ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ്. എന്നാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു.
ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. അവയിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഫൈബർ അടങ്ങിയതും സ്വാഭാവികമായും മധുരമുള്ളതുമാണ് ആപ്പിൾ. ഭാരം കുറയ്ക്കാൻ ആപ്പിൾ സ്മൂത്തിയായോ ഷേക്കായോ എല്ലാം കഴിക്കാവുന്നതാണ്.
ഒട്ടും സമയം കളയാതെ പെട്ടെന്നു തയാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസ് രുചിക്കൂട്ട് ഇതാ...
കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ആപ്പിള്‍ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം
ആവശ്യമുള്ള ചേരുവകള്‍
ആപ്പിള്‍ 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
ബദാം 8 എണ്ണം (കുതർത്ത് തൊലികളഞ്ഞത്)
ഈന്തപ്പഴം 4 എണ്ണം
തണുത്ത പാല്‍ 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ആപ്പിള്‍ കഷ്ണങ്ങള്‍,ബദാം, ഈന്തപ്പഴം,പഞ്ചസാര, അല്‍പം പാല്‍ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാല്‍, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഷേക്കിന് പുറത്ത് നട്സ് ഉപയോഗിച്ച് അലങ്കരിക്കുക. ടേസ്റ്റി ആപ്പിള്‍ മില്‍ക്ക് ഷേക്ക് തയാറായി.
വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിള്‍ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിള്‍. ആരോഗ്യകരമായ ദഹനം, തലച്ചോറിൻ്റെ ആരോഗ്യം, ഭാരം നിയന്ത്രിക്കല്‍ എന്നിവയ്ക്കെല്ലാം ആപ്പിള്‍ മികച്ചതാണ്.
ക്യാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും ആപ്പിളിന് കഴിയും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.