ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുക്കര്‍ വെജ് പുലാവ് എളുപ്പത്തില്‍ തയ്യാറാക്കാം



ഉച്ചയ്ക്ക് പീസ് പുലാവായാലോ? സമയം മിനക്കെടാതെ പ്രഷർ കുക്കറില്‍ വേഗത്തില്‍ പീസ് പുലാസ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്


വീട്ടില്‍ അതിഥികളെത്തിയോ എളുപ്പത്തില്‍ ഒരു വെജ് പുലാവ് തയ്യാറാക്കി നോക്കാം. കറികളുണ്ടാക്കാൻ സമയമില്ലെങ്കിലും എളുപ്പത്തില്‍ വെജ് പുലാവ് തയ്യാറാക്കാം.


ആവശ്യമുള്ള ചേരുവകള്‍

ബസ്മതി റൈസ്- അര കപ്പ്

സവോള- 1 നന്നായി അരിഞ്ഞത്

തക്കാളി- ചെറുത് നന്നായി അരിഞ്ഞത്

പച്ചമുളക്- രണ്ട്

കാരറ്റ് അരിഞ്ഞത്- കാല്‍ കപ്പ്

ബേ ലീഫ്- 1 ചെറിയ പീസ്

കറുവാപ്പട്ട- 1 ഇഞ്ച്

ഗ്രാമ്ബൂ-2

ഗരംമസാല- കാല്‍ ടീസ്പൂണ്‍

ഗ്രീൻ പീസ്- കാല്‍ കപ്പ്

ബീൻസ് നന്നായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍

നെയ്യ്- 1 ടീസ്പൂണ്‍

വെള്ളം- 1 കപ്പ്

മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍

മുളകുപൊടി- 1 ടീസ്പൂണ്‍

മല്ലിയില - രണ്ട് ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം ഒരു പ്രഷർ കുക്കറില്‍ പാനില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്ബുവും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവോള ചേർത്ത് ഇളംബ്രൗണ്‍ നിറമാവും വരെ വഴറ്റുക.


ഇനി പച്ചമുളക് ചേർത്ത് തക്കാളിയും ഗ്രീൻ പീസും ബീൻസും കാരറ്റും ചേർക്കുക.ഇത് നന്നായി വഴറ്റുക. ഇനി കുതിർത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേർക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക.


കുക്കർ മൂടിവച്ച്‌ രണ്ടു വിസിലാകും വരെ വേവിക്കുക. ഒരു വിസില്‍ വന്നു കഴിയുമ്ബോള്‍ തന്നെ തീ കുറച്ചു വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മല്ലിയില കൊണ്ട് അലങ്കരിച്ച്‌ വിളമ്ബാം. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇത്