ജോലിയില്‍ പ്രവേശിച്ച ആദ്യദിനത്തില്‍ തന്നെ വിശദീകരണം കാണിക്കാതെ പുറത്താക്കിയ കമ്പനിക്കെതിരെ നഷ്ടപരിഹാരം വിധിച്ച് കോടതി
യു എ ഇ :ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ ജീവനക്കാരിയെ പുറത്താക്കിയ കമ്ബനിക്കെതിരെ ഒരു ലക്ഷം നഷ്ടപരിഹാരത്തിന് വിധിച്ച് അബൂദബി ഫാമിലി, സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതി.
31,000 ദിർഹം വാഗ്ദാനം ചെയ്തതിനെ തുടർന്ന് യുവതി ആദ്യ കമ്ബനിയില്‍നിന്ന് ജോലി രാജിവെക്കുകയായിരുന്നു. പുതിയ കമ്ബനി നല്‍കിയ ഓഫർ ലെറ്റർ പ്രകാരം ആഗസ്റ്റ് ഒന്നിന് ജോലിയില്‍ പ്രവേശിക്കാനായിരുന്നു നിർദേശം. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച ആദ്യദിനത്തില്‍ തന്നെ വിശദീകരണം കാണിക്കാതെ കമ്ബനി ജീവനക്കാരിയെ പുറത്താക്കി. ജീവനക്കാരി നിലവിലുള്ള ജോലിയെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തി.
ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് യുവതിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കാൻ കോടതി വിധിച്ചത്. കമ്ബനിയുടെ നടപടി കരാർ ലംഘനമാണെന്നും ജോലി നഷ്ടപ്പെട്ടതിലൂടെ ഉപജീവനമാർഗം ഇല്ലാതായെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.
യാതൊരു ന്യായീകരണവുമില്ലാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട കമ്ബനി നടപടി നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട കോടതി സ്ഥാപനത്തിന്‍റെ വാദം നിരസിക്കുകയും നഷ്ടപരിഹാരത്തിനൊപ്പം കോടതി ചെലവുകളും നല്‍കണമെന്ന് വിധിക്കുകയായിരുന്നു.