ഓരോ ബന്ധങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകുമ്പോഴാണ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നറുമണം ജീവിതത്തിൽ ഉണ്ടാകുകയുള്ളൂ.ഒരു ബന്ധവും മറ്റൊരു ബന്ധത്തിനു കോട്ടം ഉണ്ടാക്കുന്നതാകരുത്.ആൽമരത്തിനു പകരം തണൽ നൽകാൻ മുല്ലവള്ളിക്ക് കഴിയില്ല.നറുമണം പരത്തുന്ന മുല്ലപ്പൂവേകാൻ ആൽ മരത്തിനും കഴിയില്ല.അതുപോലെ തന്നെയാണ് ബന്ധങ്ങളും.ഓരോ ബന്ധത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. നമുക്ക് ചുറ്റുമുള്ള ബന്ധങ്ങൾ സൌരഭ്യം നിറഞ്ഞതാകട്ടെ!!
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇഷ്ടപ്പെട്ടു പോവുന്ന ചില ബന്ധങ്ങളുണ്ട്. സ്വന്തമാക്കാനൊ , വിട്ടു കൊടുക്കാനൊ ,നഷ്ടപ്പെടുത്താനൊ കഴിയാതെ ഒരു നോവായി മാറുന്ന ബന്ധങ്ങൾ.
പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു.എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ,മനസ്സുകൾ അടുക്കുന്നു .അതായിരിക്കണം അങ്ങിനെയായിരിക്കണം ഹൃദയത്തോട് ചേർത്തു നിർത്തുന്ന സ്നേഹബന്ധങ്ങൾ.
നമ്മൾ സൃഷ്ടിക്കപ്പെട്ടത് സ്നേഹവും പൂർണ്ണതയും ഉള്ള മികച്ച ജീവികളായാണ്. പക്ഷേ ആ സത്യം നമ്മിൽ നിന്ന് നഷ്ടപ്പെട്ടു.മോഷ്ടിക്കപ്പെട്ടുവെന്ന് തന്നെ പറയാം. മത്സരവും വിദ്വേഷവും നിറഞ്ഞ ലോകം നാം സ്വയം സൃഷ്ടിച്ചു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കാൻ നാം ഉത്സാഹം കാണിച്ചു. എന്തൊരു കഷ്ടമാണിത്. ഭയത്താൽ നയിക്കപ്പെടുന്ന ബന്ധങ്ങൾ സമ്മർദ്ദത്തിന്റെ ഉറവിടമാണ്. ആരോടെങ്കിലും വഴക്കുണ്ടാക്കുന്നത് രണ്ടുപേരുടെയും ഊർജ്ജം ചോർത്തും. കാരണം രണ്ടുപേരും പരസ്പരം വ്യാഖ്യാനിക്കാനും നിയന്ത്രിക്കാനും തടയാനും ശ്രമിച്ച്, രോഗത്തിനും വിഷാദത്തിനും ഇടയാക്കും.
എന്നാൽ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങൾ ഒരു അഭിനിവേശമായിരിക്കും.സ്നേഹം പ്രചോദനമാകുമ്പോൾ, ബന്ധം വളർത്താനുള്ള ശ്രമങ്ങൾ ഒരു സന്തോഷമായിരിക്കും. അത്തരമൊരു അവസ്ഥ നമ്മുടെ ദിവസങ്ങളെ വളർച്ചക്കും വികാസത്തിനും ഐക്യത്തിനും കാരണമാകുന്ന സൃഷ്ടിപരമായ ജീവിതശക്തികൾ കൊണ്ട് നിറക്കുകയും ശാക്തീകരിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും.ഓരോ റിലേഷൻഷിപ്പും സ്നേഹം നൽകാനും സ്വീകരിക്കാനുമുള്ള അവസരമാണ്.സ്നേഹത്തിന്റെ ശക്തി ഭയത്തിന്റെ ശക്തിയെക്കാൾ എത്രയോ മടങ്ങു വലുതാണ്. തകർന്ന രണ്ട് ആളുകൾ കൂടുതൽ തകർച്ച കൊണ്ടുവരും. പൂർണ്ണതയുള്ള രണ്ട് ആളുകൾ ചേർന്ന് കൂടുതൽ പൂർണ്ണത കൈവരിക്കും. അതിനാൽ, റിലേഷൻഷിപ്പ് നിലനിർത്താനും സംരക്ഷിക്കാനും ഓരോ വ്യക്തിയും നൂറു ശതമാനം ഉത്തരവാദിത്തം ഏറ്റെടുക്കണം.
നിങ്ങൾ ഒരു വിഷമകരമായ സമയത്തിലൂടെ കടന്നുപോകുമ്പോഴും ഒരു പുതിയ ബന്ധമുള്ള ഒരു പുതിയ ജീവിതം സ്വപ്നം കാണാൻ ധൈര്യപ്പെടുക! വിഭാവനം ചെയ്ത സ്വപ്നം നിങ്ങളെ ഒരു വടക്കൻ നക്ഷത്രം പോലെ നയിക്കും!അദൃശ്യമായത് കാണാൻ കഴിയുന്നവർക്ക് മാത്രമേ അസാധ്യമായത് ചെയ്യാൻ കഴിയൂ!
നമ്മുടെ മിക്ക പ്രശ്നങ്ങളും ഉത്ഭവിക്കുന്നത് ബന്ധങ്ങളുടെ പ്രശ്നങ്ങളിൽ നിന്നാണ്. ഒരു റിലേഷൻഷിപ്പിൽ നിങ്ങൾ കൊണ്ടുവരുന്ന കാര്യങ്ങൾ വിപുലീകരിക്കുകയും ഗുണിക്കുകയും തിരികെ ലഭിക്കുകയും ചെയ്യുന്നു. ഒരു വിശുദ്ധ ബന്ധം പൂർണ്ണത, ദയ, കരുതൽ, പരസ്പര പിന്തുണ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.അത്തരമൊരു ബന്ധം ഉൾപ്പെടുന്ന എല്ലാ കക്ഷികളെയും ശക്തിപ്പെടുത്തും. ഭൂതകാലത്തെ വിദ്വേഷം വർത്തമാനകാലത്ത് സ്നേഹമായി മാറുന്നതെവിടെയോ, അവിടമാണ് ഭൂമിയിലെ എല്ലാ പവിത്രങ്ങളായ ഇടങ്ങളേക്കാളും മികച്ചത്.
എല്ലാ മനുഷ്യരും തെറ്റുകൾ വരുത്തുന്നു.., ആദ്യ തെറ്റ് ഒരു അബദ്ധമായിരിക്കാം, പുനരാവിഷ്‌ക്കരിക്കപ്പെടുന്ന തെറ്റുകൾ ദുരന്തങ്ങളിലേക്കുള്ള എളുപ്പവഴിയാകും.
പതനങ്ങൾ മുന്നറിയിപ്പുകളാണ്.., വഴിമാറാനോ മുൻകരുതലെടുക്കാനോ കരുത്താർജ്ജിക്കാനോ ഉള്ള യഥാസമയ ശാസനകളാണ് ഓരോ പതനവും.
എല്ലാ തെറ്റുകളും സ്വയം വരുത്തി സ്വയം തിരുത്താനുള്ള ആയുർദൈർഘ്യം എല്ലാവർക്കുമുണ്ടാകില്ല.., അന്യന്റെ അബദ്ധങ്ങളിൽനിന്നുകൂടി പഠിക്കുകയും മുൻകരുതലെടുക്കുകയും വേണം.
അപരന്റെ പരാജയങ്ങളിൽ കയ്യടിക്കാനുള്ള താൽപര്യം, ആ പരാജയങ്ങളുടെ കാരണമന്വേഷിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഒരേ തെറ്റുകൾ പലരും ആവർത്തിക്കില്ലായിരുന്നു.
ചില ബന്ധങ്ങൾ ചെറിയ ചെടികളെ പോലെയാണ്.നനച്ച് പരിപാലിക്കാതിരുന്നാൽ പെട്ടെന്ന് കരിയും.പിന്നീട് എത്ര നനച്ചാലും കിളിർക്കില്ല. മറ്റുള്ളവർ തെറ്റല്ല. അവർ വ്യത്യസ്തരാണ് എന്ന ലളിതമായ വസ്തുത മനസ്സിലാക്കിയാൽനമുക്ക് പല ബന്ധങ്ങളെയും നിലനിർത്താനാകും.ബന്ധങ്ങളുണ്ടാകേണ്ടത് ഹൃദയത്തിൽ നിന്നാണ്. അല്ലാതെ വാക്കുകളിൽ നിന്നല്ല.പിണക്കങ്ങൾ വാക്കുകളിൽ ഒതുക്കുക. ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കരുത്.കൈവിട്ടു കളയാൻ എളുപ്പമാണ്. നേടിയെടുക്കൽ അതികഠിനവും.ബന്ധങ്ങൾഎപ്പോഴും കൈവിട്ടു കളയാതിരിക്കുക.
നിനക്കായ് ഞാനിത്രയൊക്കെ ചെയ്തിട്ടും എനിക്കായ് നീയൊന്നും ചെയ്തില്ലല്ലോ എന്ന തോന്നലിൽ നിന്നാണ് പല ബന്ധങ്ങളും അകന്നു തുടങ്ങുന്നത്.
അടർന്നുവീണ ഇലയെ നോക്കി നിൽക്കാനെ മരത്തിന് കഴിയൂ..വീണ്ടും ചേർത്തു വയ്ക്കാനാകില്ല.അതുപോലെയാണ് ചില ബന്ധങ്ങളും.
നല്ല സ്നേഹ ബന്ധങ്ങളെ പലപ്പോഴും ശിഥിലമാക്കുന്നത് അവർ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യത്തിനെപ്പറ്റി നമ്മൾ എഴുതാപ്പുറം വായിക്കുമ്പോഴാണ്.മറ്റുള്ളവരെപ്പറ്റി അനാവശ്യമായി നമ്മൾ നടത്തുന്ന പല വിശകലനങ്ങളും ബന്ധങ്ങളെ പരസ്പരം അകറ്റാനും, അവരുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കാനും, സ്വന്തം മനസ്സിനെ കലുഷിതമാക്കാനും മാത്രമെ ഉപകരിക്കുകയുള്ളു. സ്നേഹ ബന്ധങ്ങൾ നിലനിൽക്കാൻ എഴുതാപ്പുറം വായിക്കരുത് എന്ന് പൂർവ്വികർ പറഞ്ഞു തന്ന ഉപദേശം മനസ്സിൽ എപ്പോഴും ഓർമ്മയിൽ ഉണ്ടാകണം.
സ്നേഹ ബന്ധങ്ങൾ മണൽത്തരികളെ പോലെയാണ്... മുറുക്കെ പിടക്കുന്തോറും കൊഴിഞ്ഞ് പോകുന്നവ.. ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണ്... ഓരോ ബന്ധങ്ങളുടെയും അടിത്തറയെന്നത് മാനുഷിക പരിഗണനയും, അംഗീകാരവുമാണ് .. പരിഗണന എന്നത് ഒരു സംസ്ക്കാരമാണ്.. പരസ്പരം അംഗീകരിക്കുകയും, പരിഗണിക്കുകയും ചെയ്താൽ ഏത് ബന്ധവും വളരും.
സ്‌നേഹം നിത്യമല്ലികയാണ്. ഋതുഭേദങ്ങള്‍ക്കൊത്തു വാടിത്തളരാത്ത, മങ്ങിപ്പോകാത്ത, നിത്യസുമംഗലിയാണു സ്‌നേഹം. പറയാനും പറഞ്ഞു കേള്‍ക്കാനും വളരെ സുഖപ്രദമാണിത്. പക്ഷെ പറഞ്ഞു കേള്‍പ്പിക്കേണ്ടതല്ല സ്‌നേഹം, അനുഭവിച്ചറിയാനുള്ളതാണ്. സ്‌നേഹം അനുഭവിച്ചറി യണമെങ്കില്‍ ഔപചാരികത്വത്തിനും അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം ഉള്ളൊഴിഞ്ഞ്, ഉദാരമായി പരസ്പരം സ്‌നേഹിക്കാന്‍ നമുക്കു സാധിക്കണം.
ഓരോ ബന്ധങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകുമ്പോഴാണ് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നറുമണം ജീവിതത്തിൽ ഉണ്ടാകുകയുള്ളൂ.ഒരു ബന്ധവും മറ്റൊരു ബന്ധത്തിനു കോട്ടം ഉണ്ടാക്കുന്നതാകരുത്.ആൽമരത്തിനു പകരം തണൽ നൽകാൻ മുല്ലവള്ളിക്ക് കഴിയില്ല.നറുമണം പരത്തുന്ന മുല്ലപ്പൂവേകാൻ ആൽ മരത്തിനും കഴിയില്ല.അതുപോലെ തന്നെയാണ് ബന്ധങ്ങളും.ഓരോ ബന്ധത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. നമുക്ക് ചുറ്റുമുള്ള ബന്ധങ്ങൾ സൌരഭ്യം നിറഞ്ഞതാകട്ടെ!!