ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മീനിന്റെ വയറ്റില്‍ നിന്ന് ചത്ത പാമ്ബിനെ കണ്ടെത്തി.




തിരുവനന്തപുരം : മീൻ മുറിക്കുന്നതിനിടയില്‍ മീനിന്റെ വയറ്റില്‍ നിന്ന് ചത്ത പാമ്ബിനെ കണ്ടെത്തി. പെരുങ്ങുഴി ക്യാപ്റ്റന്‍ വിക്രം റോഡില്‍ ചരുവിള വീട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്ബിനെ കണ്ടെത്തിയത്.



പെരുങ്ങുഴി നാഗര്‍ നടയ്ക്ക് സമീപം തൊഴിലുറപ്പ് സ്ഥലത്തെത്തിയ മത്സ്യക്കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ മീനാണിത്.നൂറു രൂപയ്ക്ക് മൂന്ന് പീര മീനാണ് വാങ്ങിയത്. അതില്‍ ഒന്നിന്റെ വയറ്റിലാണ് പാമ്ബിനെ കണ്ടെത്തിയത്.



ഇവിടെ നിന്ന് മറ്റ് തൊഴിലാളികളും മത്സ്യം വാങ്ങിച്ചിരുന്നു.എന്നാൽ അതിലൊന്നും ഇത്തരത്തിലുളള സംഭവങ്ങളില്ല.കടലിൽ നിന്നും ചെറിയ പാമ്ബിനെ മീന്‍ ഭക്ഷിച്ചതാകാം എന്നാണ് കരുതുന്നത്.