തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചെന്തുപ്പൂര് ചരുവിളാകത്ത് പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. അനു ഭവനില്‍ ജെയ്നി(44)യാണ് മരിച്ചത്.
രണ്ടര മാസം മുമ്ബ് വളര്‍ത്തുനായ മകളെ കടിക്കുകയും ജെയ്നിയുടെ കൈയ്യില്‍ നഖംകൊണ്ട് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്നു തന്നെ വാക്സിന് എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റതിന് ജെയ്നി ചികിത്സ തേടിയില്ല.
എന്നാല്‍, ഒരു മാസത്തിനകം നായ ചത്തു. മൂന്ന് ദിവസം മുമ്ബ് ശരീര ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജെയ്നി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കി മാറ്റി രോഗം സ്ഥിരീകരിക്കുകയായിരുന്നു.