നാമുൾപ്പടെ നമ്മൾ കണ്ടു മുട്ടാറുള്ള ആളുകളെല്ലാം യഥാർത്ഥത്തിൽ സന്തോഷവാന്മാരാണോ..അതോ ഈ സന്തോഷത്തെ തിരഞ്ഞു നടക്കുന്നവരാണോ.. എവിടെയാണ് ഈ സന്തോഷം കണ്ടെത്താനാവുക..
നമ്മളെല്ലാവരും കരുതുന്നത് സന്തോഷം മറ്റുള്ളവരുടെ കൈകളിലാണ് ഉള്ളത് എന്നാണ്..എന്നാൽ തിരിച്ചറിയേണ്ട വസ്തുത എന്തെന്നാൽ ഈ സന്തോഷം നിലനിൽക്കുന്നത് അവനവന്റെ ഉള്ളിലാണ് എന്നതാണ്..ഇതറിയാതെ അന്വേഷിച്ചു നടക്കുന്നവരാണ് ബഹുഭൂരിഭാഗം പേരും..
അന്വേഷിച്ചു നടക്കുംതോറും അകന്നകന്നു പോകുന്നതാണ് സന്തോഷം.. അധികപേരും പ്രതീക്ഷിക്കുന്നത് തന്നോട് പെരുമാറുന്ന വ്യക്തി താനുദ്ദേശിക്കുന്ന പോലെ പെരുമാറിയാലെ സന്തോഷം ലഭിക്കുകയുള്ളു,,ഇതുപോലെ തന്റെ കുടുംബം താനുദ്ദേശിക്കുന്ന പോലെ പെരുമാറണം, ജോലിസ്ഥലത്തു നല്ല അനുഭവങ്ങൾ ഉണ്ടാവണം..ഇതിലെല്ലാം എന്തെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ടായാൽ പോലും ആളുകൾ നിരാശപെടുന്നു..
യഥാർത്ഥത്തിൽ പുറത്തുനിന്നെന്തു തന്നെ അനുഭവങ്ങൾ ഉണ്ടായാലും അതിനെയെല്ലാം എങ്ങനെ നോക്കിക്കാണുന്നു, അതെങ്ങനെ സ്വന്തത്തിന്റെ വൈകാരികതയെ ബാധിക്കുന്നു എന്നതും സന്തോഷത്തിൽ ഉൾപ്പെടുന്നുണ്ട്.. വേറെ ഒരർത്ഥത്തിൽ പറയുമ്പോൾ, ഒരു പ്രശ്നത്തെ തന്നെ അഞ്ചു പേരോട് ചോദിച്ചാൽ,, അഞ്ചു പേരും അതിനെ സ്വീകരിച്ച രീതി വ്യത്യസ്താമായിട്ടായിരിക്കും..ഓരോട്തരും അവരവരുടെ മാനസിക പക്വതക്കനുസരിച്ചാണ് കാര്യങ്ങളെ ഉൾക്കൊള്ളുന്നതും നോക്കികാണുന്നതും.
ചുരുക്കിപ്പറഞ്ഞാൽ, ഒരാളുടെ ഉള്ളിൽ നിന്നനുഭവിക്കുന്ന ശാന്തമായിട്ടുള്ള മനസ്സാണ് അടിസ്ഥാനപരമായിട്ടുള്ള സന്തോഷത്തിനാധാരം. നിരന്തരമായുള്ള പരിശീലനത്തിലൂടെ ഏതൊരാൾക്കും ഈ അവസ്ഥ കൈവരിക്കാൻ സാധിക്കും.. യോഗ, മെഡിറ്റേഷൻ, വായന, നല്ല ഭക്ഷണ സംസ്കാരം, അൽപ സ്വല്പം വെയിൽ കൊണ്ടുള്ള വ്യായാമങ്ങളും ഈ നിലവാരത്തിലേക്കുയരാന് ഒരു വ്യക്തിയെ സഹായിക്കും.
Naseef Mohamed
NLP, EFT Therapist
Certified Healing Professional
Life Coach