കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടല്‍ എയ്സിലാണ് സംഭവം. ചിക്കൻ കറിയില്‍ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികള്‍ ഛർദ്ദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നല്‍കി. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.