ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വയനാടിന് സഹായവുമായി മലയാളം പറഞ്ഞ് വൈറലായ ഇ​മാ​റാ​ത്തി സഹോദരിമാർ

വയനാടിന് സഹായവുമായി മലയാളം പറഞ്ഞ് വൈറലായ ഇ​മാ​റാ​ത്തി സഹോദരിമാർ




ദുബായ്:ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമാണ് വയനാട് സംഭവിച്ചത്. നിരവധി പേരാണ് വയനാടിന് കൈത്താങ്ങുമായി എത്തുന്നത്. തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എല്ലാവരും ചെയ്യുന്നുണ്ട്. ഇപ്പോൾ വയനാടിന് സഹായവുമായി എത്തിയിരിക്കുകയാണ് യു എ ഇയിലെ ഇമാറാത്തി സഹോദരിമാർ.


പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാര്‍.


മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. എത്രതുകയാണ് നല്‍കിയെന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.


മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്‌സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു.


മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്ബത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്ബത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.