കർപ്പൂരതുളസി
വീടിനുള്ളിലെ പ്രാണിശല്യം ഇല്ലാതാക്കുന്നതു പോലെതന്നെ ഉള്ളിൽ സുഗന്ധം നിറയ്ക്കാനും കർപ്പൂരതുളസി ഉപകാരപ്രദമാണ്. മുറികൾക്കുള്ളിൽ കർപ്പൂരതുളസി വെള്ളത്തിൽ ഇട്ടുവച്ചാൽ മതിയാകും. കർപ്പൂര തുളസി തൈലമോ പുൽതൈലമോ തളിക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായകരവുമാണ്.
കറുവപ്പട്ട
പാചകത്തിനു മാത്രമല്ല വീട്ടിലെ ദുർഗന്ധം അകറ്റാനും കറുവപ്പട്ട ഉപയോഗിക്കാം. വിറകടുപ്പ് ഉണ്ടെങ്കിൽ കനലിലേയ്ക്ക് കറുവാപ്പട്ട ഇട്ടു കൊടുത്താൽ മതിയാകും. ഇതിൻ്റെ ഗന്ധം വീടിനുള്ളിലേയ്ക്കു പരക്കുകയും ദുർഗന്ധം അകന്നു നിൽക്കുകയും ചെയ്യും.
ഒന്നോ രണ്ടോ നാരങ്ങകള്‍ അടിഭാഗം വേർപെടാതെ മുകളില്‍ നിന്ന് എക്സ് ആകൃതിയില്‍ മുറിച്ചെടുക്കണം.
മുറിച്ച ഭാഗം മുകളില്‍ വരുന്ന രീതിയില്‍ ഒരു പാത്രത്തില്‍ ഇത് ഇറക്കി വെക്കുകയാണ് ചെയ്യേണ്ടത്.
ഇതിലേക്ക് ഏകദേശം ഒരു സ്പൂണ്‍ ഉപ്പ് ചേർക്കണം. നാരങ്ങയ്ക്ക് ഇടയിലായി ഒന്നോ രണ്ടോ ഗ്രാമ്ബൂ വയ്ക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂണ്‍ വിനാഗിരി കൂടി ഒഴിക്കണം. തുടർന്ന് ഒരു ചേരുവ കൂടി ചേർക്കണം.
ഈ ബോളിലേക്ക് കുറച്ച് ഫാബ്രിക് സോഫ്റ്റ്നർ അതായത് വസ്ത്രം കഴുകാൻ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ വസ്ത്രങ്ങള്‍ക്ക് സുഗന്ധം നല്കുന്നതായ ലിക്വിഡ് ചേർക്കുക.
സുഗന്ധം പരത്താനായ മിക്സ് റെഡിയായി. ഈ ബോള്‍ ദുർഗന്ധം ഉണ്ടാകുന്ന ഇടത്തെ ഇടുക . ദുർഗന്ധത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അത് വീട്ടില്‍ നിന്നും മാറ്റാനും ശ്രദ്ധിക്കണം.
നാരങ്ങാനീർ
നാരങ്ങയുടെ അമ്ലഗുണം ഫംഗസുകളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ്. നാരങ്ങയും വെള്ളവും കലർത്തിയ മിശ്രിതം ഉപയോഗിച്ച് ദുർഗന്ധമുള്ള ഭാഗങ്ങൾ തുടച്ചെടുക്കുക. സാധാരണ പിന്നീട് ഫ്ലോർ ക്ലീനിംഗ് ലോഷൻകൊണ്ട് തുടച്ചാൽ ദുർഗന്ധം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.