ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ




ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്നാണ് പൊതുവെ പറയാറുള്ളത്. തങ്ങളുടെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് മറ്റുള്ളവരുമായി ചർച്ച ചെയ്യാൻ എല്ലാവർക്കും ഒരു മടിയും വിഷമവുമൊക്കെ അനുഭവപ്പെടാറുണ്ട്. നമ്മളുമായി ബന്ധപ്പെട്ട സ്വകാര്യ കാര്യങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചുമെല്ലാം മറ്റൊരാളോട് അതിപ്പോ ഡോക്ടറോട് ആണെങ്കിൽ പോലും തുറന്നു സംസാരിക്കുന്നത് നമ്മളിൽ വൈമുഖ്യവും നാണക്കേടുമൊക്കെ ഉണ്ടാക്കിയേക്കാം. ഈയൊരു തോന്നൽ കൊണ്ട് തന്നെ പലപ്പോഴും നാം ഇതൊന്നും തുറന്നു പറയാൻ മുതിരാറില്ല.എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ഡോക്ടറിൽ നിന്ന് മറച്ച് വെക്കുന്നത് കൃത്യമായ രോഗ നിർണയത്തിന് സഹായകരമാകാതെ വരും.

 
പ്രസിദ്ധ ബ്രിട്ടീഷ് കുറ്റാന്വേഷക വിദഗ്ധന്‍ സര്‍ സിറില്‍ ബര്‍ട്ട് കള്ളം പറയല്‍ രീതിയെ എട്ടായി തരം തിരിച്ചിട്ടുണ്ട്. തമാശക്ക് പറയുന്ന കള്ളങ്ങള്‍ വിചിത്ര കല്‍പ്പനാ കള്ളങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങള്‍  സ്വാഭിമാനം വളര്‍ത്തുന്നതിനുള്ള കള്ളങ്ങള്‍, പ്രതികാരാത്മക കള്ളങ്ങള്‍ സ്വാര്‍ഥതത്പരമായ കള്ളങ്ങള്‍, കൂറ് പുലര്‍ത്താനുള്ള കള്ളങ്ങള്‍, രോഗസംബന്ധിയായ കള്ളങ്ങള്‍ എന്നിവയാണവ.


ആധുനിക ലോകത്ത്‌ ബിസിനസ്സ്‌, രാഷ്‌ട്രീയം, എന്നിവയെല്ലാം വഞ്ചനയിലും അസത്യത്തിലും തട്ടിപ്പിലും വെട്ടിപ്പിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്‌. എന്തു കൊണ്ടാണത്‌? ആളുകൾ പലപ്പോഴും അത്യാഗ്രഹവും അതിമോഹവും നിമിത്തം എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുന്നതോ, അർഹിക്കാത്ത പണമോ, അധികാരമോ, സ്ഥാനമാനങ്ങളോ എത്തിപ്പിടിക്കാൻ പണിപ്പെടുന്നതോ അല്ലേ അതിനു വഴിമരുന്നിടുന്നത്‌?


നുണ പറയാൻ പലരെയും പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌ പേടി.പരിണതഫലങ്ങളെക്കുറിച്ചോ സത്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിനെക്കുറിച്ചോ ഉള്ള പേടി. മറ്റുള്ളവർ തങ്ങളെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ അംഗീകരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതു തികച്ചും സ്വാഭാവികമാണ്‌. ഈ ആഗ്രഹം പക്ഷേ, ചെറുതായിട്ടാണെങ്കിൽ പോലും സത്യത്തെയൊന്നു വളച്ചൊടിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം; പിഴവുകൾ മൂടിവെക്കുകയോ തങ്ങൾക്ക്‌ അനുകൂലമല്ലാത്ത ചില വിശദാംശങ്ങൾ മറച്ചു വെക്കുകയോ അല്ലെങ്കിൽ കേവലം നല്ലൊരു ധാരണ ഉളവാക്കുകയോ ചെയ്യുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം.


സുപ്രസിദ്ധ എഴുത്തുകാരനും സാമുദായിക പരിഷ്കർത്താവും ഒക്കെയായിരുന്ന വി.ടി.ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ ആത്മകഥയിൽ അദ്ദേഹത്തിന്റെ തന്നെ ബാല്യത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട് ഏഴാം വയസ്സിൽ ഉപനയനവും ഒൻപതാം വയസ്സിൽ സമാവർത്തനവും കഴിഞ്ഞ ബാലനായ വി.ടി യെ അദ്ദേഹത്തിന്റെ പിതാവ് മേലേടം നമ്പൂതിരിപ്പാടിന്റെ മനയിലേക്ക് കൊണ്ടുപോകുന്നു വേദം പഠിക്കാൻ ആണ്. 


ആ കുട്ടിക്ക് അല്ലെകിൽ കുട്ടിയായ വി.ടി ക്ക് അല്പംപോലും വേദം പഠിക്കാൻ പോകാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. അച്ഛന്റെ അടുത്തു നിൽക്കുമ്പോൾ ഗുരു നാഥനായ അല്ലെകിൽ ഗുരുനാഥനാകാൻ പോകുന്ന മേലേടം ചോദിക്കുകയാണ് എന്താ വേദം പഠിക്കാൻ മോഹോണ്ടോ..? വി.ടി യ്ക്ക് സത്യം പറയണം എന്നുണ്ട് പക്ഷേ അച്ഛൻ അടുത്തു നിൽക്കുന്നു. അശേഷം മോഹം ഇല്ല്യ എന്ന് എങ്ങനെ പറയും എന്നാൽ മോഹോണ്ട് എന്ന് പറഞ്ഞാലോ അത് ഈശ്വരന്റെ മുമ്പിലും ഗുരുനാഥന്റെ മുമ്പിലുമുള്ള ഒരു കള്ളമാകും. ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ഗുരുനാഥനായ മേലേടത്തിന്റെ ചോദ്യം വീണ്ടും അപ്പോൾ വേദം പഠിക്കാൻ കുട്ടി ഭട്ടേരിക്ക് അല്പം പോലും താല്പര്യം ഇല്ല്യല്ലേ. 


പെട്ടെന്ന് തന്നെ ധൈര്യം സംഭരിച്ച് ബാലനായ വി.ടി പറയുകയാണ് ഉണ്ട് മോഹോണ്ട് വേദം പഠിക്കാൻ നല്ല മോഹോണ്ട്. പക്ഷേ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കുട്ടി ആകെ വിയർത്തിരുന്നു. കാരണം നെറ്റിയിൽനിന്നും വിയർപ്പ് ഇറ്റ് ഇറ്റ് വീഴുന്നത് ആ ബാലന് മനസ്സിലായി. അതിനെക്കുറിച്ച് അദ്ദേഹം താൻ പിന്നീട് എഴുതിയ ആത്മകഥയിൽ പറയുകയാണ് മനപ്പൂർവമായി ഒരു നുണ പറയുവാൻ ഞാൻ എത്രയധികം വിഷമിച്ചു എന്ന് അന്നത്തെ അനുഭവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു. കാരണം എനിക്ക് നുണ പറയാൻ അറിയില്ലായിരുന്നു. 


ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത നിറഞ്ഞ ജീവിതം എത്രയോ മഹത്തരമാണ് നാം എത്ര ലാഘവത്തോടെയാണ് പലപ്പോഴും കള്ളം പറയുന്നതും തെറ്റുകൾ പ്രവർത്തിക്കുന്നതും മറ്റാരും അറിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മറ്റാരും കേൾക്കുന്നില്ലെങ്കിൽ കള്ളം പറയുന്നതും തെറ്റ് പ്രവർത്തിക്കുന്നതിലൊന്നും കുഴപ്പമില്ല എന്നല്ലേ പലപ്പോഴും നമ്മുടെ ധാരണ. വി.ടി. ഭട്ടതിരിപ്പാട് പറയുന്നതു പോലെ സത്യസന്ധത നിറഞ്ഞ ജീവിതമാണ് വില പിടിച്ച സ്വത്തിനെക്കാൾ ഒക്കെ മികച്ച മൂലധനം അതുപോലെ തന്നെ ജീവിതയാത്രയിൽ നമുക്കെപ്പോഴും ഉപകരിക്കുന്നത് ചെക്ക് ബുക്കിനേക്കാൾ സത്യസന്ധമായ കാഴ്ചപ്പാടും സത്യസന്ധമായ ജീവിതം തന്നെയാണ്.


പതിനെട്ടു വയസ്സുള്ളപ്പോൾ ഒരു കമ്പനിയിൽ ട്രെയ്‌നിയായിരുന്നു മാൻഫ്രേറ്റ്‌. മാൻഫ്രേറ്റും മറ്റു ട്രെയ്‌നികളും ആഴ്‌ചയിൽ രണ്ടു ദിവസം ഒരു വോക്കേഷനൽ കോളേജിൽ സംബന്ധിക്കാനായി കമ്പനി ക്രമീകരണം ചെയ്‌തു. ഒരു ദിവസം ക്ലാസ്സ്‌ നേരത്തേ കഴിഞ്ഞു. കമ്പനിയിലെ നിയമം അനുസരിച്ച്‌ ശേഷിച്ച സമയം ട്രെയ്‌നികൾ ജോലി ചെയ്യണമായിരുന്നു. എന്നാൽ മാൻഫ്രേറ്റ്‌ ഒഴികെ മറ്റെല്ലാവരും വീണുകിട്ടിയ സമയം ‘അടിച്ചുപൊളിക്കാൻ’ തീരുമാനിച്ചു. മാൻഫ്രേറ്റ്‌ മാത്രം ജോലിസ്ഥലത്തേക്കു തിരിച്ചു വന്നു. 


അപ്പോഴാണ്‌ ട്രെയ്‌നികളുടെ മേൽനോട്ടം വഹിക്കുന്ന കമ്പനി എക്‌സിക്യുട്ടിവ്‌ യാദൃച്ഛികമായി അതുവഴി വന്നത്‌. മാൻഫ്രേറ്റിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: “എന്താ നീയിന്നു ക്ലാസ്സിൽ പോകാതിരുന്നത്‌? മറ്റുള്ളവരൊക്കെ എവിടെ?” മാൻഫ്രേറ്റ്‌ ഇപ്പോൾ എന്തു പറയും?
അവൻ സത്യം പറയണോ? അതോ സഹപാഠികളെ രക്ഷിക്കുന്നതിനായി സത്യം മറച്ചുവെക്കണോ? സത്യം പറയുന്നത്‌ മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും അവരുടെ അപ്രീതിക്ക്‌ ഇടയാക്കുകയും ചെയ്യുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഒരു നുണ പറയുന്നതിൽ കുഴപ്പമുണ്ടോ? മാൻഫ്രേറ്റിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?


പക്ഷേ മാൻഫ്രേറ്റിന്റെ മറുപടി ഇതായിരുന്നു: “ഇന്ന്‌ അധ്യാപകൻ ക്ലാസ്സ്‌ നേരത്തേ വിട്ടു, അതുകൊണ്ട്‌ ഞാൻ ജോലിക്കു വന്നു. മറ്റുള്ളവരുടെ കാര്യം, ഒരുപക്ഷേ താങ്കൾ അവരോടു നേരിട്ടു ചോദിക്കുന്നതായിരിക്കും നല്ലത്‌.”
കൗശലപൂർവം തെറ്റായ ഒരു ഉത്തരം നൽകാനും അങ്ങനെ മറ്റു ട്രെയ്‌നികളെ പ്രീതിപ്പെടുത്താനും അവനു കഴിയുമായിരുന്നു. എന്നാൽ സത്യത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നതിന്‌ അവന്‌ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. സത്യസന്ധത ശുദ്ധ മനസ്സാക്ഷി നിലനിറുത്തുന്നതിന്‌ അവനെ സഹായിച്ചു. അത്‌ മുതലാളിയുടെ വിശ്വാസം നേടിക്കൊടുക്കുകയും ചെയ്‌തു. ട്രെയിനിങ്ങിന്റെ ഭാഗമായി മാൻഫ്രേറ്റിനെ ജ്വല്ലറി വിഭാഗത്തിലേക്കു നിയമിച്ചു; സാധാരണ, അവിടെ ജോലി ചെയ്യാൻ ട്രെയ്‌നികളെ അനുവദിച്ചിരുന്നില്ല. ഏകദേശം 15 വർഷത്തിനുശേഷം കമ്പനിയിലെ ഒരു ഉത്തരവാദിത്വ സ്ഥാനത്തേക്ക്‌ മാൻഫ്രേറ്റിനു പ്രമോഷൻ ലഭിച്ചപ്പോൾ അന്നത്തെ ആ എക്‌സിക്യുട്ടിവ്‌ അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുകയും സത്യത്തിനുവേണ്ടി നിലകൊണ്ട ഈ സംഭവത്തെക്കുറിച്ചു പറയുകയും ചെയ്‌തു.


എന്നാൽ എല്ലാവരോടും നാം സത്യം പറയേണ്ടതുണ്ടോ? , നമ്മോട്‌ വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യക്തി എല്ലാ വിശദാംശങ്ങളും അറിയാൻ അർഹതയുള്ള ആളാണോ എന്നത്‌ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌, മറ്റൊരു കമ്പനിയിലെ ഒരു എക്‌സിക്യുട്ടിവാണ്‌ മാൻഫ്രേറ്റിനോട്‌ ആ ചോദ്യം ചോദിച്ചതെന്നു കരുതുക. മാൻഫ്രേറ്റ്‌ അദ്ദേഹത്തോട്‌ എല്ലാം പറയേണ്ടതുണ്ടോ? ഇല്ല. ആ വിവരങ്ങൾ അറിയാൻ അധികാരപ്പെട്ട വ്യക്തിയല്ലാത്തതിനാൽ, അദ്ദേഹത്തോട്‌ അതു പറയാനുള്ള ഉത്തരവാദിത്വം മാൻഫ്രേറ്റിനില്ല. എന്നാൽ ഒരു കാര്യം തീർച്ചയാണ്‌, ഈ സാഹചര്യത്തിൽ പോലും നുണ പറയുന്നതു തെറ്റായിരിക്കും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...