പലരേയും അലട്ടുന്ന പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ്. പ്രത്യേകിച്ച് സ്ലീവ്ലെസ് വസ്ത്രമിടാനുള്ള നമ്മുടെ ആത്മവിശ്വാസം തന്നെ ഇത് നഷ്ടപ്പെടുത്തും. ഹോർമോൺ വ്യതിയാനവും ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണങ്ങൾ. ഈ കറുപ്പ് കളയാനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകളുണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.
പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മ പ്രശ്നങ്ങള്‍ മുതല്‍ ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളെ പരിചയപ്പെടാം.
നാരങ്ങാനീരില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. കൂടാതെ നാരങ്ങ ഒരു സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും പകുതി മുറിച്ച നാരങ്ങ തടവുക. കുളിക്കുന്നതിന് മുമ്ബ് കുറച്ചുനേരം ഇത് ചെയ്താല്‍, നിങ്ങള്‍ക്ക് കാര്യമായ വ്യത്യാസം കാണാനാകും. നല്ല ഗുണം കിട്ടാൻ നാരങ്ങയ്ക്ക് അല്പം ഉപ്പും കൂടി ചേർക്കാം.
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഒരു മികച്ച പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. വെള്ളം ചേർക്കാതെ അല്പം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുക്കുക. ഇത് കക്ഷത്തില്‍ തേച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം.
മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തില്‍ ഉരസുന്നതും സമാന ഫലം നല്‍കും. അതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിച്ച ശേഷം ആവശ്യമുള്ളപ്പോള്‍ എടുത്ത് കക്ഷത്തില്‍ ഉരസാം. ഇതും കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. ദിവസവും രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഫലപ്രദമായ മാറ്റം കാണാം.
വെളിച്ചണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ലോറിക് ആസിഡ് ഈർപ്പമുള്ള സ്ഥലത്തെ ബാക്ടീരയകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ കറുപ്പ് മാറാൻ ഏറെ സഹായിക്കുന്നത്. ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കറുപ്പുള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവർത്തിച്ചാൽ ചർമം തിളങ്ങുകയും കറുപ്പ് നിറം കുറയുകയും ചെയ്യും.
പ്രകൃതിദത്തമായ ഔഷധമൂല്യങ്ങള്‍ അടങ്ങിയിട്ടുള്ള കറ്റാർവാഴയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കക്ഷത്തിലെ കറുപ്പ് നിറം നന്നായി കുറയ്ക്കും. കൂടാതെ ചർമത്തിന് നിറം നല്‍കാനും സഹായിക്കും. കറ്റാർവാഴ ജെല്‍ കക്ഷത്തില്‍ പുരട്ടിയ ശേഷം 15 മിനിറ്റ് വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.