ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേർക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം.


മൈനാഗപ്പള്ളി ആനൂർക്കാവില്‍ കാർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേർക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം.


കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടി(27) എന്നിവർക്കെതിരേയാണ് മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി എട്ടുമണിയോടെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ഉടൻ ജാമ്യം കിട്ടാൻ സാധ്യതയില്ല.


ശരീരത്തിലൂടെ കാർ കയറിയിറങ്ങി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടർക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ മുന്നോട്ടെടുക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു.


ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുൻപ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടർന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച്‌ നൃത്തപഠനത്തിനായി പോവുകയുംചെയ്തു.


നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.


മൈനാഗപ്പള്ളി ആനൂർക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി.




പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് ദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസിയ(30)ക്കും പരിക്കേറ്റു.


കടയില്‍നിന്ന് സാധനം വാങ്ങി സ്കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാർ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ കാർ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാർ മുന്നോട്ടെടുക്കുകയും നിർത്താതെ പോകുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച്‌ അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.



മൈനാഗപ്പള്ളി ആനൂർക്കാവില്‍ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.


കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.


അപകടമുണ്ടാക്കിയ ശേഷം കടന്നു കളഞ്ഞ കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.


സംഭവത്തില്‍ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്‌മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്.


ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച്‌ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്‌മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അർദ്ധരാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍..

രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍... രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. രാത്രിയിൽ  വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ  ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക. രാത്രിയിലുണ്ടാകുന്ന വി...

എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല തെറ്റിദ്ധാരണകൾക്കും കാരണം

എന്താണ് ഡിസ്‌ലെക്സിയ..?    എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല അബദ്ധധാരണങ്ങൾക്കും കാരണം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്. എന്താണ് ഡിസ്‌ലെക്സിയ എന്നും ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും  മനസ്സിലാക്കാം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവൻ സ്പീൽബർഗ്, ഇവരെയൊക്കെ നമുക്കറിയാം അല്ലേ ? പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതര്‍, ഇവരെയൊക്കെത്തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഇവരൊക്കെ ഡിസ് ലെക്സിയ(dyslexia) എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ലോകത്ത് ഈ പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള, പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും ആയവര്‍‍. ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഗൂഗിളില്‍ നോക്കിയാല്‍ ഇതുപോലെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകളെ നമുക്ക് കാണാം. എന്നാല്‍ സമൂഹത്തിനു ഡിസ്ലെക്സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിധാരണകള്‍ നിലവിലും ഉള്ളതിനാല്‍...

എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?

കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും? നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.  കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു. എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ? കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത...

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്. നിങ്ങളുടെ ഇഷ്ടപ്രൊഡുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും അമിനോആസിഡ് ആയ ട്രിപ്റ്റോഫാൻ, സെറോടോണിൻ ആയി തലച്ചോർ മാറ്റുന്നു. ഇത് മെലാടോണിൻ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇൻസോമ്നിയയിലേക്കും മ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി സത്യവും സ്നേഹവും സേവനവുമാണ്. സത്യസന്ധമായ ഒരു മനസ്സ് ശാന്തിയും സമാധാനവും നൽകുന്നു. അത് നിങ്ങളെ നിങ്ങളാക്കി മാറ്റുന്നു. നിങ്ങൾ സത്യസന്ധമായിരിക്കുമ്പോൾ, മറ്റുള്ളവരുമായി കൂടുതൽ അടുപ്പം തോന്നുകയും എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരിക്കുകയും ചെയ്യുന്നു. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുത...

രാത്രിയില്‍ 3 മണിക്കും 5 മണിക്കും ഇടയ്ക്ക് തനിയെ ഉറക്കമുണരാറുണ്ടോ ? കാരണങ്ങളറിയാം

അര്‍ദ്ധരാത്രിയില്‍ ഉറക്കം ഉണരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ചിലര്‍ ഉണര്‍ന്നാലും പെട്ടെന്ന് തിരികെ ഉറക്കത്തിലേക്ക് പോകും. ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്. ജീവിതശൈലി പ്രശ്‌നങ്ങള്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക, എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം. മരുന്നുകള്‍ പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...