ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വാതന്ത്ര്യം എന്ന് പറയുന്നത്‌ മനസ്സിന്റെ കൂടി അവസ്ഥയാണ്


സ്ത്രീ ആയാലും പുരുഷൻ ആയാലും ആത്യന്തികമായി ഓരോ മനുഷ്യനും വേണ്ട സ്വാതന്ത്ര്യം എന്ന് പറയുന്നത് അവനവന്റെ തെരഞ്ഞെടുപ്പുകളിലുള്ള സ്വാതന്ത്ര്യം ആണ്, ബഹുമാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.




ഒരു വ്യക്തി എന്ന നിലയില്‍ പുരുഷനും സ്ത്രീയും രണ്ടു വ്യത്യസ്ത അറ്റങ്ങളായി തന്നെയാണ് നാം ഇപ്പോഴും കണ്ടു പോരുന്നത്. പരസ്പര പൂരകങ്ങള്‍ ആയി ചേര്‍ന്ന് നില്‍ക്കേണ്ടവര്‍ തന്നെയാണവര്‍.


സ്വാതന്ത്ര്യം എന്ന് പറയുന്നത്‌ മനസ്സിന്റെ കൂടി അവസ്ഥയാണ്. സ്വാതന്ത്ര്യം നേടുന്നത് വരെ മാത്രമേ ആ വാക്കിനു തന്നെ പ്രസക്തിയുള്ളൂ. അത് കഴിഞ്ഞാല്‍, കടലിലെ ഉപ്പു പോലെ, ആര്‍ക്കും നേരിട്ട് കാണാന്‍ പറ്റാത്ത, അഭാവത്തില്‍ മാത്രം അറിയാന്‍ പറ്റുന്ന ഒന്നാണ് ഇത്. വാക്കുകളുടെ വില അറിയാന്‍, ഒരിക്കലെങ്കിലും നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ എന്ന് പറയുന്ന പോലെ ആണത്. ഉള്ളില്‍ നാം എന്താണെന്നുള്ളത്, നമ്മുടെ ആശയപരത, സര്‍ഗ്ഗശേഷി എന്നിവയൊക്കെ പുറത്തേക്ക് പ്രകടിപ്പിക്കാനുള്ള അവസരങ്ങളെ അടിച്ചമര്‍ത്താതെ അതാവിഷ്‌കരിക്കാനുള്ള ഇടവും സമയവും നാം ഓരോരുത്തര്‍ക്കും ലഭിക്കുക എന്നുള്ളതാവണം സ്വാതന്ത്ര്യം എന്നുള്ളത് കൊണ്ട് ഓരോ വ്യക്തിയും ഉദ്ദേശിക്കുന്നത്.


ഓരോരുത്തരും അവരവരുടേതായ രീതികളില്‍ വളരെ അതുല്യരാണ്. മനുഷ്യര്‍ ഓരോ മേഖലകളിലും കാലാകാലങ്ങളായി കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല്‍, കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ആത്യന്തികമായി ഓരോ മനുഷ്യനും വേണ്ട സ്വാതന്ത്ര്യം എന്ന് പറയുന്നത് അവനവന്റെ തെരഞ്ഞെടുപ്പുകളിലുള്ള സ്വാതന്ത്ര്യം ആണ്, ബഹുമാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്; സമൂഹത്തിലെ ഒരംഗം എന്ന നിലയിലും, വ്യക്തി എന്ന നിലയിലും.


ഇനി സമൂഹത്തിലേക്ക് വരാം. ഒരു വ്യക്തി എന്ന നിലയില്‍ പുരുഷനും സ്ത്രീയും രണ്ടു വ്യത്യസ്ത അറ്റങ്ങളായി തന്നെയാണ് നാം ഇപ്പോഴും കണ്ടു പോരുന്നത്. പരസ്പര പൂരകങ്ങള്‍ ആയി ചേര്‍ന്ന് നില്‍ക്കേണ്ടവര്‍ തന്നെയാണവര്‍. എന്നാല്‍, പലപ്പോഴും പുരുഷന് സമൂഹം കല്പിച്ചു നല്‍കുന്ന പല പദവികളും, ഗുണങ്ങളും സ്ത്രീകളുടെ കാര്യത്തില്‍ ചോദ്യചിഹ്നം പോലെ തുറിച്ചു നോക്കാറുണ്ട്.


സമൂഹത്തിന്റെ ഏറ്റവും ചെറിയ രൂപം വീടാണ്. അവിടെ എങ്ങനെയാണു പുരുഷനും സ്ത്രീയും പരിഗണിക്കപ്പെടുന്നത് എന്നതില്‍ ആണ് കഥ മുഴുവന്‍ ഇരിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിയില്‍ അല്ല, നാം ഓരോരുത്തരിലും ആണ്. ഒരാണ്‍കുഞ്ഞിനുള്ള അതേ പ്രാധാന്യത്തോടെ ഒരു പെണ്‍കുഞ്ഞിനേയും പരിഗണിച്ചു നോക്കൂ.;


കുഞ്ഞുങ്ങളാണ്, അവര്‍ സന്തോഷിക്കും, കരയും, ദേഷ്യപ്പെടും, വികാരങ്ങള്‍ പ്രകടിപ്പിക്കും. അതിനിടയില്‍, 'ആണ്‍കുട്ടികള്‍ ഇങ്ങനെ കരയാന്‍ പാടില്ല, പെണ്‍കുഞ്ഞുങ്ങള്‍ ഉറക്കെ ചിരിക്കാന്‍ പാടില്ല' എന്നുള്ള വിശദീകരണങ്ങളുടെ ആവശ്യമുണ്ടോ? മരം കയറിയാലും, രാത്രി പുറത്തു പോയാലും രണ്ടു പേര്‍ക്കും ഒരേ റിസ്‌ക് തന്നെ അല്ലേ? 


ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും പരസ്പരം പെരുമാറാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അത് പിന്തുടരും. അച്ഛനും,അമ്മയും, തമ്മില്‍ പരസ്പരം സംസാരിക്കുമ്പോള്‍, ജോലികള്‍ പങ്കിടുമ്പോള്‍, അസുഖങ്ങളിലും വേദനകളിലും താങ്ങാവുമ്പോള്‍, അത് കാണുന്ന കുഞ്ഞുങ്ങളിലും ആ കാര്യങ്ങളെല്ലാം ആഴത്തില്‍ പതിയാതിരിക്കുമോ?


സ്വയം പര്യാപ്തത നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ദൈനംദിന കാര്യങ്ങളായ പാചകം, വൃത്തിയാക്കല്‍ ഇത്യാദി കാര്യങ്ങളെല്ലാം പെണ്ണിനും ആണിനും ഒരുപോലെ വേണ്ടതാണ്. കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെണ്ണ് അതൊക്കെ ചെയ്യുമെന്ന് ആണ്‍കുട്ടിയോ, കല്യാണം കഴിക്കാന്‍ വേണ്ടി ഇതൊക്കെ പഠിക്കണം എന്ന് പെണ്‍കുട്ടിയോ കരുതേണ്ട ആവശ്യമില്ല. നിലനില്‍പ്പിന്റെ കാര്യം ആയത്‌ കൊണ്ട്‌ രണ്ട് പേര്‍ക്കും അത് ചെയ്യാവുന്നതേയുള്ളൂ. അത് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ പഠിപ്പിച്ചു കൊടുത്താല്‍, പരസ്പരം പങ്കു വെച്ച്‌ ചെയ്യുന്ന ശീലം അവരില്‍ വന്നോളും. വളര്‍ന്നു വരുമ്പോള്‍ അവര്‍ അവരുടെ ജീവിതത്തിലും അതു പോലെ തുടര്‍ന്നോളും. കുഞ്ഞുപ്രായത്തില്‍ ഉള്ളില്‍ പതിയുന്നത് എന്നേക്കുമുള്ളതാണല്ലോ.


വികാരനിർഭരമായ രംഗങ്ങൾ ജീവിതയാത്രക്കിടയിൽ നാം പലപ്പോഴും പലയിടങ്ങളിലും കാണാറുണ്ട്. അത് സന്തോഷം കൊണ്ടാവാം... അതല്ലെങ്കിൽ ദു:ഖം കൊണ്ടാവാം...സുഖത്തെയും ദുഃഖത്തെയും ഒരുപോലെ നേരിടാനുള്ള കരുത്ത് നമുക്ക് ഉണ്ടാവണം.മനഃശക്‌തിയുണ്ടായാൽ ഏത് വികാരത്തിന്റെ തള്ളിച്ചയിലും അടിപതറാതെ നിൽക്കാം.


ഇഷ്‌ടാനിഷ്‌ടങ്ങൾ മാറിമാറി വന്നെന്നിരിക്കും, സുഖവും ദു:ഖവും ഉണ്ടാകും. നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞിരിക്കും. നേരിടാൻ ഉൾക്കരുത്തുള്ളവർ ഏത് പ്രതിസന്ധിയെയും തരണം ചെയ്യും. ഈ ലോകവും ഈ ലോകത്തിലുള്ള ഒന്നും ഒരിക്കലും ശാശ്വതമല്ലെന്നും സ്ഥായിയായ നിലനിൽപ്പ് ഒന്നിനും ഇല്ലെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളുക.


പൂര്‍ണമായും സമൂഹത്തിലെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് നമുക്കാര്‍ക്കും ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ലെന്നിരിക്കേ, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ള ഒരു ചിന്തക്ക് എന്ത് പ്രസക്തിയാണുള്ളത്? ഒരു തരത്തില്‍ ശരിതെറ്റുകള്‍ പോലും ആപേക്ഷികം ആണല്ലോ. അതുകൊണ്ട് തന്നെ, മനസിലാക്കാന്‍ പറ്റുന്നവര്‍ക്ക് നമ്മളെ മനസിലാവും. മറ്റൊരാളെ ഹനിക്കാത്ത തരത്തില്‍, സ്വന്തം ജീവിതത്തില്‍ നമുക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നോക്കൂ. ജീവിതം എന്ത് മനോഹരമാവും?


ഇമ്പച്ചരട് പൊട്ടാതെ, അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കാന്‍ ശീലിച്ചു നോക്കൂ. മനസിലാക്കാന്‍ ശ്രമിച്ചു നോക്കൂ. തുറന്നു സംസാരിച്ചു നോക്കൂ. കേള്‍ക്കാന്‍ മനസ് കാണിക്കൂ. ഇത് വരെയുമില്ലാത്ത തരത്തില്‍ നമുക്കുള്ളില്‍ ശക്തിയും, സ്‌നേഹവും നിറയുന്നില്ലേ? അന്യോന്യം പ്രോത്സാഹിപ്പിച്ചു നോക്കൂ. വേണ്ട സാഹചര്യങ്ങളില്‍ പിന്തുണ നല്‍കൂ. നിങ്ങളില്‍ വെളിച്ചവും സമാധാനവും നിറയുന്നില്ലേ?


സാഹചര്യങ്ങള്‍ മാറുന്നുണ്ട്. വിദ്യാഭ്യാസം നമുക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുകയും, നമ്മുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നിടങ്ങളില്‍ തലയുയര്‍ത്തി നാം ആകാശത്തോളം ഉയരുക തന്നെ ചെയ്യും.


അതിനാല്‍, ഈ ദുനിയാവിലെ സകലമാന ആളുകളോടും ഒന്ന് പറഞ്ഞുകൊള്ളട്ടെ, 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.
പട്ടം പോലെ പറന്നു പൊങ്ങുകനൂല്‍ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങട്ടെ'

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...