5000 കിലോമീറ്റർ അകലെ നിന്ന് റോബോട്ട് ഉപയോഗിച്ച് രോഗിയുടെ ശ്വാസകോശ ട്യൂമർ ചൈനീസ് ഡോക്ടർ നീക്കം ചെയ്തു
ചൈനയിലെ ഷാങ്ഹായിലെ ഒരു ശസ്ത്രക്രിയാ വിദഗ്ധൻ 5G സർജിക്കൽ റോബോട്ട് ഉപയോഗിച്ച് 5,000 കിലോമീറ്റർ അകലെയുള്ള രോഗിക്ക് വിദൂര ശ്വാസകോശ കാൻസർ ശസ്ത്രക്രിയ വിജയകരമായി നടത്തി.
വൈദ്യാശസ്ത്ര രംഗം ഏറെ കുതിപ്പ് നടത്തുന്ന കാലഘട്ടമാണല്ലൊ. നേരത്തെ തന്നെ മെഡിക്കല്‍ രംഗം പുരോഗതി പ്രാപിച്ചെങ്കിലും എഐയും റോബോട്ടുമെല്ലാം വലിയ മാറ്റമാണ് സമ്മാനിച്ചത്.
സങ്കീര്‍ണമായ പല ശസ്ത്രക്രിയകളും നിമിഷങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ വിജയകരമായി തീര്‍ക്കുന്നത്.
അടുത്തിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ശസ്ത്രക്രിയ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരു ശസ്ത്രക്രിയാ വിദഗ്ധന്‍ 5,000 കിലോമീറ്റര്‍ അകലെ നിന്ന് ശ്വാസകോശ ട്യൂമറുമായി പോരാടുന്ന ഒരു രോഗിയെ ഓപ്പറേഷന്‍ ചെയ്തു.
ഇത് ആദ്യത്തെ വിദൂര ശ്വാസകോശ കാന്‍സര്‍ ഓപ്പറേഷന്‍ എന്നാണ് വിവരം. രോഗി കഷ്ഗര്‍ എന്ന സ്ഥലത്തായിരുന്നു. ഡോക്ടര്‍ ഏറെ അകലെയുള്ള ഷാംഗ്ഹായ് ചെസ്റ്റ് ആശുപത്രിയിലും. റോബോട്ടിന്‍റെ സഹായത്തോടെയാണ് ഡോക്ടര്‍ ഈ ശസ്ത്രക്രിയ നടത്തിയത്.
എന്തായാലും ആദ്യത്തെ ഇന്‍ട്രാ-സിറ്റി റിമോട്ട് റോബോട്ടിക് സര്‍ജറി വിജയിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ആശുപത്രി അധികൃതരും മെഡിക്കല്‍ രംഗവും. ഇത് ഭാവിയില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്റ്റോക്ക് മാർക്കറ്റ് വ്യാപാരിയായ നരേഷ് നമ്പീശനാണ് വീഡിയോ പങ്കുവെച്ചത്. 'ചൈനയിലെ ഒരു ശസ്ത്രക്രിയാ വിദഗ്ധൻ 5,000 കിലോമീറ്റർ അകലെയുള്ള ശ്വാസകോശത്തിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ഷാങ്ഹായിൽ നിന്ന് റിമോട്ടായി മെഷീൻ നിയന്ത്രിച്ചത്, രോഗിയെ കഷ്ഗറിലാണ്. ഓപ്പറേഷന് ഒരു മണിക്കൂർ എടുത്തു,' അദ്ദേഹം എഴുതി.
വൈറലായ വീഡിയോ ഓൺലൈനിൽ പ്രതികരണങ്ങളുടെ തരംഗം സൃഷ്ടിച്ചു. ഒരു എക്‌സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു, 'റിമോട്ട് റോബോട്ടിക് മിനിമൽ ആക്‌സസ് സർജറിയാണ് ഭാവിയിലെ ട്രെൻഡ്. ഇനിയും ഒരുപാട് പഠിക്കാനുണ്ടെങ്കിലും മെഡിക്കൽ സയൻസ് അവിശ്വസനീയമായ മുന്നേറ്റം നടത്തി.' മറ്റൊരു ഉപയോക്താവ് ശസ്ത്രക്രിയയെ ഒരു 'മെഡിക്കൽ മിറക്കിൾ' എന്ന് വിശേഷിപ്പിച്ചു, മറ്റുള്ളവർ 'എഞ്ചിനീയറിംഗ് മനോഹരമാണ്', 'സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉപയോഗം' എന്നിങ്ങനെയുള്ള കമൻ്റുകളോടെ സാങ്കേതിക പുരോഗതിയെ പ്രശംസിച്ചു.