ഇഡലിയും സാമ്പാറും നല്ല കോമ്പിനേഷനാണ്, പ്രഭാത ഭക്ഷണത്തിന് പലർക്കും വളരെ പ്രധാനപ്പെട്ടതാണ് ഇത്.
നമ്മുടെയെല്ലാം വീടുകളില്‍ പ്രഭാത ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളില്‍ ഒന്നായിരിക്കുമല്ലോ ഇഡലി
സാധാരണയായി മിക്ക ദിവസങ്ങളിലും ഇഡലി ഉണ്ടാക്കുന്ന പതിവ് വീടുകളില്‍ ഉണ്ടായിരിക്കുമെങ്കിലും പലപ്പോഴും അത് നല്ല രീതിയില്‍ സോഫ്റ്റ് ആയി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതല്‍ പേരും. നല്ല പൂ പോലുള്ള ഇഡലിയും അതിനോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു സാമ്ബാറും എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഇഡലി തയ്യാറാക്കാനായി ബാറ്റർ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം മനസ്സിലാക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവില്‍ പച്ചരിയിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാല് ടീസ്പൂണ്‍ അളവില്‍ ഉലുവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി ഇട്ടു വയ്ക്കുക. ശേഷം മുക്കാല്‍ കപ്പ് അളവില്‍ ഉഴുന്നെടുത്ത് അത് നല്ല രീതിയില്‍ കഴുകി കുതിരാനായി വെള്ളത്തില്‍ ഇട്ടു വയ്ക്കാവുന്നതാണ്. കുറഞ്ഞത് നാലുമണിക്കൂർ എങ്കിലും ഇത്തരത്തില്‍ ഉലുവയും അരിയുമെല്ലാം വെള്ളത്തില്‍ കിടന്ന് കുതിരണം.
ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തുവച്ച അരിയുടെ പകുതിയും ഉഴുന്നിന്റെ പകുതിയും ചോറും ചേർത്ത് അരച്ചെടുക്കുക. ഇതേ രീതിയില്‍ തന്നെ രണ്ട് ബാച്ചുകള്‍ ആയി മാവ് അരച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം മാവ് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വേണം ഫെർമെന്റ് ചെയ്യാനായി വെക്കാൻ. കുറഞ്ഞത് ആറ് മുതല്‍ എട്ടു മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്യാനായി വെക്കണം. പിന്നീട് മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇഡലിക്ക് കഴിക്കാവുന്ന രീതിയില്‍ രുചികരമായ ഒരു സാമ്ബാർ തയ്യാറാക്കാനായി ഒരു കുക്കർ എടുത്ത് അതിലേക്ക് പരിപ്പ് ഇട്ടു കൊടുക്കുക.
ശേഷം സാമ്ബാറിലേക്ക് ആവശ്യമായ കഷ്ണങ്ങളും പരിപ്പിനോടൊപ്പം ചേർത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ഒഴിച്ച് ഒരു വിസില്‍ അടിപ്പിച്ചെടുക്കുക. ഈ ഒരു സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്ബോള്‍ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പിഞ്ച് അളവില്‍ ജീരകം, കായം, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് മൂപ്പിച്ചെടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നുകൂടി പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കണം.ശേഷം കുക്കറിലേക്ക് അരപ്പു കൂടി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും,പുളി വെള്ളവും ഒഴിച്ച് നല്ല രീതിയില്‍ തിളപ്പിച്ച് ഉപയോഗിക്കാം. സ്വാദിഷ്ടമായ ഇഡലിയും സാമ്പാറും ആസ്വദിച്ച് കഴിക്കാം.