മസാലപ്പൊടികൾ നമ്മുടെ അടുക്കളയിലെ അമൂല്യമായ ഒരു ചേരുവയാണ്:മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
കുക്ക് ചെയ്യാൻ ആവശ്യമായ മസാലപ്പൊടിയും ഇനി വീട്ടിൽ തന്നെ നിഷ്പ്രയാസം തയ്യാറാക്കാം. കടകളിൽ നിന്ന് മസാല വാങ്ങിക്കുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മസാലപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇനി മുതൽ നിങ്ങൾ ഉണ്ടാക്കുന്ന ചിക്കൻ, ബീഫ്, മട്ടൻ ഏതു നോൺവെജ് ആയാലും ഈ ഒരു മസാല പൊടി കൂട്ടി നോക്കൂ. അതിന്റെ ടേസ്റ്റ് ഒരു പടി മുന്നിൽ തന്നെ ആയിരിക്കും.
വീടുകളിൽ നിന്നും മാറി ജോലിക്കും പഠനാവശ്യങ്ങൾക്കും പോകുന്നവർക്ക് വളരെ എളുപ്പത്തിൽ നമുക്ക് വിശ്വസിച്ച് തയ്യാറാക്കി കൊടുത്തു വിടാൻ കൂടി സാധിക്കുന്ന ഒരു മസാല പൊടിയാണിത്. ഒട്ടും മായം ചേർക്കാത്ത പൊടി ആയതുകൊണ്ട് തന്നെ കുട്ടികൾക്കും നല്ലതാണ്. അപ്പോൾ എങ്ങിനെയാണ് ഈ മസാല പൊടി തയ്യാറാക്കുന്നത് എന്ന് നോക്കാം. രുചികരമായ ഈ മസാല ഉണ്ടാക്കാനായിട്ട് ആവശ്യമുള്ള ചേരുവകൾ എന്തൊക്കെയാണ് എന്ന് താഴെ കൊടുത്തിട്ടുണ്ട്.
നമ്മുടെയെല്ലാം വീടുകളില്‍ മസാല കറികള്‍, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്ബോള്‍ റസ്റ്റോറന്റില്‍ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും.
അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്ബോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകള്‍ ഒരു കപ്പ് അളവില്‍ മല്ലി, ഒരു ടേബിള്‍ സ്പൂണ്‍ അളവില്‍ കസൂരി മേത്തി, കാല്‍ ടീസ്പൂണ്‍ അളവില്‍ നല്ല ജീരകവും പെരുംജീരകവും,
നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി, നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്ബോള്‍ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകള്‍ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം. ഒരു കാരണവശാലും മസാല കൂട്ടുകള്‍ വറുത്തെടുക്കുമ്ബോള്‍ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്ബോള്‍ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികള്‍ ഇല്ലാതെ പൊടിച്ചെടുക്കാവുന്നതാണ്. ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിള്‍ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്ബോള്‍ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കില്‍ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും. പൊടിച്ചു വെച്ച പൊടി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറില്‍ സൂക്ഷിച്ചു വെക്കുകയാണെങ്കില്‍ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം.
മസാലപ്പൊടികൾ നമ്മുടെ അടുക്കളയിലെ അമൂല്യമായ ഒരു ചേരുവയാണ്. അവ നമ്മുടെ ഭക്ഷണത്തിന് രുചിയും സുഗന്ധവും ആരോഗ്യവും നൽകുന്നു. വിവിധ തരം മസാലപ്പൊടികൾ പരീക്ഷിച്ച് നിങ്ങളുടെ പാചകത്തെ കൂടുതൽ രസകരമാക്കുക.