കുട്ടികളുടെ വളർച്ചയില്‍ ആരോഗ്യകരമായ ഭക്ഷണത്തിന് നല്ലൊരു പ്രധാന്യമുണ്ട്. കുട്ടികളുടെ ഓർമശക്തിക്കും ബുദ്ധിവികാസത്തിനും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്.
അത്തരത്തില്‍ കുട്ടികള്‍ക്ക് ദിവസവും നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
സ്കൂൾ കുട്ടികൾക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകേണ്ടത് വളരെ ആവശ്യമാണ്. കുട്ടികളുടെ ആരോഗ്യവും ശാരീരികവും മാനസിക വികാസവും ഉറപ്പാക്കാൻ ശരിയായ ഭക്ഷണ ക്രമം പാലിക്കണം. സ്കൂൾ പ്രായക്കാരായ ഭക്ഷണവിഷയത്തിൽ ശ്രദ്ധയും ബോധവൽക്കരണവും ഇന്നത്തെ കുട്ടികളുടെ സാഹചര്യത്തിലാണ്. സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേകിച്ച് 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണങ്ങളും പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും നൽകണം. ഈ പ്രായത്തിൽ കുട്ടികൾ ശാരീരികവും മാനസികവുമായ വളർച്ചയുടെ ഉച്ചസ്ഥിതിയിലാണ് എന്നറിയുക, അതിനാൽ ശരിയായ പോഷകങ്ങൾ ശരിയായ സമയങ്ങളിൽ അവർക്കു ബോധവൽക്കരണമായിരിക്കാനും ഭാവിയിൽ നിരവധി ആരോഗ്യ ഗുണങ്ങളടക്കം ലഭിക്കാനും ഉപകരിക്കും
ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓർമ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പയറുവർഗങ്ങള്‍, ചിക്കൻ പോലെയുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികളുടെ വളർച്ചയ്ക്ക് പ്രധാനമാണ്.
കുട്ടികള്‍ക്ക് പാല്‍, പാലുത്പ്പന്നങ്ങള്‍ കൊടുക്കാൻ ശ്രദ്ധിക്കാം. ഇതിലെല്ലാം കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയിരിക്കുന്നു. ഇവയൊക്കെ കുട്ടികളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
ഇലക്കറിക്കളും കുട്ടികളും കൊടുത്തിരിക്കേണ്ട ഭക്ഷണമാണ്. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ധാതുക്കളുടെയും നാരുകളുടെയും ഉറവിടമാണ് ഇലക്കറികള്‍. ഇതിലുള്ള വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ കുട്ടികളുടെ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു.
നട്സും കുട്ടികള്‍ക്ക് കൊടുത്തിരിക്കേണ്ട ഭക്ഷണമാണ്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ഇതിലടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ മുട്ട വീതം കുട്ടികള്‍ക്ക് നല്‍കാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.