ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നിങ്ങൾ നിങ്ങളുടെ മാത്രം ലോകമാണ്, അവിടെ നിങ്ങൾ മാത്രമാണ് ഭരണാധികാരി. നിങ്ങളുടെ ചിന്തകളും സ്വപ്നങ്ങളും ഭയങ്ങളും പ്രതീക്ഷകളും ആ ലോകത്തിലെ നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങളാണ്. മറ്റൊരാൾക്കും ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തത്ര ആഴവും പരപ്പും അതിനുണ്ട്. അതുകൊണ്ടുതന്നെ, ആ ലോകം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്കു മാത്രമാണ്.


മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയപ്പെടാതെ, നിങ്ങളുടെ സ്വകാര്യ ലോകത്തിലെ ഭംഗിയും ശക്തിയും തിരിച്ചറിയുക. നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെയും ആഗ്രഹങ്ങളെയും പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പ്രപഞ്ചം തന്നെയുണ്ടെന്ന ഈ തിരിച്ചറിവ്, നിങ്ങളെ കൂടുതൽ ശക്തനും ആത്മവിശ്വാസമുള്ളവനുമാക്കും.


നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങളുടെ ലോകം അതുല്യമാണ്. അതിനെ ആദരിക്കുക, സ്നേഹിക്കുക, പരിപോഷിപ്പിക്കുക.

ഓരോ മനുഷ്യനും ഓരോ ലോകമാണ്‌ അവിടെ എന്ത്‌ നടക്കുന്നു എന്ന് അയാൾക്ക്‌ അല്ലാതെ മറ്റാർക്കും അറിയാൻ സാധിക്കില്ല... എല്ലാവരെയും ഒരേ കണ്ണാടിയിലൂടെ കാണാതിരിക്കാം നമുക്ക്‌.


ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളിലെ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ അവയെല്ലാം നൈമിഷികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന മുൻവിധി ഒഴിവാക്കാൻ ശ്രമിക്കാം

ജീവിതത്തിൽ നമുക്ക് ചുറ്റും നിരവധി മനുഷ്യരുണ്ട്. അവരെയെല്ലാം വിലയിരുത്തുന്നതും നിർവചിക്കുന്നതും നമ്മുടെ കടമയാണോ..? നമ്മുക്ക് അതിനുള്ള അവകാശമോ അധികാരമോ ഉണ്ടോ..? ഇല്ലെന്ന് തന്നെ പറയാം. നാം ഒരാളെ വിലയിരുത്തുന്നത് എങ്ങനെയാണ് ? നമുക്കു ചുറ്റുമുള്ള മനുഷ്യരേക്കുറിച്ച് നാമോരോരുത്തരും മനസിലാക്കുന്നത് സ്വാഭാവികമായും നമ്മുടെ മാത്രം കാഴ്ചപ്പാടുകളിലൂടെ മാത്രമായിരിക്കും. 


അത്തരം കാഴ്ചപ്പാടിലൂടെ തകരുന്നത് ചിലപ്പോൾ മറ്റൊരാളുടെ ജീവിതമായിരിക്കാം.
എല്ലാവരുടെയും മുൻവിധികളെ തിരുത്താൻ നമുക്കാവില്ല. എന്നാൽ കുറഞ്ഞത് നമ്മുടെ പ്രിയപ്പെട്ടവർ, കുടുംബം, സുഹൃദ് വലയം തുടങ്ങിയയിടങ്ങളിൽ നമ്മളെ കൃത്യമായി അറിയുകയും വിലയിരുത്തുകയും ചെയ്യുന്നവരുണ്ടാകണം.

നമ്മളുടെ ആശയവിനിമയരീതികളും സ്വഭാവവും ശരീരഭാഷയുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നമ്മുടെ പെരുമാറ്റം ഒരു പക്ഷെ വേറെ ഒരാൾക്ക് എങ്ങനെയായി മാറുമെന്ന് നമ്മുക്ക് ചിന്തിക്കാൻ കഴിയില്ല. അല്ലെങ്കിൽ തിരിച്ചും.


ഒരു ജീവിത കഥ ഇങ്ങനെ ; പരസ്പരം താങ്ങും തണലുമാകേണ്ട ഇടങ്ങളിലൊക്കെ തീർത്തും ഒറ്റപ്പെട്ടു പോയ, ഒറ്റപ്പെടുത്തപ്പെട്ട ഒരു നിസ്വാർഥനായ ഒരു മനുഷ്യൻ. അവസാന അത്താണിയായിട്ടാണ് അയാൾ സൈക്കോളജിസ്റ്റിനേ കാണാൻ വന്നത്. ഏകദേശം അറുപതു വയസ്സ് പ്രായം അദ്ദേഹത്തിനുണ്ട്. വിളറിയ കണ്ണുകളും വിഷാദ ഭാവവും ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.


തന്റെ കുടുംബത്തിലെ എഴു മക്കളിൽ മൂത്ത മകനായിട്ടാണ് അദ്ദേഹം ജനിക്കുന്നത്. ചെറുപ്പം തൊട്ടെ തന്റെ സഹോദരങ്ങളും പിതാവും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നതായി അയാൾ വെളിപ്പെടുത്തി. തുടക്കം തന്റെ ഒരു തോന്നലായിരിക്കുമെന്ന് കരുതി അദ്ദേഹം അത് കാര്യമാക്കിയില്ല. കാരണം തന്റെ പിതാവും സഹോദരങ്ങളും തന്നെ എന്തിനാണ് ഒറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. 

എന്നാൽ നിരന്തരമായി ഈ അവസ്ഥ തുടരുന്നത് തിരിച്ചറിഞ്ഞതോടെ അയാൾ കരുതിയതെല്ലാം സത്യമാണെന്ന് തിരിച്ചറിഞ്ഞു. അത് അദ്ദേഹത്തെ മാനസികമായി തളർത്തി.


ഒരു സ്വത്തു തർക്കത്തിൽ നിന്നുണ്ടായ ചെറിയൊരു തെറ്റിദ്ധാരണയോ വഴക്കോ ആയിരുന്നിരിക്കണം ഇത്തരമൊരു അവസ്ഥക്ക് പിന്നിലെന്ന് കരുതാൻ. അതു വളർന്നു വന്ന് ഒരു മനുഷ്യനെ സഹിക്കാവുന്നതിലുമപ്പുറം ദുഖത്തിലേക്കു തള്ളിവിടുന്ന രീതിയിലുള്ള പെരുമാറ്റങ്ങളിലെത്തി. കൂട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടെ വന്നപ്പോൾ അയാൾ ജീവിതത്തിൽ സ്വയം ഒരു പരാജയമാണെന്ന് കരുതി ജീവിക്കാൻ തുടങ്ങി. തനിക്ക് ചുറ്റുമുള്ളവരും താൻ കാരണം ദുരിതം അനുഭവിക്കുന്ന അവസ്ഥ വരുമോ എന്നദ്ദേഹം പേടിച്ചു.


സൈക്കോളജിസ്റ്റിന് കൊടുക്കാൻ വരെ ഫീസ് ഇല്ലാന്ന് പറഞ്ഞിട്ട് അദ്ദേഹം കരഞ്ഞു. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും താൻ വേണ്ടപ്പെട്ടവരായി കരുതിയവരൊക്കെ തന്നോട് യാതൊരു വിലയില്ലാത്ത പെരുമാറ്റത്തിലേക്ക് മാറിയതും കൂടുതൽ താളം തെറ്റിച്ചു. താനൊരു ഇരയായി മാറുകയാണെന്ന് അദ്ദേഹത്തിന് തോന്നി.

പണ്ട് തൊട്ടെ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ അയാൾക്ക് കൊടുക്കുക, ഉണ്ടായിരുന്ന പരിചയക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റുക, കുടുംബക്കാർക്കിടയിൽ മോശപ്പെട്ടവനായി വരുത്തി തീർക്കുക, അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ധനസഹായം നിഷേധിക്കുക. അങ്ങനെ...
സാമ്പത്തികമായി അയാളെ ഒറ്റപ്പെടുത്തിയതിനു ശേഷം അതേ കാരണം പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ വെച്ചു അപമാനിക്കുന്ന സ്ഥിതിയുമുണ്ടായി. 


മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വരെ സാമ്പത്തികമായി ഇടപെട്ട് സഹായങ്ങൾ ചെയ്ത ബന്ധുക്കൾ, ഈ അവസരത്തിൽ പോലും അയാളെ അതിന്റെ പേരിൽ അപമാനിക്കാൻ തിരഞ്ഞെടുത്തു. കാരണം മകളുടെ കല്യാണത്തിന് വരെ പൈസ എടുത്തു വക്കാൻ കഴിയാത്ത ഒരു അച്ഛനായി അദ്ദേഹത്തെ ചിത്രീകരിച്ചു. മാത്രമല്ല, മകളെ പഠിപ്പിക്കാൻ നിൽക്കാതെ വേഗം കെട്ടിച്ചു വിടണം എന്നൊക്കെ പറഞ്ഞിട്ട് നിരന്തരം അയാളെ കുറ്റപ്പെടുത്തി. സ്വന്തം മകളുടെ കാര്യത്തിൽ വരെ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിൽ അദ്ദേഹമെത്തി. 


ആ ഒരു ഘട്ടത്തിൽ സ്വന്തം മക്കളിൽ നിന്നു പോലും ദുരനുഭവങ്ങളുണ്ടായി. ഭാര്യ മാത്രമായിരുന്നു അയാളെ വേദനിപ്പിക്കാതെ കൂടെയുണ്ടായിരുന്ന ഒരു മനുഷ്യജീവി. ഇതോടെ പുറത്തിറങ്ങാനും ആളുകളുമായി സംവദിക്കാനും അയാൾക്ക് ഭയവും മടിയുമായി. മക്കളിൽ നിന്നും ഉണ്ടായ മോശം പ്രതികരണവും അദ്ദേഹത്തെ ബാധിച്ചു.

ആ മനുഷ്യന്റെ ഇങ്ങനെയുള്ള ജീവിതം അയാളുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റമായിരുന്നു അയാളുടെ ക്ഷിപ്രകോപം. ഒരിക്കൽ ഒരു കുടുംബ പരിപാടിയിൽ എത്തിയ അദ്ദേഹത്തെ പതിവ് പോലെ പരിഹസിക്കാൻ തുടങ്ങിയപ്പോൾ നിയന്ത്രണം വിട്ടു കൊണ്ട് അദ്ദേഹം പൊട്ടിത്തെറിച്ചു. അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ആ ഒരു ദിവസം പുറത്തു വന്നു. അയാളെ നിയന്ത്രിക്കാൻ ആർക്കും കഴിഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് സ്വബോധം തിരികെ കിട്ടിയത്‌. തന്റെ അവസ്ഥ ഭീകരമാണെന്ന് അദ്ധേഹം തന്നെ മനസ്സിലാക്കി. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന അത്തരമൊരു അവസ്ഥയിലേക്ക് അദ്ദേഹത്തെ തള്ളിവിട്ട സാഹചര്യങ്ങളേയും അതിനു കാരണമായ ചുറ്റുമുള്ള മനുഷ്യരേയും ഈ മനുഷ്യന്റെ യഥാർത്ഥ അവസ്ഥയേയും പറ്റി കാഴ്ച്ചക്കാരായ നമ്മളടങ്ങുന്ന സമൂഹം ചിന്തിക്കുകയില്ല.


ഉപരിതലത്തിൽ കാണുന്നതു വച്ചു മാത്രം മനുഷ്യരേ ജഡ്ജ് ചെയ്യുന്ന പ്രവണത എല്ലാക്കാലത്തും മനുഷ്യനുള്ളതാണ്. ഈ മനുഷ്യന്നിലേക്ക് തിരിച്ചു വരാം. ഒട്ടും ജീവിക്കാൻ കഴിയില്ലെന്ന, നെല്ലിപ്പലക കണ്ട ഒരവസ്ഥയിലാണ് അയാൾ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി തന്റെ സാഹചര്യങ്ങളും അനുഭവങ്ങളും വിഷമതകളും പങ്കു വെച്ചത്. തന്റെ സ്വഭാവത്തിലെ അമിതവും വളരെ പെട്ടെന്നുണ്ടാകുകയും ചെയ്യുന്ന ദേഷ്യത്തേപ്പറ്റിയും അയാൾ സൈക്കോളജിസ്റ്റിനോട് സംസാരിച്ചു.


സൈക്കോളജിസ്റ്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അയാളിപ്പോൾ ഒരു സ്വയം നവീകരണത്തിന്റെ പാതയിലാണ്. ചുറ്റുമുള്ളവർ, അതിപ്പോൾ എത്ര തന്നെ വേണ്ടപ്പെട്ടവരായാലും തനിക്കു നേരിടേണ്ടി വന്ന, മാനസികമായി തന്നെ ഇത്രയൊക്കെ തളർത്തിയ പലതിൽ നിന്നും വേർപെട്ട് പ്രശാന്തതയുടെ ജീവിതത്തിന്റെ പാതയിലേക്ക് അയാളെ നയിച്ചത് ആ സൈക്കോളജിസ്റ്റിന്റെ സേവനം മാത്രമല്ല, തന്റെ വിഷമങ്ങളും അവസ്ഥകളും തുറന്നു പറയാൻ കാണിച്ച അയാളുടെ തന്നെ മനസ്സാന്നിധ്യം കൂടിയാണ്.

ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളിലെ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ അവയെല്ലാം നൈമിഷികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന മുൻവിധി ഒഴിവാക്കാൻ ശ്രമിക്കാം. മാനസികാരോഗ്യത്തേക്കുറിച്ച് അവബോധമുണ്ടാകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണൊ അത്രത്തോളം തന്നെ പ്രധാനമാണ് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിനും നൽകേണ്ടത്. ഒപ്പമൊരാളെ ചേർത്തു പിടിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാനസികാരോഗ്യ വിദഗ്ദർക്കു മാത്രമാണ് എന്ന മിഥ്യാധാരണയും മാറട്ടെ. മാനസികാരോഗ്യ സാക്ഷരത പ്രസക്തമാകുന്നത് ഇത്തരം മുൻവിധികളും സ്റ്റീരിയോടൈപ്പ് ചിന്താഗതികളും മാറിത്തുടങ്ങുമ്പോഴാണ്.





























ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം മെക്സിക്കോ സിറ്റി: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച്‌ വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നി...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍..

മഞ്ഞുകാലം നമ്മുടെ ചര്‍മ്മത്തിന് ഭീഷണിയുയര്‍ത്തുന്ന കാലമാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മം വരണ്ടതാവുന്നതിനും ചുണ്ടുകള്‍ വിണ്ടു പൊട്ടുന്നതിനും, ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിനും എല്ലാം കാരണമാകുന്ന സമയമാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇതിനെ കുറച്ച്‌ സമയത്തേക്ക് പരിഹരിക്കാം. എന്നാല്‍ വീണ്ടും ഇതേ പ്രശ്‌നം രൂക്ഷമാവും. എന്നാല്‍ ശീതകാല ചര്‍മ്മ പ്രശ്‌നങ്ങളെ നമുക്ക് വീട്ടില്‍ തന്നെ പരിഹരിക്കാം. അതിനായി ചില ഫേസ്മാസ്‌കുകള്‍ സഹായിക്കും. ഇത് വീട്ടില്‍ തയ്യാറാക്കുന്നതിനാല്‍ ഉപയോഗിക്കാനും എളുപ്പമാണ്.  ആരോഗ്യ ഗുണങ്ങളും കൂടുതലാണ്. അവ പോഷണവും ജലാംശവും നല്‍കുന്നു, പ്രത്യേകിച്ച്‌ മഞ്ഞുകാലത്ത് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ഇവ അത്യാവശ്യമാണ്. തേനും മഞ്ഞള്‍ മാസ്‌ക് തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, ഇത് ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്നു. മഞ്ഞളിന് പ്രകോപനം ശമിപ്പിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞളുമായ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ജീവിതത്തിൽ കിട്ടുന്നില്ല എന്നതാണ് സത്യം. ഉറങ്ങിയാൽ ഉണരും എന്നുറപ്പില്ലാത്ത, ഉണർന്നാൽ ഉറങ്ങാനാകും എന്നുറപ്പില്ലാത്ത വെറും നിസ്സാരതയാണ് ജീവിതം . അതേ ജീവിതം എന്തെന്ന് അറിഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ നമ്മുടെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കുകയും ചെയ്യും. അതിൽ ഒരു പിടി പൊട്ടിച്ചിരികളും , കുറെയേറെ കണ്ണുനീർ തുള്ളികളും നിറഞ്ഞ താന്ന് നാം പിന്നിടുന്ന ജീവിത യാത്ര.. യാത്രക്കിടയിൽ ആരൊക്കയോ ചേർത്ത് സമ്മാനിക്കുന്ന നിറക്കൂട്ടുകളാണ് നമുക്കുള്ളിലെ പ്രതീക്ഷകൾ. പ്രതീക്ഷകളാണ് ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.. എന്നാൽ പ്രതീക്ഷിച്ച ജീവിതം പലർക്കും ലഭിക്കാറില്ല,പലപ്പോഴും കടമകൾക്ക് മുന്നിൽ നമ്മുടെ സ്വപ്നങ്ങൾ തോറ്റ് പോകുമ്പോൾ ജീവിതം എന്നത് വലിയ ചോദ്യചിഹ്നവും മനസ്സ് ഉത്തരമില്ലാത്ത കടങ്കഥയും ആയി മാറും. ജീവിതം എന്നത് ഇന്നിന്റെ പ്രസന്നതയിൽ ജീവിച്ച് തീർക്കേണ്ടതാണ് .. ജീവിതത്തിൽ നമ്മുടെ വിജയം എന്നത് നാം ജീവിച്ചിരിക്കുന്ന സമയം ആരും നമ്മെ വെറുക്കാതെയും , നമ്മുടെ മരണശേഷം ആരും നമ്മെ മറക്കാതിരിക്കുകയും ചെയ്യ...