ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചര്‍മ്മം സ്വന്തമാക്കാക്കാന് മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍
മത്തങ്ങ കറി വെക്കാൻ മാത്രമാണോ നിങ്ങൾ ഉപയോഗിക്കുന്നത്? ധാരാളം ആരോഗ്യഗുണങ്ങളുടെ മത്തങ്ങ മുഖസൗന്ദര്യത്തിനു വേണ്ടിയും നമുക്ക് ഉപയോഗിക്കാം.
ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളും ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയതാണ് മത്തങ്ങ. വിറ്റാമിന്‍ എ, സി, ഇ, സിങ്ക്, അയേണ്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ ശരീരത്തിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും കരുവാളിപ്പ് മാറാനും മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
മത്തങ്ങയുടെ പള്‍പ്പ് അതേപോലെ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും.
മത്തങ്ങ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഒരു ടീസ്പൂണ്‍ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തൈരും അര ടീസ്പൂണ്‍ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്ത ചുളിവുകളെ തടയാനും കരുവാളിപ്പ് അകറ്റാനും സഹായിക്കും.
മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.