വിവാഹിതരായി ഒന്നിച്ചാണു കഴിയുന്നുവെങ്കിലും
സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാട്ടുന്നവരുണ്ട്. ഇടയ്ക്കൊക്കെ വഴക്കുണ്ടാക്കുന്നു, കുറ്റം പറയുന്നു, പിണങ്ങിയിരിക്കുന്നു, ആശ്വസിപ്പിക്കാനും വരുന്നുമില്ല.
അടുത്ത ദിവസം ഒന്നും സംഭവിക്കാത്തതു പോലെ പെരുമാറുന്ന ഭർത്താക്കമാരുണ്ട്. ഇങ്ങനെയുള്ള പങ്കാളി തന്നെ സ്നേഹിക്കുയാണോ, അതോ അഭിനയിക്കുകയാണോ എന്നൊക്കെ സംശയം തോന്നാം.
ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നത് പങ്കാളികൾ തമ്മിലുള്ള വിശ്വാസമാണ്. പരസ്പരമുള്ള കലഹം ദമ്പതികളുടെ ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ഇവിടെ പങ്കാളിയുടെ സ്നേഹം യഥാർഥത്തിലുള്ളതാണോ എന്നറിയുന്നതിന് പൊതുവായ ചില കാര്യങ്ങളുണ്ട്.അവ എത്രത്തോളം ജീവിതത്തിൽ ലഭ്യമാകുന്നു എന്നു പരിശോധിക്കുക.
പങ്കാളി സംസാരിക്കാതെ ഇരുന്നാലും വിഷമവും പരിഭവും കാണിക്കാതെ, നിശബ്ദമായി സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ പങ്കളികൾ തമ്മിൽ പ്രശ്നം കാണാനിടയില്ല .
നിങ്ങൾ നല്ല വസ്ത്രം ധരിക്കുമ്പോഴും വീട്ടിലെ കാര്യങ്ങൾ ചെയ്യുമ്പോഴും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ പങ്കാളി നല്ല ആൾ തന്നെയാണ്.
ഇത്തരക്കാരുടെ ദാമ്പത്യം സന്തോഷകരമായിരിക്കും.
സന്ദർഭങ്ങൾ ലഭിക്കുമ്പോൾ ഇരുവരും പരസ്പരം അഭിനന്ദിക്കുന്നുണ്ടെങ്കിൽ ദാമ്പത്യം ഉയർന്ന നിലയിൽ തന്നെയായിരിക്കും.
പങ്കാളിയെ കുറിച്ചു പരാതികൾ ഒന്നും പറയുവാനില്ലെങ്കിലും പരസ്പരം കുടുതൽ സന്തോഷകരമാകാൻ ചില വഴികൾ സൂചിപ്പിക്കാം.
പരസ്പരം ഇഷ്ടമാണല്ലോ പിന്നെ എന്തിനാണ് സ്നേഹിക്കുന്നു എന്നു പറയുന്നത് എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഇടയ്ക്കിടെ ഇങ്ങനെയൊക്കെ പറയുന്നതാണ് ദാമ്പത്യത്തിൻറെ കെട്ടുറപ്പിനു വേണ്ടിയിരിക്കുന്നത് .
പരസ്പരം അകന്നിരിക്കുമ്പോൾ കാര്യങ്ങൾ അന്വേഷിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്യുക. അങ്ങനെയെങ്കിൽ ജീവിതം പ്രണയ തുല്യമായിരിക്കും.
തൻറെ ആഗ്രഹം പങ്കാളി അറിഞ്ഞു ചെയ്യട്ടെ എന്ന് വിചാരിച്ച് ഒന്നും പറയാതെയും ചെയ്യാതെയുo ഇരിക്കുന്നവരുണ്ട്. പക്ഷേ പങ്കാളി, വ്യക്തിയുടെ ആഗ്രഹം എന്താണെന്ന് അറിഞ്ഞെന്നു വരില്ല ആവശ്യങ്ങൾ പരസ്പരം തുറന്നു പറയുന്നത് സ്വതന്ത്രമായ ബന്ധങ്ങൾക്ക് നല്ലതു തന്നെയാണ്.
വീട്ടു കാര്യങ്ങൾ പരസ്പരം സംസാരിച്ച് തീരുമാനിക്കുന്നത് നല്ല ദാമ്പത്യത്തിന്റെ ലക്ഷണമാണ്. പങ്കാളിയോടു പറഞ്ഞു ചെയ്യിക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം.
കാര്യങ്ങൾ പറയുമ്പോൾ ദേഷ്യപ്പെടാതെ ഒത്തുതീർപ്പിൽ എത്തിക്കുന്നതാണ് അനുയോജ്യമായത്. പങ്കാളിയുടെ ദോഷ വശങ്ങൾ എടുത്തു പറയുന്നവരാണ് മിക്കവരും. ഗുണങ്ങൾ കണ്ടെത്തി പറഞ്ഞാൽ ആ ദാമ്പത്യം മനോഹരമായിരിക്കും.
സ്നേഹത്തേടെ സംസാരിക്കുക. ക്ഷമയോടെ കേൾക്കാനുള്ള മനസ്സു ണ്ടാകുക, ഏതു പ്രശ്നവും വഷളായി പോകാതിരിക്കുo. ഈ പറഞ്ഞ കാര്യങ്ങൾ ഉൾകൊണ്ടു പങ്കാളിയോട് ഇടപെടുക. ദാമ്പത്യം പ്രണയ തുല്യമായി മാറും.
KHAN KARICODE
CON: PSYCHOLOGIST