എന്താല്ലേ, ഈ കുട്ടികളെ ഒരിത്തിരി ഭക്ഷണം കഴിപ്പിക്കാൻ അമ്മമാരുടെ ഒരു പെടാപ്പാട്! ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ കഴിപ്പിക്കും? വഴിയുണ്ട്. തുടർന്ന് വായിക്കൂ.
കാക്കയെയും പൂച്ചയെയുമൊക്കെ കാണിക്കാമെന്നും പറഞ്ഞ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തിറങ്ങി നടക്കുന്ന അമ്മമാരെ എവിടെ ചെന്നാലും കാണാം. കാക്കയെയും പൂച്ചയെയുമൊക്കെ കുട്ടിക്ക് കാണിച്ച് കൊടുക്കുകയൊന്നുമല്ല ലക്‌ഷ്യം. അതും പറഞ്ഞ് കുറച്ചെങ്കിലും ഭക്ഷണം കുട്ടിയെ കൊണ്ട് കഴിപ്പിക്കുക. അത് തന്നെ കാര്യം! 'കുറച്ച് ഭക്ഷണമെങ്കിലും അകത്തു ചെന്നാൽ അത് തന്നെ വല്യ കാര്യം' എന്ന ആശ്വാസമാണ് പല അമ്മമാർക്കും.
കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ മറ്റാരേക്കാളും വിഷമിക്കുന്നത് അമ്മമാർ തന്നെയാണ്. ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ടോടുന്ന ചില കുട്ടിക്കുറുമ്പന്മാരെയും കുറുമ്പികളെയും ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ നടത്തുന്ന പെടാപ്പാട് കാണുമ്പോൾ 'എന്ത് കഷ്ടമാണിത്' എന്ന് തോന്നാത്തവർ നമുക്കിടയിൽ കാണില്ല. സ്വന്തം കുഞ്ഞിനെ കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുക എന്നത് തന്നെയാണ് നമുക്കിടയിലെ പല അമ്മമാരുടെയും ഏറ്റവും വലിയ വെല്ലുവിളി.
കുഞ്ഞിന്റെ ഭക്ഷണ കാര്യത്തില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് നിരവധി ആശങ്കകള്‍ ഉണ്ടാവുന്നു. കുഞ്ഞ് കഴിക്കുന്നില്ല, കുഞ്ഞിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു, കുഞ്ഞ് മെലിയുന്നു എന്നീ അവസ്ഥകള്‍ പലപ്പോഴും അച്ഛനമ്മമാരെ ആശങ്കയിലാക്കുന്നു.
എന്നാല്‍ കുഞ്ഞ് ആരോഗ്യവാനാണ് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല ആക്റ്റീവ് ആണ് എന്നുണ്ടെങ്കില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ചില അവസരങ്ങളില്‍ കുഞ്ഞിന്റെ ആരോഗ്യവും പ്രതിസന്ധിയിലാവുന്ന അവസ്ഥയും കുഞ്ഞ് കഴിക്കുന്നിമില്ല എന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പലപ്പോഴും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. എന്നാല്‍ ക്ഷമയം സര്‍ഗ്ഗാത്മതകതയും എല്ലാം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുഞ്ഞിനെ ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കാം, അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ക്ഷമയോടെയിരിക്കുക:
കുഞ്ഞിന് ഭക്ഷണം നല്‍കുക എന്നത് വലിയൊരു ടാസ്‌ക് ആണ്. അതുകൊണ്ട് തന്നെ വളരെയധികം ക്ഷമയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. എന്തുകൊണ്ടെന്നാല്‍ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പ് കുഞ്ഞ് അത് പല തവണ തട്ടിക്കളയാം, തുപ്പിക്കളയാം. എന്നാല്‍ അവരെ സമ്മര്‍ദ്ദത്തിലാക്കാതെ നിങ്ങളും ക്ഷമയോടെ കുഞ്ഞിന് ഭക്ഷണം കൊടുത്ത് തുടങ്ങണം. എന്നാല്‍ ഒരു പരിധി വരെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാം.
വ്യത്യസ്തമായ ഭക്ഷണങ്ങൾ...
പലപ്പോഴും ഭക്ഷണത്തോടൊപ്പം അല്‍പം വ്യത്യസ്തവും പുതുമയുള്ളതുമായ ഭക്ഷണം ഓഫര്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കുഞ്ഞിന് ഇതൊരു ടാസ്‌ക് ആയി മാറാതെ വേണം ഇത്തരം ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതിന്. പുതിയ ഭക്ഷണങ്ങള്‍ കുഞ്ഞ് ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അത് തന്നെ സ്ഥിരമാക്കരുത്. വ്യത്യസ്തവും ആരോഗ്യവുമുള്ളതുമായ ഭക്ഷണം കുഞ്ഞിന് നല്‍കണം.
പാചകത്തില്‍ അവരെ ഉള്‍പ്പെടുത്തുക:
കുഞ്ഞിനായി ഭക്ഷണം പാകം ചെയ്യുമ്ബോള്‍ പച്ചക്കറികള്‍ കഴുകുക, ഇളക്കുക, മേശ വൃത്തിയാക്കുക എന്നിവയെല്ലാം കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ചെയ്യുന്നതിന് ശ്രദ്ധിക്കുക. അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ജോലികള്‍ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് വഴി അത് പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ രസകരമായി മാറുന്നു. കഴിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുന്നതോടൊപ്പം ഇത്തരം കാര്യങ്ങള്‍ കൂടി ശീലിപ്പിക്കുക
ഭക്ഷണം രസകരമാക്കുക...
എപ്പോഴും രസകരമായ ഭക്ഷണം കുഞ്ഞിന് നല്‍കിക്കൊണ്ടിരിക്കണം. ഒരിക്കലും മടുപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കുഞ്ഞിന് നല്‍കരുത്. ഇത് കുഞ്ഞിനെ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. ലളിതമായ ഭക്ഷണത്തോടൊപ്പം അവ രസകരമായ രീതിയില്‍ വേണം തയ്യാറാക്കുന്നതിനും നല്‍കുന്നതിനും. ഇത് വഴി നിങ്ങള്‍ക്ക് പ്രതിസന്ധികളെ പരിഹരിക്കാം.
ഒരു റോള്‍ മോഡല്‍ ആയിരിക്കുക:
ഭക്ഷണം നല്‍കുന്നതോടൊപ്പം തന്നെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് ഒരു റോള്‍മോഡലും ആയിരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ വളരെ ആസ്വദിപ്പിച്ച് ഭക്ഷണം നല്‍കുന്നതിന് സാധിക്കുന്നു. എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഇവര്‍ ഭക്ഷണത്തിന്‍െ കാര്യത്തിലും ഇതേ വ്യത്യസ്തത ആഗ്രഹിക്കുന്നു. അത് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം.
പുതിയ ഭക്ഷണങ്ങള്‍ ക്രമേണ പരിചയപ്പെടുത്തുക:
ഒരേ സമയം നിരവധി ഭക്ഷണങ്ങള്‍ ഒരുമിച്ച് കുഞ്ഞിന് നല്‍കുക എന്നത് അല്‍പം ടാസ്‌ക് ആണ്. അതാകട്ടെ കുഞ്ഞിന് ഇഷ്ടപ്പെടണം എന്നും ഇല്ല. അതുകൊണ്ട് തന്നെ ഒരു സമയം ഒന്ന് എന്ന രീതിയില്‍ പുതിയ ഭക്ഷണങ്ങള്‍ കുഞ്ഞിന് പരിചയപ്പെടുത്തുക. ഇത് കുറച്ച് ദിവസം നല്‍കിയതിന് ശേഷം അടുത്ത ഭക്ഷണം നല്‍കുക.
ഒരു ദിനചര്യ നിലനിര്‍ത്തുക:
ഭക്ഷണം നല്‍കുന്നത് പോലെ തന്നെയാണ് ഭക്ഷണം നല്‍കുന്ന സമയവും. എല്ലാ ദിവസവും കൃത്യമായി ഒരു ദിവസം തന്നെ കൃത്യസമയം പാലിച്ച് വേണം കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന്. എന്താണ് കുഞ്ഞ് പ്രതീക്ഷിക്കുന്നത് എല്ലാ ദിവസവും ഒരേ സമയമാണോ കുഞ്ഞിന്റെ ഭക്ഷണരീതി എന്നിവയെല്ലാം കുഞ്ഞ് കഴിക്കുന്ന ഭക്ഷണത്തേയും സ്വാധീനിക്കുന്നു.
പൊതുവായ ചില കാര്യങ്ങൾ
1-മുട്ട കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ദോശമാവിൽ മുട്ട ചേർത്ത നൽകുകയോ, ദോശ പരതുമ്പോൾ അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നൽകുകയോ ചെയ്യാം. പുഴുങ്ങിയ മുട്ട മുഴുവനായി കുട്ടിക്ക് നൽകുന്നതിന് പകരം അതി ചെറിയ കഷ്ണങ്ങളായി മുറിച്ച് നൽകാം. കുട്ടി തന്നെ സ്പൂൺ ഉപയോഗിച്ചോ കൈ കൊണ്ടോ ഇതെടുത്ത കഴിച്ചോളും.
2-അതുപോലെ തന്നെ നൂഡിൽസ് ഇഷ്ടപെടാത്ത കുട്ടികളുണ്ടോ? നൂഡിൽസ് വേവിക്കുമ്പോൾ അതിനൊപ്പം കുറച്ച് പച്ചക്കറികളും ചേർത്ത് വേവിച്ചു നൽകൂ.. അതല്ലെങ്കിൽ പച്ചക്കറികൾ വേറെ വേവിച്ച ശേഷം നൂഡിൽസുമായി മിക്സ് ചെയ്ത് നൽകുകയും ചെയ്യാം.
3-ടിവി യോ കമ്പ്യൂട്ടറോ വെച്ച് കൊടുത്തിട്ട് അവരെ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവർ കഴിക്കുമ്പോൾ അവരുടെ കൂടെ തന്നെ നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഒന്ന് രണ്ട് വാ മാത്രം കഴിച്ചെന്ന വരുത്തി കളിക്കാൻ പോകാനുള്ള ധൃതിയിലായിരിക്കും വിരുതന്മാർ.
4-ഭക്ഷണത്തിനു മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയർ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ വിസമ്മതിക്കും.
5-കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്കൂളിൽ ലഞ്ചിന് കൊടുത്തു വിടുക. ഇഡ്ഡലി കഴിക്കാൻ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ അത് കഴിക്കട്ടെ. ഉച്ചക്ക് ചോറ് കഴിച്ചേ പറ്റൂ എന്ന നിർബന്ധിക്കരുത്. ഇനി റൈസ് ഐറ്റംസ് കഴിക്കാൻ താല്പര്യമുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയിൽ ഉണ്ടാക്കി നൽകാം. ടിഫിൻ ബോക്സിൽ എന്തെങ്കിലുമൊക്കെ പഴങ്ങൾ കട്ട് ചെയ്ത് വെച്ചാൽ അവർ അതും കഴിച്ചോളും.
6-ബിസ്‌ക്കറ് ഇപ്പോഴും നൽകി ശീലിപ്പിക്കരുത്. ബേക്കറി വിഭവങ്ങളുടെ അളവ് കുറച്ച് പേരക്ക കഷ്ണങ്ങൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ കഴിക്കാൻ ശീലിപ്പിക്കുക.
7-കുഞ്ഞുങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ ഭക്ഷണം സെറ്റ് ചെയ്ത് നൽകൂ. എങ്ങനെയാണെന്നല്ലേ? ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കുമ്പോൾ കണ്ണും മൂക്കുമൊക്കെ വെച്ചു കൊടുക്കൂ. ഒരല്പം മെനക്കേടാണ്. എന്നാലും കുഞ്ഞിനെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നതിലും വലുതല്ലല്ലോ മറ്റൊന്നും. അവർക്കിഷ്ടപ്പെട്ട പാത്രത്തിൽ ഭക്ഷണം കൊടുക്കാൻ മറക്കരുത്.
പ്രധാനകാര്യം, നാം വിചാരിക്കുന്നത്ര കുട്ടി കഴിക്കണമെന്ന് വാശി പിടിക്കരുത്. പോലീസ് വരും, ഡോക്ടറെ വിളിക്കും, സൂചി വെക്കും, കഴിച്ചില്ലെങ്കിൽ പിള്ളേരെ പിടുത്തക്കാർക്ക് കൊടുക്കും എന്നൊന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടികൾക്ക് ഭക്ഷണം കഴിപ്പിക്കരുത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.