ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാൾ ഗെയിമിൽ ചിപ്‌സ് പാക്കറ്റുകൾ ശേഖരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ ഇൻ്റർനെറ്റിൽ വൈറൽ ആകുന്നു



മിക്കവാറും എല്ലാ മാളുകളിലും ഒരു കുട്ടികളുടെ വിഭാഗം ഉണ്ട്, അവിടെ കുട്ടികളെ ഇടപഴകാൻ നിരവധി തരം ഗെയിമുകൾ ഉണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ മണിക്കൂറുകൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ ഈ വിഭാഗത്തിൽ നിങ്ങൾ കാണും. കുട്ടികളെ കൂടുതൽ കൂടുതൽ കളിക്കാൻ രസിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ ഗെയിമുകൾ.


കുട്ടികളെ ആകര്‍ഷിക്കാനായി നിരവധി ഗെയിമുകള്‍ ഷോപ്പിംഗ് മോളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍, അത്തരം കളികളില്‍ വിജയിക്കാന്‍ അല്പം ബുദ്ധിയും ക്ഷമയും വേണമെന്നത് നിർബന്ധമാണ്.


ലളിതമായ കാര്യം നടക്കില്ലെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ കുട്ടികളുടെ ആവേശത്തില്‍ ഇത്തരം ഗെയിമുകളില്‍ ഫലം നിരാശാജനകമാകുന്നതും സാധാരണം. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി പരമാവധി ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കാന്‍ നടത്തിയ നീക്കം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. മിക്സ് ഡസ്സില്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.


കുട്ടിയെ പ്രത്യേക ഹുക്കുകള്‍ ഘടിപ്പിച്ച കയറില്‍ ലേസ് പാക്കറ്റ് നിറച്ച ഒരു വലിയ ഒരു ബോക്സിലേക്ക് ഇറക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടി ആദ്യം തന്നെ തന്‍റെ വായില്‍ ഏതാനും  ലേസ് പാക്കറ്റുകള്‍ കടിച്ച്‌ പിടിക്കുന്നു. പിന്നാലെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച്‌ അതിനുള്ളിലേക്ക് ലേസ് പാക്കറ്റുകള്‍ നിറയ്ക്കുന്നു. പിന്നീട് നീന്തുന്നത് പോലെ കാലുകള്‍ കൊണ്ട് ലേസ് പാക്കറ്റുകള്‍ തന്‍റെ മേലേക്ക് നീക്കിയിടുകയും ശേഷം കാലുകള്‍ കൂട്ടിപ്പിടിച്ച്‌ മടക്കി മുകളിലേക്ക് വയ്ക്കുന്നു.



ഇങ്ങനെ വായിലും കൈകളിലും കാലുകള്‍ക്കിടയിലുമായി നിരവധി ലേസ് പാക്കറ്റുകളുമായാണ് കുട്ടി ഉയര്‍ന്നു വരുന്നത്. ഇങ്ങനെ മുകളിലേക്ക് പൊന്തിവരുന്ന സമയത്ത് പോലും ഈ പേക്കറ്റുകൾ ഒന്നുപോലും വീണുപോകാതെ ആ കുട്ടി ശ്രദ്ധിക്കുന്നുണ്ട്. 


തന്റെ ബുദ്ധി ഉപയോഗിച്ച്‌ കൂടുതല്‍ ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കിയ കുട്ടിയ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസ കൊണ്ട് മൂടി. ഒരു കാഴ്ചക്കാരനെഴുതിയത് 'കഠിനാദ്ധ്വാനം ചെയ്യരുത്. പകരം ബുദ്ധി ഉപയോഗിക്കുക' എന്നായിരുന്നു. 'ഇത് കണ്ട കടയുടമ ഒരിക്കലും സന്തോഷവാനായിരിക്കില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി. 'സ്മാര്‍ട്ടായ പെണ്‍കുട്ടി, അവളത് മനോഹരമായി ചെയ്തു' മറ്റൊരു കാഴ്ചക്കാരനെഴുതി. കൈയും കാലും വായും ഉപയോഗിച്ച്‌ കൂടുതല്‍ ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനകം ഏതാണ്ട് അമ്ബത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.