ഇക്കാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ്. വീടുകള്‍ മാത്രമല്ല കടകളിലും ജ്യൂസ് കടകളിലുമെല്ലാം ഫ്രിഡ്ജ് ഒഴിവാക്കാനാവാത്ത ഒരു വസ്തുവായി മാറി.
ഫ്രിജ് വാങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ശേഷി കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ശേഷിയുള്ള ഫ്രിജ് മതിയാകും. വലിപ്പം കൂടുമ്പോൾ വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.
ഫ്രിജുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നത് ബി.ഐ.ഐ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉള്ള 240 ഫ്രിജ് വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ള വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ ഫ്രിജ് വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടുമ്പോൾ വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം. കൂടുതൽ സ്റ്റാർ ഉള്ള ഫ്രിജ് വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്നു വർഷത്തിനുള്ളിൽ ലഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്
ധാരാളമാളുകള്‍ ഒന്നുരണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് തയാറാക്കി വയ്ക്കാറുണ്ട്. അത് മാത്രമല്ല, പഴങ്ങളും പച്ചക്കറികളുമൊക്കെ സൂക്ഷിക്കാനും ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ്.
വീട്ടിലെ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഫ്രിജ്‌ഡ് തുറന്ന് നോക്കുന്ന പ്രവണതയുള്ളതായി നാം കാണാറുണ്ട്. മുതിർന്നവരില്‍ ചിലർക്കും ഈ ശീലം ഉണ്ടാകാം. എന്നാല്‍ ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്‌ജ് തുറക്കുന്നത് വൈദ്യുതി അമിതമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമാകും. തുടർന്ന് വൈദ്യുതി ബില്‍ വീട്ടിലെത്തുമ്ബോഴായിരിക്കും പലരുടെയും കണ്ണ് തള്ളുന്നത്. എന്നാല്‍ ഈ ആശങ്കയ്ക്ക് അറുതി വരുത്താൻ ഒരു സൂത്രം പ്രയോഗിച്ചാലോ?
മിക്കവാറുംപേരും ഫ്രിഡ്‌ജിലെ ഫ്രീസറില്‍ ഐസ് ക്യൂബുകള്‍ സൂക്ഷിക്കാറുണ്ടായിരിക്കും. ഈ ഐസ് ക്യൂബുകളില്‍ കുറച്ചെടുത്ത് ഒരു പ്ളാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്‌ജിലെ ഒരു തട്ടില്‍ സൂക്ഷിച്ചാല്‍ വൈദ്യുതിയുടെ അമിത ഉപഭോഗം കുറയ്ക്കാനാവും. ഫ്രിഡ്‌ജിനുള്ളില്‍ എപ്പോഴും തണുത്ത അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുമ്ബോള്‍ ഫ്രിഡ്‌ജിലെ കംപ്രസർ ഇടയ്ക്കിടെ ഓണ്‍ ആകില്ല. ഇത് ടെമ്ബറേച്ചർ ലെവർ നിലനിർത്താൻ സഹായിക്കും.
✅ഫ്രിജിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഈ ഭിത്തിയിൽനിന്ന് നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
✅ഫ്രിജിൻ്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഈ വാതിലിലുള്ള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
✅ആഹാരസാധനങ്ങൾ ചൂടറിയതിനു ശേഷം മാത്രം ഫ്രിജിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക.
✅കൂടെകൂടെ ഫ്രിജ് തുറക്കുന്നത് പ്രവർത്തനനഷ്ടമുണ്ടാക്കും.
✅ഫ്രിജ് കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
✅കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
✅ഫ്രിജിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും.
✅ആഹാരസാധനങ്ങൾ അടച്ചു മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് ഈർപ്പം ഫ്രിജിനകത്ത് വ്യാപിക്കുന്നത് തടയുകയും തൻമൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
✅ഫ്രീസറിൽ ഐഎസ് കൂടുതൽ കട്ട പിടിക്കുന്നത് പ്രവർത്തനനഷ്ടമുണ്ടാക്കുന്നു. നിർമ്മാതാവ് നിർദ്ദേശിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ഫ്രീസർ ഡി ഫ്രോസ്റ്റ് ചെയ്യുക.
✅ഫ്രീസറിൽ നിന്നെടുത്ത ആഹാര സാധനങ്ങൾ ഫ്രിജിനകത്തെ താഴെതട്ടിൽ വച്ച് തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം പുറത്തെടുക്കുക.
✅വൈകിട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ (6.30 മുതൽ 10.30 വരെ) ഫ്രിജ് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവർത്തന സമയം നീട്ടാനും സാധിക്കും. ഫ്രിജ് ഓഫ് ചെയ്തിട്ട് വീണ്ടും ഓൺ ചെയ്യുമ്പോൾ വൈദ്യുത ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്.
✅വളരെയധികം മാർക്കറ്റ് കാര്യക്ഷമതയുള്ള ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ ഇന്ന് ലഭ്യമാണ്. സാധാരണ റഫ്രിജറേറ്റർ ദിവസേന 2 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇൻവെർട്ടർ റഫ്രിജറേറ്റർ ഒരു ദിവസം ഒരു യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.
ഫ്രിഡ്‌ജിന്റെ വാതിലിലെ വാഷറില്‍ അമിതമായി അഴുക്ക് പറ്റിയിരുന്നാല്‍ കതക് നന്നായി അടയില്ല. ഇത് തണുപ്പ് പുറത്തേയ്ക്ക് പോകുന്നതിനും കറന്റ് കൂടുതലായി വലിച്ചെടുക്കുന്നതിനും കാരണമാവും. വീട്ടിലെ രണ്ട് സാധനങ്ങള്‍കൊണ്ട് എത്ര പറ്റിപ്പിടിച്ച അഴുക്കും എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തില്‍ പകുതി ചെറുനാരങ്ങയുടെ നീര്, കുറച്ച് പേസ്റ്റ്, കുറച്ച് ലിക്വിഡ് ഡിഷ് വാഷ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. വെള്ള നിറത്തിലെ പേസ്റ്റ് ആണ് ഉത്തമം. ഈ സൊല്യൂഷൻ ഉപയോഗിച്ച് എന്ത് കറയും തുടച്ചെടുക്കാം. ഈ സൊല്യൂഷൻ ഒരു പഴയ ടൂത്ത് ബ്രഷില്‍ എടുത്ത് ഫ്രിഡ്‌ജിന്റെ ഡോറിലെ അഴുക്ക് കളയാൻ ഉപയോഗിക്കാം. മിശ്രിതം നന്നായി തേച്ചുകൊടുത്തതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുത്താല്‍ മതിയാവും.