട്രിയന്റ്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തേ അത്താഴം കഴിക്കുന്നത് രാത്രി മുഴുവന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്ത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും ജേണല് ഓഫ് ക്ലിനിക്കല് എന്ഡോക്രൈനോളജി ആന്ഡ് മെറ്റബോളിസത്തില് പ്രസിദ്ധീകരിച്ച ഗവേഷണത്തിലും പറയുന്നു.
അത്താഴ സമയം വൈകിട്ട് 6 മണിയിലേക്ക് മാറ്റുമ്ബോള് ഊര്ജം പെട്ടെന്ന് വര്ധിച്ചതായി നിങ്ങള്ക്ക് തോന്നും. മാത്രമല്ല, രാത്രിയിലെ നെഞ്ചെരിച്ചിലും ദഹനക്കേടുമൊക്കെ സാധാരണ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാനുംസഹായിക്കും. ഉറങ്ങുന്നതിനു മുന്പ് വേണ്ടത്ര സമയം ദഹനപ്രക്രിയക്ക് ലഭിക്കുകയും ചെയ്യും.
അത്താഴം നേരത്തേ കഴിക്കുമ്ബോള് ഉറങ്ങുന്നതിന് മുമ്ബ് നീണ്ട ഇടവേള കിട്ടുകയും ദഹനം നന്നായി നടക്കുകയും പോഷകങ്ങള് ആഗിരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള് മൂലമുണ്ടാകുന്ന ഉറക്ക തടസങ്ങള് കുറയ്ക്കാനും സാധിക്കും. ഇതോടെ രാത്രി നന്നായി ഉറങ്ങാനും കഴിയും.
അത്താഴസമയം ആറിനും ഏഴിനും ഇടയ്ക്കു കഴിക്കുന്നത് നിരവധി ദീര്ഘകാല ആരോഗ്യ ഗുണങ്ങള് നല്കും. ഇത് ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കുകയും ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് -2 പ്രമേഹം, ചില കാന്സറുകള് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.